Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tied Up

ടീ​ച്ച​റെ അ​നു​സ​രി​ച്ചി​ല്ല; മൂ​ന്ന് വ​യ​സു​കാ​ര​നെ ക്ലാ​സ് റൂ​മി​ൽ കെ​ട്ടി​യി​ട്ട​താ​യി പ​രാ​തി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ജി​ല്ല​യി​ലെ തി​രു​ത്തു​റൈ​പ്പൂ​ണ്ടി​യി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ൽ പ്രീ-​കെ​ജി വി​ദ്യാ​ർ​ഥി​യെ ക്ലാ​സ് മു​റി​യി​ൽ കെ​ട്ടി​യി​ട്ട​താ​യി പ​രാ​തി. കൈ​ക​ൾ കെ​ട്ടി​യ നി​ല​യി​ൽ കു​ട്ടി ബു​ദ്ധി​മു​ട്ടു​ന്ന​തും ക​ണ്ണി​ന് സ​മീ​പ​ത്തെ പ​രി​ക്കി​ൽ നി​ന്ന് ര​ക്തം വ​രു​ന്ന​തു​മാ​യ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പി​ക​യ്ക്കും വ​നി​താ അ​റ്റ​ൻ​ഡ​ർ​ക്കു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക്രൂ​ര​ത​യും അ​നാ​സ്ഥ​യും ചു​മ​ത്തി​യാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കു​ട്ടി കൈ​ക​ൾ കെ​ട്ടി​യ നി​ല​യി​ൽ എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​തി​ൽ ഒ​ന്നി​ലു​ള്ള​ത്. മ​റ്റൊ​രു ദൃ​ശ്യ​ത്തി​ൽ കു​ട്ടി ക​യ​റി​ൽ ക​ടി​ച്ചു​പി​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും കാ​ണാം. മ​റ്റു കു​ട്ടി​ക​ളും അ​ധ്യാ​പി​ക​യെ​ന്ന് ക​രു​തു​ന്ന സ്ത്രീ​യും ക്ലാ​സ് മു​റി​യി​ൽ ഇ​രി​ക്കു​മ്പോ​ൾ കു​ട്ടി വേ​ദ​ന​യോ അ​സ്വ​സ്ഥ​ത​യോ കാ​ര​ണം നി​ല​വി​ളി​ക്കു​ന്ന​തും മൂ​ന്നാ​മ​ത്തെ ദൃ​ശ്യ​ത്തി​ലു​ണ്ട്.

അ​നു​സ​രി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് വ​നി​താ അ​റ്റ​ൻ​ഡ​ർ കു​ട്ടി​യെ വി​നൈ​ൽ ഷീ​റ്റി​ൽ പൊ​തി​ഞ്ഞ് കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​ക്കു​ക​ളോ​ടെ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി, അ​ധ്യാ​പി​ക​യും വ​നി​താ അ​റ്റ​ൻ​ഡ​റും ത​ന്നെ ഉ​പ​ദ്ര​വി​ച്ച​താ​യി പി​താ​വി​നോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് സ്കൂ​ളി​ലെ​ത്തി​യ പി​താ​വ് ക്ലാ​സ് മു​റി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് തി​രു​ത്തു​റൈ​പ്പൂ​ണ്ടി പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ഇ​രു ജീ​വ​ന​ക്കാ​രെ​യും ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യാ​ണ് വി​വ​രം.

Latest News

Corehub Up