Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thudakam

തു​ട​ക്കം സി​നി​മ​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും; മ​റു​പ​ടി​യു​മാ​യി വി​സ്മ​യ

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ്ക്ക് ആ​ശം​സ​യു​മാ​യി മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും. തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.

തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​ന് എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും എ​ന്നാ​ണ് തു​ട​ക്കം പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച് മ​മ്മൂ​ട്ടി കു​റി​ച്ച​ത്. മ​മ്മൂ​ട്ടി​യു​ടെ പോ​സ്റ്റ് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് വി​സ്മ​യ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

‘തു​ട​ക്ക’​ത്തി​ലൂ​ടെ സി​നി​മ​യു​ടെ അ​ത്ഭു​ത ലോ​ക​ത്തേ​ക്ക് എ​ത്തി​യ വി​സ്മ​യ​യ്ക്ക് ആ​ശം​സ​ക​ൾ എ​ന്നാ​യി​രു​ന്നു ദു​ൽ​ഖ​റി​ന്‍റെ പോ​സ്റ്റ്. ‘ആ​ശം​സ​ക​ൾ​ക്ക് ന​ന്ദി ചാ​ലു ചേ​ട്ടാ’ എ​ന്നാ​യി​രു​ന്നു വി​സ്മ​യ മ​റു​പ​ടി ന​ൽ​കി​യ​ത്. 

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി​യാ​ണ്. മോ​ഹ​ൻ​ലാ​ൽ നി​ർ​ണാ​യ​ക​മാ​യ മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

 

Latest News

Corehub Up