പെരിയ: പെരിയ ജിഎച്ച്എസ്എസില്‍ 24 മുതല്‍ 28 വരെ നടക്കുന്ന റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിനു മുന്നോടിയായി മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും ചിത്രകലാഅധ്യാപകരും ചേര്‍ന്ന് കലോത്സവ നഗരിയെ വര്‍ണാഭമാക്കുന്ന കലാലയ വര്‍ണങ്ങള്‍ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം ടി.വി. രാധിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പത്മനാഭന് അധ്യക്ഷതവഹിച്ചു. സ്കൂളിലെ മുന്‍ ചിത്രകലാഅധ്യാപകന്‍ ടി.കെ. ഓമനക്കുട്ടന് മുഖ്യാതിഥിയായി. മുഖ്യാധ്യാപിക പി. സുമതി, പിടിഎ പ്രസിഡന്റ് സത്യന് മഠത്തില്‍, സ്റ്റാഫ് സെക്രട്ടറി വി.എം. ഹരിപ്രിയ എന്നിവര്‍ പ്രസംഗിച്ചു. ചിത്രകല അധ്യാപകരായ ടി.കെ. ബിനു, എ. മുരളീകൃഷ്ണന്, വിനീത്, പ്രസാദ് കാനത്തുങ്കാല്‍, ആദര്‍ശ് എന്നിവര്‍ സംബന്ധിച്ചു. എം. അനൂപ് സ്വാഗതവും എം.ടി. കലാധരന്‍ നന്ദിയും പറഞ്ഞു.