x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​കെ. ഗോ​വി​ന്ദ​ന്‍റെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു; ഭാ​ര്യ​യ്ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി സി​പി​എം


Published: March 24, 2026 06:48 AM IST | Updated: March 24, 2026 06:48 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ സി​പി​എം വി​ട്ട യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി ടി.​കെ. ഗോ​വി​ന്ദ​ന്‍റെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ഭാ​ര്യ കെ.​പി. ര​മ​ണി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി സി​പി​എം. ശ്രീ​ക​ണ്ഠാ​പു​രം ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ് കെ.​പി. ര​മ​ണി.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ പി.​കെ.​ശ്യാ​മ​ള​യെ സി​പി​എം ത​ളി​പ്പ​റ​മ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ടി.​കെ.​ഗോ​വി​ന്ദ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പാ​ർ​ട്ടി​ക്കെ​തി​രെ പ​ര​സ്യ നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യ ഗോ​വി​ന്ദ​ൻ തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ടു​ക​യാ​യി​രു​ന്നു.

എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും ത​ളി​പ്പ​റ​മ്പി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച ടി.​കെ. ഗോ​വി​ന്ദ​ൻ തു​ട​ർ​ന്ന് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​ര​രം​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു.

 

Tags : tk govindan cpm udf thalipparambu

Recent News

Corehub Up