Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Time-bound Manner

Thrissur

ആ​വ​ശ്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും: മ​ന്ത്രി

തൃ​ശൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും പെ​ൻ​ഷ​ൻ​കാ​രു​ടെ ക്ഷാ​മാ​ശ്വാ​സം കു​ടി​ശി​ക​യി​ല്ലാ​തെ ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ കൗ​ണ്‍​സി​ലി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്, രാ​ജ​ൻ പ​ല്ല​ൻ എ​ന്നി​വ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി. മെ​ഡി​സെ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പൊ​ളി​ച്ചെ​ഴു​ത​ണ​മെ​ന്ന് ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. പോ​ള​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​സി. ജോ​ണ്‍​സ​ണ്‍, കെ. ​ഗി​രീ​ന്ദ്ര​ബാ​ബു, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, കെ.​വി. മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up