ആറാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന തിരിച്ചെഴുന്നള്ളത്ത്.
കരുവാരകുണ്ട്: കുട്ടത്തി അമ്പലക്കുന്ന് ശിവക്ഷേത്രത്തിലെ ആറാട്ടുത്സവം ഭക്തി സാന്ദ്രമായി. ആറാട്ടുത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം മൂന്നിന് മാമ്പറ്റ ആറാട്ടുകടവിൽനിന്ന് ആരംഭിച്ച തിരിച്ചെഴുന്നള്ളത്തിൽ നൂറുകണക്കിന് താലപ്പൊലിയേന്തിയ അമ്മമാരുടെയും ഗജവീരൻമാരും നൂറിലധികം വാദ്യമേളക്കാരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. ആറരയോടെ തിരിച്ചെഴുന്നള്ളത്ത് കുട്ടത്തി മഹാശിവക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ഉച്ചയ്ക്ക് ആറാട്ടു കടവിൽ വച്ച് പ്രസാദ ഊട്ടും നടന്നു. ഉത്സവദിവസങ്ങളിൽ ഒരുക്കിയ സമൂഹ സദ്യയിൻ നാനാജാതി മതസ്ഥർ പങ്കെടുത്തു. ഉത്സവത്തിന്റെ ഭാഗമായി അഞ്ച് ദേശങ്ങളിൽനിന്നും മാമ്പറ്റ ആറാട്ടുകടവിലേക്ക് ഘോഷയാത്രയായാണ് ഭക്തജനങ്ങൾ എത്തി ചേർന്നത്.ചടങ്ങുകൾക്ക് ക്ഷേത്രം മാർഗദർശി എൻ.എൻ. രാജീവ് ജി അഗസ്ത്യമല,പുതുമന ഹരിഹരൻ നമ്പൂതിരിപ്പാട്, കണ്ണൻ തിരുമേനി അമ്പലപ്പുഴ, നന്മണ്ട വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.