ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (ടിസാക്) വിദ്യാഭ്യസ രംഗത്തും ശ്രദ്ധ പതിപ്പിക്കുന്നു.
കോട്ടയം സിഎംഎസ് കോളേജിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ കോളജിലെ അർഹരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കോളജ് പ്രിൻസിപ്പാൾ ഇൻ ജോർജ് ഡോ. അഞ്ജു സൂസൻ ജോർജിനു ടിസാക് പ്രവർത്തകർ കൈമാറി.
ഹൂസ്റ്റൺ സിഎസ്ഐ ഇടവക മുൻ വികാരി റവ. ബെന്നി തോമസ്, ടിസാക് മുൻ പിആർഒ ജിജു കുളങ്ങര, ആൽബിൻ സണ്ണി എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.
സാമ്പത്തിക രംഗത്തു പിന്നോക്കം നിൽക്കുന്നതും അക്കാദമിക രംഗത്ത് മികച്ചതും കായികമേഖലയിൽ സജീവവുമായുള്ള വിദ്യാർഥികൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകുമെന്നു അന്തരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രഖ്യാപനം പ്രവർത്തികമാക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
ഈ മഹത്തായ സംരംഭത്തിന് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർഥികളെ കണ്ടെത്തി ഈ ഉദ്യമം വിജയിപ്പിക്കാൻ ശ്രമിച്ച സിഎംഎസ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. അഞ്ജു സൂസൻ ജോർജിനെ ഭാരവാഹികൾ നന്ദി അറിയിച്ചു.
ഭാവിയിൽ കൂടുതൽ വിദ്യാർഥികളെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുന്നതിന് ടിസാക് പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുവെന്ന് ടിസാക് ഭാരവാഹികൾ അറിയിച്ചു.
Tags : TISAC Education Scholarship CMS College