ഹൂസ്റ്റൺ: ടെക്സസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ (ടിസാക്) ആഭിമുഖ്യത്തിൽ ജൂലൈ 25ന് നടത്തപ്പെടുന്ന അഞ്ചാം സീസൺ അന്താരാഷ്ട്ര വടംവലിയുടെ കിക്ക് ഓഫ് ചടങ്ങുകൾ സിനിമാ താരം ഹണി റോസ് നിർവഹിച്ചു.
മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ (മാഗ്) ആഭിമുഖ്യത്തിൽ സ്റ്റാഫ്ഫോർഡ് ഇമ്മാനുവേൽ സെന്ററിൽ നടത്തിയ സ്റ്റാർ ഡ്രീംസ് ഷോയോടനുബന്ധിച്ചു തിങ്ങി നിറഞ്ഞു നിന്ന കലാ-കായികാസ്വാദകരെ സാക്ഷി നിർത്തി നടത്തിയ കിക്ക് ഓഫ് ചടങ്ങുകൾ വർണാഭമായി മാറി.