Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tightenrules

പോ​സ്റ്റു​ക​ൾ വാ​യി​ക്കാ​ൻ ഇ​നി ലോ​ഗി​ൻ നി​ർ​ബ​ന്ധം; പു​തി​യ നി​യ​മ​ങ്ങ​ളു​മാ​യി റെ​ഡ്ഡി​റ്റ്

 ന്യൂ​യോ​ർ​ക്ക്: ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​ർ​ന്നു​പോ​ന്ന സൗ​ജ​ന്യ ബ്രൗ​സിം​ഗ് രീ​തി അ​വ​സാ​നി​പ്പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ റെ​ഡ്ഡി​റ്റ് . ഇ​നി മു​ത​ൽ റെ​ഡ്ഡി​റ്റി​ലെ പോ​സ്റ്റു​ക​ളും ച​ർ​ച്ച​ക​ളും വാ​യി​ക്ക​ണ​മെ​ങ്കി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ അ​ക്കൗ​ണ്ട് തു​ട​ങ്ങി ലോ​ഗി​ൻ ചെ​യ്യേ​ണ്ടി വ​രും.

തു​റ​ന്ന ഇ​ന്‍റ​ർ​നെ​റ്റ് സം​സ്കാ​ര​ത്തി​ൽ നി​ന്ന് മാ​റി ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് വ​ലി​യൊ​രു മാ​റ്റ​മാ​ണെ​ന്നും എ​ന്നാ​ൽ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ​യും ബി​സി​ന​സി​ന്‍റെ​യും നി​ല​നി​ൽ​പ്പി​ന് ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും റെ​ഡ്ഡി​റ്റ് സി​ഇ​ഒ സ്റ്റീ​വ് ഹ​ഫ്മാ​ൻ വ്യ​ക്ത​മാ​ക്കി.

ഗൂ​ഗി​ൾ തി​ര​ച്ചി​ലു​ക​ളി​ലൂ​ടെ ല​ഭി​ച്ചി​രു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വാ​ണ് റെ​ഡ്ഡി​റ്റി​ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മു​മ്പ് ആ​ളു​ക​ൾ ഗൂ​ഗി​ളി​ൽ സം​ശ​യ​ങ്ങ​ൾ തി​ര​യു​മ്പോ​ൾ റെ​ഡ്ഡി​റ്റി​ലെ ച​ർ​ച്ച​ക​ളി​ലേ​ക്കാ​യി​രു​ന്നു പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ എ​ഐ തെ​ര​ച്ചി​ൽ സം​വി​ധാ​ന​ങ്ങ​ൾ നേ​രി​ട്ട് മ​റു​പ​ടി​ക​ൾ ന​ൽ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഒ​ക്ടോ​ബ​റി​ൽ മാ​ത്രം ആ​ഴ്ച​യി​ൽ ശ​രാ​ശ​രി 10 ല​ക്ഷ​ത്തി​ല​ധി​കം സെ​ർ​ച്ച് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ റെ​ഡ്ഡി​റ്റി​ന് ന​ഷ്ട​മാ​യി.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബോ​ട്ടിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ റെ​ഡ്ഡി​റ്റി​ലെ വി​വ​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ശേ​ഖ​രി​ച്ച് അ​വ​രു​ടെ എ​ഐ മോ​ഡ​ലു​ക​ൾ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ലോ​ഗി​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. ലോ​ഗി​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തോ​ടെ ഇ​ത്ത​രം ബോ​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​നും കൃ​ത്യ​മാ​യ ക​രാ​റു​ക​ൾ വ​ഴി ഡാ​റ്റ കൈ​മാ​റ്റം നി​യ​ന്ത്രി​ക്കാ​നും ക​മ്പ​നി​ക്ക് സാ​ധി​ക്കും.

റെ​ഡ്ഡി​റ്റി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ 13.03 കോ​ടി പ്ര​തി​ദി​ന സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ചെ​റി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും ക​മ്പ​നി​യു​ടെ ആ​കെ വ​രു​മാ​നം 53 ശ​ത​മാ​നം വ​ർ​ധി​ച്ച് 89.5 കോ​ടി ഡോ​ള​റി​ലെ​ത്തി (ഏ​ക​ദേ​ശം 895 ദ​ശ​ല​ക്ഷം ഡോ​ള​ർ). ലാ​ഭം 28.3 കോ​ടി ഡോ​ള​റാ​യി ഉ​യ​രു​ക​യും ചെ​യ്തു.

ഉ​പ​യോ​ക്താ​ക്ക​ൾ ലോ​ഗി​ൻ ചെ​യ്യു​മ്പോ​ൾ അ​വ​രു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചു​ള്ള പ​ര​സ്യ​ങ്ങ​ളും 'ഫോ​ർ യു' ​ഫീ​ഡു​ക​ളും കാ​ണി​ക്കാ​ൻ റെ​ഡ്ഡി​റ്റി​ന് സാ​ധി​ക്കും. ലോ​ഗി​ൻ ചെ​യ്ത ഒ​രു ഉ​പ​യോ​ക്താ​വി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം സാ​ധാ​ര​ണ സ​ന്ദ​ർ​ശ​ക​രേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്.

മാ​റ്റ​ങ്ങ​ൾ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ന​ട​പ്പി​ലാ​ക്കി​ല്ല. യു​എ​സ് അ​ല്ലാ​ത്ത ചി​ല തെ​ര​ഞ്ഞെ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ആ​ഗോ​ള​ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

ലോ​ഗി​ൻ ചെ​യ്യാ​ൻ യ​ഥാ​ർ​ഥ പേ​രോ വി​വ​ര​ങ്ങ​ളോ ന​ൽ​കേ​ണ്ട​തി​ല്ല; ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ്യാ​ജ പേ​രു​ക​ളി​ൽ അ​ക്കൗ​ണ്ട് തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാം. മൊ​ബൈ​ൽ ആ​പ്പി​ൽ പു​തി​യൊ​രു ഇ​ൻ​കോ​ഗ്നി​റ്റോ മോ​ഡ് ക​മ്പ​നി വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് വ​ഴി അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​തെ ര​ഹ​സ്യ​മാ​യി വി​വ​ര​ങ്ങ​ൾ വാ​യി​ക്കാ​ൻ സാ​ധി​ക്കും.

Latest News

Corehub Up