Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Shiva Temple

Malappuram

ഭ​ക്തിസാ​ന്ദ്ര​മാ​യി കു​ട്ട​ത്തി ശി​വ​ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടു​ത്സ​വം

ക​രു​വാ​ര​കു​ണ്ട്: കു​ട്ട​ത്തി അ​മ്പ​ല​ക്കു​ന്ന് ശി​വ​ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടു​ത്സ​വം ഭ​ക്തി സാ​ന്ദ്ര​മാ​യി. ആ​റാ​ട്ടു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂന്നിന് മാ​മ്പ​റ്റ ആ​റാ​ട്ടു​ക​ട​വി​ൽനി​ന്ന് ആ​രം​ഭി​ച്ച തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് താ​ല​പ്പൊ​ലി​യേ​ന്തി​യ അ​മ്മ​മാ​രു​ടെ​യും ഗ​ജ​വീ​ര​ൻ​മാ​രും നൂ​റി​ല​ധി​കം വാ​ദ്യ​മേ​ള​ക്കാ​രും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. ആ​റ​ര​യോ​ടെ തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത് കു​ട്ട​ത്തി മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ു.
ഉ​ച്ച​യ്ക്ക് ആ​റാ​ട്ടു ക​ട​വി​ൽ വ​ച്ച് പ്ര​സാ​ദ ഊ​ട്ടും ന​ട​ന്നു. ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു​ക്കി​യ സ​മൂ​ഹ സ​ദ്യ​യി​ൻ നാ​നാ​ജാ​തി മ​ത​സ്ഥ​ർ പ​ങ്കെ​ടു​ത്തു. ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ഞ്ച് ദേ​ശ​ങ്ങ​ളി​ൽനി​ന്നും മാ​മ്പ​റ്റ ആ​റാ​ട്ടു​ക​ട​വി​ലേ​ക്ക് ഘോ​ഷ​യാ​ത്ര​യാ​യാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ത്തി ചേ​ർ​ന്ന​ത്.​ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം മാ​ർ​ഗ​ദ​ർ​ശി എ​ൻ.​എ​ൻ.​ രാ​ജീ​വ് ജി ​അ​ഗ​സ്ത്യ​മ​ല,പു​തു​മ​ന ഹ​രി​ഹ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ക​ണ്ണ​ൻ തി​രു​മേ​നി അ​മ്പ​ല​പ്പു​ഴ, ന​ന്മ​ണ്ട വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up