Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Titans

ഗു​ജ​റാ​ത്തി​നെ​തി​രെ റോ​യ​ൽ​സി​ന് രാ​ജ​കീ​യ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ ആ​റ് റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്. ആ​ദ്യം ബാ​റ്റ് ചെ​യ്യാ​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 210 റ​ൺ​സെ​ടു​ത്തു.

36 പ​ന്തി​ൽ 55 റ​ൺ​സ് നേ​ടി​യ യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, 42 പ​ന്തി​ൽ 75 റ​ൺ​സ് നേ​ടി​യ ധ്രു​വ് ജൂ​റ​ൽ എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ച്വ​റി​ക​ളാ​ണ് രാ​ജ​സ്ഥാ​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. നാ​ല് ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​വി ബി​ഷ്‌​ണോ​യും രാ​ജ​സ്ഥാ​ന്‍റെ ര​ണ്ടാം വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ച്ചു. ഇ​തോ​ടെ ഐ​പി​എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് റോ​യ​ൽ​സ്.

ഇ​തു​വ​രെ ക​ളി​ച്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് നാ​ല് പോ​യി​ന്‍റാ​ണു​ള്ള​ത്. മി​ക​ച്ച നെ​റ്റ് റ​ൺ റേ​റ്റ് കാ​ര​ണം ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നേ​ക്കാ​ളും പ​ഞ്ചാ​ബ് കിം​ഗ്സി​നേ​ക്കാ​ളും മു​ന്നി​ലാ​ണ് രാ​ജ​സ്ഥാ​ൻ.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളും തോ​റ്റ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ഏ​ഴാം സ്ഥാ​ന​ത്താ​ണ്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 204 റ​ൺ​സ് നേ​ടാ​നേ ആ​യു​ള്ളൂ. അ​വ​സാ​ന ര​ണ്ടോ​വ​റു​ക​ളി​ൽ 15 റ​ൺ​സ് മാ​ത്രം മ​തി​യാ​യി​രു​ന്നു ഗു​ജ​റാ​ത്തി​ന് ജ​യി​ക്കാ​ൻ. റാ​ഷി​ദ് ഖാ​നും റ​ബാ​ദ​യു​മാ​യി​രു​ന്നു ക്രീ​സി​ൽ. 19-ാം ഓ​വ​റി​ൽ ജോ​ഫ്രെ ആ​ർ​ച്ച​റും 20-ാം ഓ​വ​റി​ൽ തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ​യും നാ​ലു റ​ൺ​സ് വീ​തം മാ​ത്രം വി​ട്ടു​കൊ​ടു​ത്ത​തോ​ടെ ഗു​ജ​റാ​ത്തി​ന് തോ​ൽ​വി സ​മ്മ​തി​ക്കേ​ണ്ടി​വ​ന്നു.

Latest News

Corehub Up