Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three-language

ത്രി​ഭാ​ഷാ ന​യത്തിലെ പ്രാ​യോ​ഗി​ക വ​ശം പു​നഃ​പ​രി​ശോ​ധി​ക്കണം: സുപ്രീംകോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സി​​​​ബി​​​​എ​​​​സ്ഇ​​​​യു​​​​ടെ ത്രി​​​​ഭാ​​​​ഷാ​​​​ന​​​​യം ന​​​​ട​​​​പ്പാ​​​​ക്കു​​​​മ്പോ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന പ്രാ​​​​യോ​​​​ഗി​​​​ക​​​വ​​​​ശ​​​​ങ്ങ​​​​ൾ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി. ഇം​​​​ഗ്ലീ​​​​ഷി​​​​നെ ഇ​​​​ന്ത്യ​​​​ൻ ഇ​​​​ത​​​​ര ഭാ​​​​ഷ​​​​യാ​​​​യി ത​​​​രം​​​​തി​​​​രി​​​​ച്ച​​​​തി​​​​നെ​​​​യും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് ചോ​​​​ദ്യം ചെ​​​​യ്തു.

ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ച​​​​രി​​​​ത്ര​​​​പ​​​​ര​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​വു​​​​മാ​​​​യ വേ​​​​രു​​​​ക​​​​ളു​​​​ള്ള​​​​തും നി​​​​ര​​​​വ​​​​ധി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക ഭാ​​​​ഷ​​​​യു​​​​മാ​​​​യ ഇം​​​​ഗ്ലീ​​​​ഷി​​​​നെ ഒ​​​​രു വി​​​​ദേ​​​​ശ​​​​ഭാ​​​​ഷ​​​​യെ​​​​ന്നോ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മ​​​​ല്ലാ​​​​ത്ത ഭാ​​​​ഷ​​​​യെ​​​​ന്നോ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണു ക​​​​ഴി​​​​യു​​​​ക​​​​യെ​​​​ന്ന് ബെ​​​​ഞ്ച് ചോ​​​​ദി​​​​ച്ചു.
ആ​​​​റാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു വ​​​​ർ​​​​ഷം ഇ​​​​ള​​​​വ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും ബെ​​​​ഞ്ച് ബോ​​​​ർ​​​​ഡി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ത്രി​​​​ഭാ​​​​ഷാ ന​​​​യ​​​​ത്തി​​​​ന് എ​​​​തി​​​​ര​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ന​​​​യം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ നേ​​​​രി​​​​ടു​​​​ന്ന പ്രാ​​​​യോ​​​​ഗി​​​​ക ത​​​​ട​​​​സ​​​​ങ്ങ​​​​ളാ​​​​ണ്‌ കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്.

ഇ​​​​തു​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഭാ​​​​ഷ​​​​ക​​​​ൾ പ​​​​ഠി​​​​ച്ചു​​​​വ​​​​രു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ പെ​​​​ട്ടെ​​​​ന്ന് പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം അ​​​​വ​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​ക​​​​ണം. ത്രി​​​​ഭാ​​​​ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണം അ​​​​ടു​​​​ത്ത ബാ​​​​ച്ചി​​​​ൽ വ​​​​രു​​​​ന്ന ആ​​​​റാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​മു​​​​ത​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഇ​​​​തു​​​​വ​​​​ഴി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് കൃ​​​​ത്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളോ​​​​ടെ അ​​​​വ​​​​രു​​​​ടെ ഭാ​​​​ഷ​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ മ​​​​തി​​​​യാ​​​​യ സ​​​​മ​​​​യം ല​​​​ഭി​​​​ക്കും.

ഈ ​​​​വി​​​​ഷ​​​​യം ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​ബി​​​​എ​​​​സ്ഇ​​​​ക്കു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഐ​​​​ശ്വ​​​​ര്യ ഭാ​​​​ട്ടി​​​​യോ​​​​ട് കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​യി പ​​​​ഠി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന ഭാ​​​​ഷ​​​​ക​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ച്ച് പെ​​​​ട്ടെ​​​​ന്നു പു​​​​തി​​​​യ പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​ക​​​​ൾ പ​​​​ഠി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ക​​​​ടു​​​​ത്ത മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up