മന്ത്രി ഒ.ജെ. ജനീഷ് പ്രസംഗിക്കുന്നു.
തൃശൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന ന്യായമായ ആവശ്യങ്ങൾ യുഡിഎഫ് സർക്കാർ സമയബന്ധിതമായി നടപ്പാക്കുമെന്നും പെൻഷൻകാരുടെ ക്ഷാമാശ്വാസം കുടിശികയില്ലാതെ നൽകുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ഒ.ജെ. ജനീഷ്. അസോസിയേഷൻ ജില്ലാ കൗണ്‍സിലിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ അഡ്വ. തോമസ് ഉണ്ണിയാടൻ, സനീഷ് കുമാർ ജോസഫ്, രാജൻ പല്ലൻ എന്നിവർക്കും സ്വീകരണം നൽകി. മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതി പൊളിച്ചെഴുതണമെന്ന് ജില്ലാ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.സി. പോളച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി. ജോണ്സണ്, കെ. ഗിരീന്ദ്രബാബു, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, കെ.വി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.