Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Today Too

ഇ​​​ന്നും ചു​​​ട്ടു​​​പൊ​​​ള്ളും; നാ​​​ലു ഡി​​​ഗ്രി​​​ സെ​​​ൽ​​​ഷ്യ​​​സ് വ​​​രെ ചൂ​​​ടു​​​യ​​​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ശ​​​ക്ത​​​മാ​​​യ ചൂ​​​ടി​​​ൽ സം​​​സ്ഥാ​​​നം ഇ​​​ന്നും ചു​​​ട്ടു​​​പൊ​​​ള്ളും. താ​​​പ​​​നി​​​ല സാ​​​ധാ​​​ര​​​ണ​​​യി​​​ൽ നി​​​ന്നും മൂ​​​ന്ന് മു​​​ത​​​ൽ നാ​​​ല് ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് വ​​​രെ ഉ​​​യ​​​രു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥ ാ വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

ചൂ​​​ടി​​​നൊ​​​പ്പം അ​​​ന്ത​​​രീ​​​ക്ഷ ഈ​​​ർ​​​പ്പ​​​വും ഉ​​​യ​​​ർ​​​ന്നുനി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യ​​​ഥാ​​​ർ​​​ഥ താ​​​പ​​​നി​​​ല​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.

തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ മ​​​ണ്‍​സൂ​​​ണ്‍ ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​തും ചൂ​​​ട് ക​​​ടുക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി. എ​​​ന്നാ​​​ൽ ഈ ​​​ചൂ​​​ടി​​​ന് ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. പു​​​ന​​​ലൂ​​​രി​​​ൽ ഇ​​​ന്ന​​​ലെ 36.2 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് ചൂ​​​ടാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലു​​​ള്ള ചൂ​​​ടി​​​നേ​​​ക്കാ​​​ൾ നാ​​​ലു ഡി​​​ഗ്രി​ സെ​​​ൽ​​​ഷ്യ​​​സി​​​ല​​​ധി​​​കം ചൂ​​​ടാ​​​ണി​​​ത്.

കോ​​​ട്ട​​​യ​​​ത്ത് 35.2 ഡി​​​ഗ്രി​​​യും പാ​​​ല​​​ക്കാ​​​ട്ട് 34.2 ഡി​​​ഗ്രി​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​ത്.​​ ചൂ​​​ട് വ​​​ർ​​​ധി​​​ച്ചുവ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശ​​​വും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

Latest News

Corehub Up