Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thriuvanchoor Radhakrishnan

പ്ര​തി​പ​ക്ഷ​ത്തി​ന് അ​ധി​ക സ​മ​യം; മ​ന്ത്രി​യും സ്പീ​ക്ക​റും 'കൊ​മ്പു​കോ​ർ​ത്തു'

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ​ക്ക് സ്പീ​ക്ക​ർ അ​ധി​ക​സ​മ​യം ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ രം​ഗ​ത്ത്. പ​ക​ർ​ച്ച​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് പി​ന്നാ​ലെ​യു​ള്ള വാ​ക്കൗ​ട്ട് പ്ര​സം​ഗ​ത്തി​ലാ​ണ് അ​ധി​ക​സ​മ​യം അ​നു​വ​ദി​ച്ചു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന് 15 മി​നി​റ്റും ര​ണ്ടാം ക​ക്ഷി​യു​ടെ നേ​താ​വി​ന് ഏ​ഴ് മി​നി​റ്റും സം​സാ​രി​ക്കാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് മ​ന്ത്രി​യു​ടെ പ​രാ​തി. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വി​ന് വാ​ക്കൗ​ട്ട് പ്ര​സം​ഗ​ത്തി​ന് 10 മി​നി​റ്റാ​ണ് അ​നു​വ​ദി​ക്കാ​റു​ള്ള​തെ​ന്നും ഇത് സ​ഭ​യി​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം സ്പീ​ക്ക​റെ നേ​രി​ട്ട് അ​റി​യി​ച്ചു.

എ​ന്നാ​ൽ മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ട് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും രം​ഗ​ത്തെ​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് 12 മി​നി​റ്റും കെ.​രാ​ജ​ന് അ​ഞ്ച് മി​നി​റ്റും മാ​ത്ര​മാ​ണ് സ​ഭ​യി​ൽ പ്ര​സം​ഗി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​യ​ക്ര​മം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​മെ​ന്നും സ്പീ​ക്ക​ർ സ​ഭ​യെ അ​റി​യി​ച്ചു.

Latest News

Corehub Up