Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Opening Of The Sanctum Sanctorum At Thiruvairanikulam

Ernakulam

തി​രു​വൈ​രാ​ണി​ക്കു​ള​ത്ത് ന​ട​തു​റ​പ്പി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ

കാ​ല​ടി: തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ഡി​സം​ബ​ർ 24 മു​ത​ൽ 2027 ജ​നു​വ​രി നാ​ല് വ​രെ ന​ട​ക്കു​ന്ന ശ്രീ​പാ​ർ​വ​തി​ദേ​വി​യു​ടെ ന​ട​തു​റ​പ്പ് മ​ഹോ​ത്സ​വ​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ. മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ​യും ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു.

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. കെ​എ​സ്ആ​ർ​ടി​സി ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, അ​ങ്ക​മാ​ലി ഡി​പ്പോ​ക​ളി​ൽ നി​ന്നും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. കൂ​ടാ​തെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ വ​ഴി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ഡി​പ്പോ​ക​ളി​ൽ​നി​ന്നും സ​ർ​വീ​സ് ഉ​ണ്ടാ​കും. സ​മ്പൂ​ർ​ണ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ഉ​ത്സ​വം ന​ട​ക്കു​ക. ദ​ർ​ശ​ന​ത്തി​നാ​യി സാ​ധാ​ര​ണ ക്യൂ ​സം​വി​ധാ​നം കൂ​ടാ​തെ ഇ​ത്ത​വ​ണ​യും വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ർ​ച്ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് സം​വി​ധാ​നം ഡി​സം​ബ​ർ 16 ന് ​ആ​രം​ഭി​ക്കും.

Latest News

Corehub Up