Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Tomb Of Saint Chavara Achan

Kottayam

വിശുദ്ധ ചാവറയച്ചന്‍റെ കബറിടത്തിൽ പ്രാർഥനാനിരതനായി മുഖ്യമന്ത്രി

കോട്ടയം: മാ​ന്നാ​നം ആ​ശ്ര​മം പ​ള്ളി​യി​ൽ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ചാ​വ​റ​യ​ച്ച​ന്‍റെ വി​ശു​ദ്ധ​പ​ദവി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ​്ഘാ​ട​നം ചെ​യ്ത ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി വി​ശു​ദ്ധ​ന്‍റെ ക​ബ​റി​ട​ത്തി​ൽ എ​ത്തി പ്രാ​ർ​ഥി​ച്ച​ത്.
‌

ക​ബ​റി​ട​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ഏ​റെ നേ​രം പ്രാ​ർ​ഥ​നാ​നി​ര​ത​നാ​യി. സി​എം​ഐ സ​ഭ​യു​ടെ തേ​വ​ര കോ​ള​ജി​ലും രാ​ജ​ഗി​രി കോ​ള​ജി​ലും പ​ഠ​നം ന​ട​ത്തി​യ​ത് അ​നു​സ്മ​രി​ച്ച സ​തീ​ശ​ൻ തേ​വ​ര കോ​ള​ജി​ലെ ചാ​വ​റ​യ​ച്ച​ന്‍റെ പേ​രി​ലു​ള്ള ഓ​ഡി​റ്റോ​റി​യ​മാ​യി​രു​ന്നു ത​ന്‍റെ പ്ര​സം​ഗ പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ വേ​ദി​യെ​ന്നും പ​റ​ഞ്ഞു.

 

ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച് പ്ര​സം​ഗം

ചാ​വ​റ​യ​ച്ച​ന്‍റെ വി​ശു​ദ്ധ​പ​ദ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്​ഘാ​ട​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ട​യി​ൽ പ​ല​ത​വ​ണ ബൈ​ബി​ൾ വാ​ച​ക​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചു.

157 വ​ർ​ഷം മു​മ്പ്1869-​ൽ ചാ​വ​റ​യ​ച്ച​ൻ കൈ​ന​ക​രി​യി​ൽ തു​ട​ങ്ങി​യ ഉ​പ​വി​ശാ​ല​യാ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ അ​നാ​ഥ മ​ന്ദി​രം. ഉ​പ​വി​ശാ​ല​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും പ​ള്ളി​ക്കൊ​പ്പം തു​ട​ങ്ങി​യ പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ പി​ടി​യ​രി സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ന്ന​ത് ചാ​വ​റ​യ​ച്ച​നാ​ണെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ചാ​വ​റ​യ​ച്ച​ന്‍റെ ക്രൈ​സ്ത​വ ദ​ർ​ശ​ന​ങ്ങ​ൾ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ബൈ​ബി​ൾ വാ​ച​ക​ൾ ഉ​ദ്ധ​രി​ച്ച​ത്. അ​വ​ൻ വ​ലി​യ പു​രു​ഷാ​ര​ത്തെ​ക്ക​ണ്ട് അ​വ​രി​ൽ മ​ന​സ​ലി​ഞ്ഞു. അ​വ​രു​ടെ രോ​ഗി​ക​ളെ സൗ​ഖ്യ​മാ​ക്കി​യെ​ന്ന് മ​ത്താ​യി​യു​ടെ സു​വി​ശേ​ഷ​ത്തി​ൽ പ​റ​യു​ന്നു. എ​ന്‍റെ സ​ഹോ​ദ​ര​ന്മാ​രി​ൽ ഏ​റ്റ​വും ചെ​റി​യ ഒ​രാ​ൾ​ക്ക് ചെ​യ്യു​ന്ന​ത് എ​നി​ക്കു ചെ​യ്യു​ന്ന​താ​ണെ​ന്ന് ഞാ​ൻ സ​ത്യ​മാ​യും വി​ളി​ച്ചു പ​റ​യും എ​ന്നാ​ണ് യേ​ശു പ​റ​ഞ്ഞ​ത്. പാ​വ​പ്പെ​ട്ട​വ​നെ​യോ രോ​ഗി​ക​ളെ​യോ ആ​രും തി​രി​ഞ്ഞു നോ​ക്കാ​ത്ത കാ​ല​ത്താ​യി​രു​ന്നു യേ​ശു​വി​ന്‍റെ ഈ ​ഇ​ട​പെ​ട​ൽ. ഈ ​ക്രൈ​സ്ത​വ ദ​ർ​ശ​ന​ത്തി​ലാ​യി​രു​ന്നു വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ത​ന്നെ.

പ​ഴ​യ നി​യ​മ​ത്തി​ലെ ലേ​വ്യ​യു​ടെ പു​സ്ത​ക​ത്തി​ലെ ന​ര​ച്ച​വ​ന്‍റെ മു​ന്പി​ൽ എ​ഴു​നേ​ൽ​ക്ക​ണ​മെ​ന്നും വൃ​ദ്ധ​നെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നു​മു​ള്ള ബൈ​ബി​ൾ വാ​ച​കം ഉ​ച്ഛ​രി​ച്ചാ​ണ് മു​തി​ർ​ന്ന പൗ​ര​ന്മാ​രോ​ടു​ള്ള പെ​രു​മാ​റ്റ​ത്തേ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

Latest News

Corehub Up