Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourist Buses Seized

നികുതി അടച്ചില്ല; ഇതരസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടികൂടി

കാ​​​ക്ക​​​നാ​​​ട്: നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​തെ കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ ഒ​​​മ്പ​​​ത് അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ൾ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പി​​​ടി​​​കൂ​​​ടി. 25 വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു എ​​​ൻ​​​ഫോ​​​ഴ്‌​​​സ്മെ​​​ന്‍റ് സം​​​ഘം കൊ​​​ച്ചി ന​​​ഗ​​​രം, വൈ​​​റ്റി​​​ല ജം​​​ഗ്ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് അ​​​സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന.

നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പി​​​നു പു​​​റ​​​മെ അ​​​മി​​​ത​​​വേ​​​ഗം, എ​​​യ​​​ർ ഹോ​​​ൺ ഉ​​​പ​​​യോ​​​ഗം, ന​​​മ്പ​​​ർ പ്ലേ​​​റ്റു​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ട്, വാ​​​ഹ​​​ന​​​രേ​​​ഖ​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ട് തു​​​ട​​​ങ്ങി​​​യ മ​​​റ്റു ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ൾ ഇ​​​ന്ത്യ പെ​​​ർ​​​മി​​​റ്റ് ഉ​​​ണ്ടെ​​​ങ്കി​​​ലും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ത​​​ത് റോ​​​ഡ് നി​​​കു​​​തി അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്ന നി​​​യ​​​മം വാ​​​ഹ​​​ന​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച​​​താ​​​യി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

Latest News

Corehub Up