തൃശൂർ: ഒന്നരമണിക്കൂർ പെയ്ത കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ട്.
സ്വരാജ് റൗണ്ട്, ശക്തൻ ബസ് സ്റ്റാൻഡ്, ഇക്കണ്ടവാര്യർ റോഡ്, ആകാശപ്പാതയ്ക്കുതാഴെ മാർക്കറ്റിനു സമീപം, ജൂബിലി സെക്കൻഡ് ഗേറ്റ് പരിസരം എന്നിവിടങ്ങൾ വെള്ളക്കെട്ടിലായി.
തൃശൂർ ജനറൽ ആശുപത്രി പരിസരം മുതൽ ബിനി ജംഗ്ഷൻവരെ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ഇരുചക്രവാഹനയാത്രക്കാരടക്കം കുടുങ്ങി. കാനകൾ നിറഞ്ഞൊഴുകി കടകളിലേക്കും വെള്ളം കയറുമെന്ന സ്ഥിതിയെത്തി. അശ്വിനി ജംഗ്ഷൻ പരിസരത്ത് എട്ടു മോട്ടോർ പന്പുകൾ ഉപയോഗിച്ചാണു വെള്ളക്കെട്ട് ഒഴിവാക്കിയത്.