തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് അൻവർ സാദത്ത് എംഎൽഎ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന അവലോ
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ഡിസംബർ 24 മുതൽ 2027 ജനുവരി നാല് വരെ നടക്കുന്ന ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അൻവർ സാദത്ത് എംഎൽഎയുടെയും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും നേതൃത്വത്തിൽ ആലുവ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുവാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. കെഎസ്ആർടിസി ആലുവ, പെരുമ്പാവൂർ, അങ്കമാലി ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തും. കൂടാതെ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ വഴി കേരളത്തിലെ മുഴുവൻ ഡിപ്പോകളിൽനിന്നും സർവീസ് ഉണ്ടാകും. സമ്പൂർണ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ഉത്സവം നടക്കുക. ദർശനത്തിനായി സാധാരണ ക്യൂ സംവിധാനം കൂടാതെ ഇത്തവണയും വെർച്വൽ ക്യൂ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്ച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഡിസംബർ 16 ന് ആരംഭിക്കും.
Tags : the opening of the sanctum sanctorum at Thiruvairanikulam Nattuvishesham DistrictNews