അന്പലവയൽ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി സെന്റ് മാർട്ടിൻസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്കൂളിൽ ’കുട്ടികളുടെ ആരോഗ്യം’ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് വി.ടി. സാബു അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ വിൻസന്റ് ജോസഫ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേബിൾ, പിആർഒ സനൂപ് ബാബു എന്നിവർ പ്രസംഗിച്ചു. പീഡിയാട്രീഷ്യൻ ഡോ.സിസ്റ്റർ ആൻ ജോസ് ക്ലാസിന് നേതൃത്വം നൽകി.
കുട്ടികളിൽ കണ്ടുവരുന്ന സാധാരണ രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, പോഷകാഹാരത്തിന്റെ പ്രാധാന്യം, കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹചര്യത്തിൽശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ഡോക്ടർ വിശദീകരിച്ചു.