Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Beach.

Kozhikode

ബീ​ച്ചി​ൽ പി​ടി​മു​റു​ക്കി ല​ഹ​രി​സം​ഘ​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ച് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​സം​ഘ​ങ്ങ​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​രും പി​ടി​മു​റു​ക്കി​യ​തോ​ടെ കു​ടും​ബ​മാ​യും ഒ​റ്റ​യ്ക്കും സു​ഹൃ​ദ്‌​സം​ഘ​ങ്ങ​ളാ​യും ഇ​വി​ടെ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ബീ​ച്ചും ഇ​വി​ടെ​യു​ള്ള ഭ​ക്ഷ​ണ​വും ആ​സ്വ​ദി​ക്കു​ന്ന​തി​ന് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​വ​സ​വും ബീ​ച്ചി​ലെ​ത്തു​ന്ന​ത്.
ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ബീ​ച്ച് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.
മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ബീ​ച്ചി​ല്‍​നി​ന്നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി ല​ഹ​രി​സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ക​യും ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ബീ​ച്ചി​ല്‍ പൊ​ലി​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​റു​ടെ ഓ​ഫീ​സും വെ​ള്ള​യി​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​നും സ​ഹ​ക​രി​ച്ചാ​ണ് ബീ​ച്ചി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത്. ഇ​വി​ടെ ഷാ​ഡോ പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​ഫ്തി​യി​ലു​ള്ള പൊ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണം ബീ​ച്ചി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​പ്പോ​ഴു​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് വെ​ള്ള​യി​ല്‍ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.
രാ​ത്രി​കാ​ല​ങ്ങ​ളി​ലെ ബീ​ച്ചി​ലെ അ​നാ​വ​ശ്യ ജ​ന​ക്കൂ​ട്ടം, സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ അ​വി​ടു​ത്തെ സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ടെ​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ച് കൂ​ട്ടാ​യ്മ ആ​രോ​പി​ക്കു​ന്നു. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര​ണം കു​ടും​ബ​സ​മേ​തം ബീ​ച്ചി​ലെ​ത്തു​ന്ന​വ​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്കും ഇ​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു.
ബീ​ച്ചി​ലും പ​രി​സ​ര​ത്തും ആ​ളു​ക​ള്‍​ക്ക് ആ​സ്വാ​ദ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​മ്പോ​ള്‍ ത​ന്നെ അ​വി​ടെ​യെ​ത്തു​ന്ന ആ​ളു​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. അ​തി​ന് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ണം. സൗ​ത്ത് ബീ​ച്ച് മു​ത​ല്‍ അ​ങ്ങോ​ളം പ​ല​യി​ട​ത്തും തെ​രു​വു​വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഇ​ത് മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നും ഡി​ടി​പി​സി​യും സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ടെ​ന്ന് 63ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സ​ഫ​റി വെ​ള്ള​യി​ല്‍ പ​റ​ഞ്ഞു. സ​മാ​ന​മാ​യി, ബീ​ച്ചി​ലെ ല​ഹ​രി സം​ഘ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന തൂ​ഫാ​ന്‍റെ ഒ​രു സ്ഥി​രം സം​വി​ധാ​നം കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up