NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു - കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസൺ സഫ മക്ക കപ്പിന്റെ അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ നടന്നു.
ആദ്യ മത്സരത്തിൽ സാറ്റ്കോം ട്രാവൻകൂർ എട്ട് വിക്കറ്റിന് എക്സ്ട്രീം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. എക്സ്ട്രീം 88 റൺസിന് പുറത്തായപ്പോൾ സാറ്റ്കോം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അജ്മൽ പ്ലെയർ ഓഫ് ദ മാച്ചായി.
രണ്ടാം മത്സരത്തിൽ സ്രാക്കോ സ്ട്രൈക്കേഴ്സ് 65 റൺസിന് കേരള കിംഗ്സ് റിയാദിനെ തോൽപ്പിച്ചു. സ്രാക്കോ ആറ് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടിയപ്പോൾ കേരള കിംഗ്സിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസിൽ ഒതുങ്ങി. നൗഷാദ് പ്ലെയർ ഓഫ് ദ മാച്ചായി.
മൂന്നാം മത്സരത്തിൽ സ്പാർക്കൻസ് സിസി 29 റൺസിന് കൊങ്കൺ ഫൈറ്റേഴ്സിനെ പരാജയപ്പെടുത്തി. സ്പാർക്കൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടിയപ്പോൾ കൊങ്കൺ ഫൈറ്റേഴ്സിന്റെ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസിൽ അവസാനിച്ചു. സയ്യിദ് ജാബിർ മാൻ പ്ലെയർ ദ മാച്ചായി.
നാലാം മത്സരത്തിൽ രത്നഗിരി റോയൽസ് 33 റൺസിന് എഫ്സിആർ ക്രിക്കറ്റ് ക്ലബിനെ തോൽപ്പിച്ചു. രത്നഗിരി എട്ട് വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് നേടിയപ്പോൾ എഫ്സിആർ 71 റൺസിന് പുറത്തായി. അനസ് ദേശ്മുഖ് പ്ലെയർ ഓഫ് ദ മാച്ചായി.
അഞ്ചാം മത്സരത്തിൽ ഗ്ലോബ്വിൻ ലോജിസ്റ്റിക്സ് നാല് വിക്കറ്റിന് റിബൽസ് റിയാദിനെ പരാജയപ്പെടുത്തി. റിബൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയപ്പോൾ ഗ്ലോബ്വിൻ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിനീത് ചാർലി പ്ലെയർ ഓഫ് ദ മാച്ചായി.
മൻസൂർ, നൗഫൽ അബ്ദുസലാം, ഷെബി അബ്ദുസലാം, ഇസ്മായിൽ കൊടിഞ്ഞി, നംഷീർ എന്നിവർ അമ്പയർമാരായി. ഉനൈസ് ഖാൻ, നൈമു, ചാക്കോ, ഖൈസ്, റിജേഷ് എന്നിവർ സഹഅമ്പയർമാരായി.
നസീം ഏരിയ പ്രസിഡന്റ് ഉല്ലാസൻ, മലാസ് ഏരിയ കമ്മറ്റി അംഗം ഉനൈസ്ഖാൻ, സുലൈ ഏരിയ കമ്മറ്റി അംഗം അബ്ദുൽ സലാം, ന്യൂസനയ്യ ലാസുർധി യൂണിറ്റ് നിവാഹക സമിതി അംഗം സുജിത്ത്, നൈമുദ്ദീൻ എന്നിവർ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നൽകി.
24 ടീമുകൾ മാറ്റുരയ്ക്കുന്ന മൂന്ന് മാസം നീളുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. നവംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും. സെമിഫൈനലും ഫൈനലും ഡിസംബറിൽ നടക്കും.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് ശനിയാഴ്ച രാവിലെ 7.30ന് വിസിൽ മുഴങ്ങും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, ഡൽഹി പൊലിസ് അഡീഷണൽ സിപി - സ്പെഷ്യൽ ബ്രാഞ്ച് നിധിൻ വത്സൻ ഐപിഎസ് ഉദ്ഘാടനം നിർവഹിക്കും.
സ്പോർട്സ് മാനേജ്മെന്റ് വിദഗ്ധനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. രമേഷ് നമ്പ്യാർ മത്സരം കിക്ക്ഓഫ് ചെയ്യും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ഫുട്ബോൾ ടൂർണമെന്റ് കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ തുടങ്ങിയവർ ആശംസകൾ നേരും.
ഗ്രാൻഡ് ഫിനാലെ നടക്കുന്ന ഞായറാഴ്ച ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാജി പ്രഭാകരൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ഫാന്റം എഫ് സി, ഡിഎംഎ മെഹ്റോളി എഫ്സി, ഡിസി വാരിയേഴ്സ്, എഫ്സി അംബേദ്കർ നഗർ, വികാസ്പുരി -ഹസ്താൽ എഫ്സി, ഡിഎംഎ ആർകെ പുരം, യൂണിറ്റ്-96 എഫ്സി എംവി-3, അമൃത എഫ്സി, എഫ്സി മീഡിയ, അയ്മ, പാലക്കാടൻ കൂട്ടായ്മ, അപ്പെക്സ് എഫ്സി, ഡബ്ലിയുഎംസി എഫ്സി, സാം എഫ്സി, സൺഡേ ക്ലബ്, ഡീപ് സ്ട്രൈക്കേഴ്സ് എന്നീ ടീമുകൾ ഏറ്റുമുട്ടും.
ചാമ്പ്യന്മാർക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും ട്രോഫിയുമാണ് ലഭിക്കുക. കൂടാതെ മികച്ച ഗോൾ കീപ്പർ, കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന വ്യക്തി എന്നിവർക്ക് ട്രോഫിയും 5,000 രൂപ കാഷ് അവാർഡും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9810791770, 9818750868.
Kerala
മുംബൈ: ഈ മാസം അവസാനം ആരംഭിക്കുന്ന ഹോങ്കോംഗ് സിക്സസ് ടൂര്ണമെന്റിൽ ഇന്ത്യയെ പേസര് ഭുവനേശ്വര് കുമാര് നയിക്കും. ഒക്ടോബര് 30 മുതല് നവംബര് ഒന്ന് വരെയാണ് ടൂർണമന്റ് നടക്കുന്നത്.
ഐപിഎല്ലില് തിളങ്ങിയ പ്രമുഖ താരങ്ങളാണ് ഇന്ത്യന് സ്ക്വാഡിലുള്ളത്. ഭുവനേശ്വര് കുമാറിന് പുറമെ ക്രുനാല് പാണ്ഡ്യ, ശശാങ്ക് സിംഗ്, രാഹുല് തെവാട്ടിയ, നിതീഷ് റാണ, രാഹുല് ത്രിപാഠി, ടി.നടരാജന് എന്നിവരാണ് ഇന്ത്യന് ടീമിലെ മറ്റ് അംഗങ്ങള്. ശശാങ്ക് സിംഗ് ഒഴികെയുള്ള മറ്റ് എല്ലാ താരങ്ങളും ഇതിനകം ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണ്.
പരിചയസമ്പത്തും വെടിക്കെട്ട് ബാറ്റിംഗും ഓള്റൗണ്ട് മികവും സ്പെഷ്യലിസ്റ്റ് ബൗളിംഗും ഒത്തിണങ്ങിയ ശക്തമായ ഒരു നിരയാണ് ഹോങ്കോംഗ് സിക്സസിനായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ആറുപേര് മാത്രം കളിക്കുന്ന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയതും ആവേശകരവുമായ ഫോര്മാറ്റുകളില് ഒന്നാണ് ഹോങ്കോംഗ് സിക്സസ്. രാജ്യാന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും വര്ഷങ്ങളുടെ പരിചയസമ്പത്തുള്ള ഭുവനേശ്വര് കുമാര് പുതിയ പന്തില് നിര്ണായക സ്വാധീനം ചെലുത്താന് കഴിവുള്ള താരമാണ്.
ഓള്റൗണ്ടര് എന്ന നിലയില് ക്രുനാല് പാണ്ഡ്യ ടീമിന് വലിയ മുതല്ക്കൂട്ടാകും. നിതീഷ് റാണ ബാറ്റിംഗ് നിരയ്ക്ക് കരുത്തുപര്ത്തുമ്പോള്, ഫിനിഷര്മാരുടെ റോളില് ശശാങ്ക് സിംഗും രാഹുല് തെവാതിയയും തിളങ്ങുന്നു. ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് രാഹുല് ത്രിപാഠിയുടേതെങ്കില്, ഇടംകൈയ്യന് പേസ് ബൗളിംഗ് സ്പെഷ്യലിസ്റ്റായാണ് നടരാജന് ടീമിലിടം നേടിയിരിക്കുന്നത്.
NRI
ഡാളസ്: പ്രവാസി മലയാളികൾ ആവേശത്തോടെ കാത്തിരുന്ന 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ഡാളസിൽ വർണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി ഡാളസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കാനഡയിൽ നിന്നുള്ള ടീം ചാമ്പ്യന്മാരായി.
റോബർട്ട് മാത്യു ക്യാപ്റ്റനായ കാനഡ ടീമിലെ ജെയിംസ് താന്നിക്കൽ, ജോസഫ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇത്തവണത്തെ വിജയികളായി ട്രോഫിയും 4500 ഡോളറിന്റെ ഒന്നാം സമ്മാനവും കരസ്ഥമാക്കിയത്.
സമാപന സമ്മേളന വേദിയിൽ വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡുകളും സമ്മാനിച്ചു. ജോയ് നെല്ലാമറ്റം ക്യാപ്റ്റനായ, മാത്യു ഗീവർഗീസ്, തോമസ് കടിയൻപള്ളിൽ എന്നിവരുടെ ഷിക്കാഗോ ടീം രണ്ടാം സ്ഥാനവും 3000 ഡോളറും നേടി.
സിറിയക് വള്ളിപ്പടവിൽ നയിച്ച ലോസ് ആഞ്ചലസ് ടീം (കുര്യച്ചൻ മുല്ലപ്പള്ളി, വിൻസെന്റ് കൊട്ടിരിക്കൽ) മൂന്നാം സ്ഥാനവും (2250 ഡോളർ), കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ നയിച്ച ഹൂസ്റ്റൺ ടീം (തോമസ് ഐക്കരേത്ത്, സാജി പള്ളിക്കിഴക്കേതിൽ) നാലാം സ്ഥാനവും (1500 ഡോളർ) സ്വന്തമാക്കി.
ടൂർണമെന്റിന്റെ ഭാഗമായി നടന്ന "റേസ് ഫോർ ഫൺ' മത്സരത്തിൽ ആതിഥേയരായ ഡാളസ് ടീം ചാമ്പ്യന്മാരായി. ഷിബു ജെയിംസ് (ക്യാപ്റ്റൻ), ജോസ് വർക്കി, ബിനോ കല്ലുംകൽ എന്നിവരടങ്ങുന്ന സംഘമാണ് ഒന്നാം സ്ഥാനം നേടിയത്.
Kerala
അങ്കമാലി: അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ നാലു ദിവസമായി നടന്ന അഖിലകേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് സ്കൂളും ആൺകുട്ടികളുടെ വിഭാഗത്തിൽ കുന്നംകുളം ജിഎംബിവി ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി.
സമാപന സമ്മേളനം എസ്എച്ച് പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. പൗലോസ് കിടങ്ങേൻ ഉദ്ഘാടനം ചെയ്തു.
വിജയികൾക്കുള്ള സമ്മാനങ്ങളും കാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. ഫാ. ജോൺ പൈനാടത്ത് എവർറോളിംഗ് ട്രോഫിക്കും വിശ്വജ്യോതി എവർറോളിംഗ് ട്രോഫിക്കും വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.
Sports
ഇരിങ്ങാലക്കുട: 41-ാമത് ഡോണ് ബോസ്കോ ബാസ്കറ്റ്ബോള് ടൂര്ണമെന്റിന്റെ സെമിഫൈനല് പോരാട്ടങ്ങള്ക്ക് ഇന്നു നടക്കും.
കോട്ടയം ഗിരിദീപം ബെഥനി എച്ച്എസ്എസ് മാത്രമാണ് സെമി ബെര്ത്ത് ഉറപ്പിച്ചത്. ഗേള്സ് വിഭാഗത്തില് കോഴിക്കോട് പ്രോവിഡന്സ് 62-27നു പത്തനാപുരം മൗണ്ട് ടാബോറിനെ തോല്പ്പിച്ചു.
മൗണ്ട് ടാബോര് 45-41നു സ്പോര്ട്സ് ഡിവിഷന് കണ്ണൂരിനെ പരാജയപ്പെടുത്തിയിരുന്നു. ബോയ്സ് വിഭാഗത്തില് കോട്ടയം ഗിരിദീപം ബെഥനി 75-62നു മാന്നാനം സെന്റ് എഫ്രേംസിനെ തോല്പ്പിച്ചു.
തൊട്ടടുത്ത മത്സരത്തില് അവര് പത്തനാപുരം സെന്റ് സ്റ്റീഫന്സിനെയും (79-68) പരാജയപ്പെടുത്തി.
District News
തിരുവല്ല: ഫാ. കുര്യൻ മുത്തോച്ചേരിൽ സിഎംഐ സ്മാരക ക്രൈസ്റ്റ് ചലഞ്ച് ട്രോഫിക്കായുള്ള 11-ാമത് അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ കാമ്പസിൽ തുടക്കമായി. സംസ്ഥാനത്തെ പ്രമുഖ സ്കൂൾ ബാസ്കറ്റ്ബോൾ ടീമുകളാണ് ചാമ്പ്യൻഷിപ്പ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.
ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ ആതിഥേയരായ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിന് സമ്മിശ്രഫലമാണ് ലഭിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആതിഥേയർ, മല്ലപ്പള്ളി സോഫിയ ഇന്റർനാഷണൽ സ്കൂളിനെ പരാജയപ്പെടുത്തി ഉജ്ജ്വല വിജയം സ്വന്തമാക്കി. ആൺകുട്ടികളുടെ കടുത്ത പോരാട്ടത്തിൽ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ കുര്യനാട് സെന്റ് ആൻസ് എച്ച്എസ്എസിനോട് പരാജയപ്പെട്ടു.
ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ താരം കെ.എസ്. പൂജാമോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ ബർസാർ ഫാ. ടോം കരുത്തേടം സിഎംഐ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്പോർട്സ് ക്യാപ്റ്റൻ മാസ്റ്റർ ആരോൺ ജേക്കബ്, ഹെഡ് ബോയ് ബോവാസ് ഫിലിപ്പ് മനോജ്, ഹെഡ് ഗേൾ കുമാരി അമൃത സുരേഷ് എന്നിവർക്കൊപ്പം കായികതാരങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാർഡ് കൗൺസിലർ ജെനു മാത്യു, പിഡിബിഎ പ്രസിഡന്റ് ജോർജ് സക്കറിയ, സെക്രട്ടറി ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ ബോവാസ് ഫിലിപ്പ് മനോജ് സ്വാഗതവും ഡിയോണ ഷാജി നന്ദിയും പറഞ്ഞു.
NRI
ടെക്സസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക 5-on-5 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച ലൂയിസ്വില്ലിലെ എംഎസി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡാളസ് - ഫോർട്ട്വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
16നും 35നും ഇടയിൽ പ്രായമുള്ള സജീവ ഇടവകാംഗങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ സഭകളിലെയും ഇടവകകളിലെയും യുവജനങ്ങളെ ഒരുമിപ്പിക്കാനും പരസ്പര സൗഹൃദവും ക്രൈസ്തവ കൂട്ടായ്മയും ശക്തിപ്പെടുത്താനുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കെഇസിഎഫ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു.
ഈ മത്സരവേദി യുവജനങ്ങൾക്കും കുടുംബങ്ങൾക്കും കെഇസിഎഫ് അംഗങ്ങൾക്കും കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനുമുള്ള നല്ലൊരു വേദിയായി മാറുമെന്ന് വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ അലക്സ് പള്ളിവതുക്കൽ എന്നിവർ വ്യക്തമാക്കി.
റവ. ഫാ. മാർട്ടിൻ ബാബു, ലിൻഡ സൈമൺ മാത്യു എന്നിവരാണ് ടൂർണമെന്റ് കോഓർഡിനേറ്റർമാർ. ജോയൽ സന്തോഷ്, മനോജ് ഡാനിയൽ, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, ഷാജി രാമപുരം, ഷാനു രാജൻ, സോണി ജേക്കബ്, സോനു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഡിഎഫ്ഡബ്ല്യു മേഖലയിലെ മുഴുവൻ കായികപ്രേമികളെയും കെഇസിഎഫ് അംഗങ്ങളെയും ടൂർണമെന്റിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
പരിപാടിയുടെ വിശദാംശങ്ങൾ:
വേദി: MAC Sports, 200 Continental Dr, Lewisville, TX 75067, ഇ-മെയിൽ: [email protected].
കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ റവ.ഫാ. മാർട്ടിൻ ബാബു (713 304 0717), ലിൻഡ സൈമൺ മാത്യു (917 716 4335) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
District News
കോഴിക്കോട്: 18-ാമത് സില്വര് ഹില്സ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റര് സ്കൂള് ബാസ്കറ്റ്ബോള് ടൂര്ണമെന്റ് മത്സരങ്ങള് മൂന്നിന് ആരംഭിക്കും. രാവിലെ 11ന് ജുഡീഷല് മെംബറും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്പേഴ്സണുമായ കെ. ബൈജുനാഥ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
സിഎംഐ സെന്റ് തോമസ് പ്രൊവിന്സ് പ്രൊവിഷ്യാൾ ഫാ. ഡോ. ബിജു ജോണ് വെള്ളക്കട സിഎംഐ അധ്യക്ഷത വഹിക്കും. കേരളാ ബാസ്കറ്റ്ബോള് അസോസിയേഷന് ലൈഫ് ടൈം പ്രസിഡന്റ് പി.ജെ. സണ്ണി, കോഴിക്കോട് ജില്ലാ ബാസ്കറ്റ്ബോള് അസോസിയേഷന് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ എന്നിവര് പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന ആദ്യമത്സരത്തില് ആണ്കുട്ടികളുടെ വിഭാഗത്തില് സില്വര് ഹില്സ് എച്ച്എസ്എസ്, കോഴിക്കോട് ഡോണ് ബോസ്കോ ഇരിഞ്ഞാലക്കുടയെ നേരിടും.
സംസ്ഥാന സര്ക്കാരിന്റെ ഓപ്പറേഷന് തൂഫാന് ദൗത്യത്തെ പിന്തുണച്ചുകൊണ്ട് "പൊരുതിക്കളിക്കൂ, ലഹരിയോട് വിടപറയൂ' എന്നതാണ് ഈ വര്ഷത്തെ ടൂര്ണമെന്റ് സന്ദേശം. ദക്ഷിണേന്ത്യയില് നിന്നുള്ള 26 ടീമുകള് മത്സരത്തില് പങ്കെടുക്കും.
ആൺകുട്ടികളുടെ വിഭാഗത്തില് 17 സ്കൂളുകളും പെണ്കുട്ടികളുടെ വിഭാഗത്തില് ഒന്പത് സ്കൂളുകളും മത്സരിക്കും. ആറിന് ഫൈനല് മത്സരങ്ങള് നടക്കും. മെഡിക്കല് കോളജ് സബ് ഡിവിഷന് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര് പി. പ്രമോദ് സമ്മാനദാനം നിര്വഹിക്കും.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കേളി സിൽവർ വോളിബോൾ 2026 കിരീടം അറബ്കോ ലോജസ്റ്റിക് സ്വന്തമാക്കി.
സുലൈ അറബ്കോ ഗ്രൗണ്ടിൽ ആവേശം നിറച്ച ഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മറികടന്നാണ് അറബ്കോ ജേതാക്കളായത്.
25 - 20 എന്ന സ്കോറിന് ആദ്യ സെറ്റ് ജുബൈൽ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളിലും മികച്ച തിരിച്ചുവരവ് നടത്തിയ അറബ്കോ 18 - 25, 23 - 25, 22 - 25 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തു.
നിർണായക ഘട്ടങ്ങളിൽ മികച്ച ആക്രമണവും പ്രതിരോധവും പുറത്തെടുത്ത അറബ്കോയാണ് ഒടുവിൽ കപ്പിൽ മുത്തമിട്ടത്. ആദ്യ സെമിഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ, ശക്കർഘർ റിയാദിനെ 25 - 23, 25 - 23, 16 - 25, 26 - 24 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലിലെത്തി.
രണ്ടാം സെമിയിൽ സ്റ്റാർ സ്പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25 - 14, 25 - 11, 25 - 7) തോൽപ്പിച്ചാണ് അറബ്കോ ലോജസ്റ്റിക് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിലെ മികച്ച താരമായി (എംവിപി) മംഗളൂർ ജുബൈലിന്റെ മിഗ്ദാദിനെ തെരഞ്ഞെടുത്തു.
അറബ്കോയുടെ ഹസൻ മികച്ച ബ്ലോക്കറും ജുബൈലിന്റെ ഫയാസ് മികച്ച സ്പൈക്കറുമായി. അറബ്കോയുടെ സഫർ മികച്ച സെറ്ററായും ആബിദ് മികച്ച ലിബറോയുമായി തെരഞ്ഞെടുക്കപ്പെട്ടു. വോളി ഫ്രണ്ട്സ് റിയാദിനാണ് ഫെയർ പ്ലേ പുരസ്കാരം.
സമാപന സമ്മേളനത്തിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. എംഎആർ പ്രോജക്ട് മാനേജിംഗ് ഡയറക്ടർ അൻവർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ് ആമുഖപ്രസംഗം നടത്തി.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സിദ്ധീഖ് അഹമ്മദ് (കോബ്ലാൻ), പ്രസാദ് വഞ്ചിപ്പുര (അസാഫ്), രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ (അറബ്കോ) എന്നിവർ ആശംസകൾ നേർന്നു.
കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു. റഫറിമാർക്കും ഒഫീഷ്യൽസിനുമുള്ള മെമന്റോകൾ റിയാസ് പള്ളാട്ട്, ലത്തീഫ് കൂളിമാട്, മൻസൂർ, റനീസ് കരുനാഗപ്പള്ളി, ഇസ്മായിൽ കൊടിഞ്ഞി,സുബിൻ എന്നിവർ വിതരണം ചെയ്തു.
ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചത് ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവരടങ്ങിയ റഫറി പാനലാണ്. അൻസി ഷാനിഷിന്റെ സാന്നിധ്യവും റഫറി പാനലിനെ ശ്രദ്ധേയമാക്കി.
റണ്ണേഴ്സ് മെഡലുകൾ കേളി പ്രസിഡന്റും വിന്നേഴ്സ് മെഡലുകൾ ആക്ടിംഗ് സെക്രട്ടറിയും വിതരണം ചെയ്തു. വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, നൗഫൽ സിദ്ദിഖ്, റഫീഖ് പാലത്ത്, ഷമീം മേലേതിൽ, സുജിത്ത് എന്നിവർ സമ്മാനിച്ചു.
ഫെയർ പ്ലേ പുരസ്കാരം കേളി കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത് കൈമാറി. സെമിഫൈനലിസ്റ്റുകൾക്കുള്ള കാഷ് പ്രൈസുകൾ കേളി ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ വിതരണം ചെയ്തു.
റണ്ണേഴ്സിനുള്ള സമ്മാനം ഗഫൂർ ആനമങ്ങാടും ട്രോഫി ഷാജി റസാഖും കൈമാറി. ജേതാക്കൾക്കുള്ള കാഷ് പ്രൈസ് കേളി ട്രഷറർ മധു ബാലുശേരിയും ട്രോഫി എംഎആർ പ്രോജക്ട് എംഡി അൻവറും സമ്മാനിച്ചു.
കേളി കലണ്ടർ സ്പോൺസർമാരായ കോബ്ലാന്റെ പ്രതിനിധിക്ക് കേളി ആക്ടിംഗ് സെക്രട്ടറിയും അസാഫിന്റെ പ്രതിനിധിക്ക് ട്രഷററും മെമന്റോ കൈമാറി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങൾ അണിനിരന്ന ടൂർണമെന്റ് മികച്ച നിലവാരത്തിലുള്ള മത്സരങ്ങളിലൂടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കായികോത്സവത്തിന്റെ ആവേശം പകർന്നു.
രണ്ടു ദിവസങ്ങളിലായി നടന്ന പോരാട്ടങ്ങൾ പ്രവാസി സമൂഹത്തിലെ കായിക കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
NRI
മേരിലാൻഡ്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സോക്കർ ക്ലബ്ബുകൾ മാറ്റുരച്ച അഞ്ചാമത് വിപി സത്യൻ മെമ്മോറിയൽ എൻഎഎംഎസ്എൽ (NAMSL) സോക്കർ ടൂർണമെന്റിൽ എഫ്സിസി ഡാളസ് (FCC Dallas) ജേതാക്കളായി.
ആവേശം അണപൊട്ടിയ കലാശപ്പോരാട്ടത്തിൽ ഫിലാഡൽഫിയ ആഴ്സണൽ എഫ്.സി യെ കീഴടക്കിയാണ് ഡാളസ് പ്രസ്റ്റിജിയസ് വി.പി. സത്യൻ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കിയത്. ഫിലാഡൽഫിയ ആഴ്സണൽ എഫ്.സി റണ്ണേഴ്സ് അപ്പായി.
മേരിലാൻഡിലെ എൽക്രിഡ്ജിലുള്ള ട്രോയ് പാർക്കിൽ ഖിലാഡീസ് സ്പോർട്സ് ക്ലബിന്റെ ആതിഥേയത്വത്തിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ടൂർണമെന്റ് സംഘടിപ്പിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒൻപത് പ്രമുഖ ടീമുകളാണ് ഓപ്പൺ വിഭാഗത്തിൽ മാറ്റുരയ്ക്കാനെത്തിയത്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം വിപി. സത്യന്റെ ഓർമ്മകൾ പുതുക്കി സംഘടിപ്പിച്ച ടൂർണമെന്റിൽ വടക്കേ അമേരിക്കയിലുടനീളമുള്ള കളിക്കാരും കുടുംബങ്ങളും കാണികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
ടീം മാനേജർ ആശിഷ് തെക്കേടം, കോച്ച് സാബിൻ സെബാസ്റ്റ്യൻ എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിൽ കളത്തിലിറങ്ങിയ എഫ്സിസി ഡാളസിനെ ക്യാപ്റ്റൻ റൂബൻ ചെറിയാൻ കടന്തോട്ട്, വൈസ് ക്യാപ്റ്റൻ ജിജോ ജോൺസൺ എന്നിവർ മുന്നിൽ നിന്ന് നയിച്ച് വി.പി. സത്യൻ മെമ്മോറിയൽ കിരീടത്തിലേക്ക് എത്തിച്ചു.
വ്യക്തിഗത പുരസ്കാരങ്ങൾ (ഓപ്പൺ കാറ്റഗറി): എം.വി.പി (Most Valuable Player):: ഹാനിയേൽ ജോൺസൺ (എഫ്.സി.സി ഡാലസ്), ജേക്കബ് കുന്നത്ത് (ബാൾട്ടിമോർ ഖിലാഡീസ്), സിദ്ധാർത്ഥ് രാജേഷ് (എം.എഫ്.സി കാലിഫോർണിയ) എന്നിവർ ഗോൾഡൻ ബൂട്ട് പങ്കിട്ടു. ബെസ്റ്റ് ഡിഫൻഡർ: ഷാൺ ചാക്കോ (ഫിലാഡൽഫിയ ആഴ്സണൽ എഫ്.സി), ബെസ്റ്റ് ഗോൾകീപ്പർ: സോണൽ ഐസക് (ഫിലാഡൽഫിയ ആഴ്സണൽ എഫ്സി) എന്നിവരും വ്യക്തിഗത പുരസ്കാരം നേടി.
40+ മാവേലി കപ്പ്: ഡയമണ്ട് എഫ്.സി കാനഡയ്ക്ക് കിരീടം:ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച 40+ മാവേലി കപ്പ് ടൂർണമെന്റിൽ ഡയമണ്ട് എഫ്.സി കാനഡ ചാമ്പ്യന്മാരായി. കൊളംബസ് ടസ്കേഴ്സ് ടീമാണ് റണ്ണേഴ്സ് അപ്പ് നേടിയത്.40+ കാറ്റഗറി പുരസ്കാരങ്ങൾ: എം.വി.പി : രതീഷ് മോനി (ഡയമണ്ട് എഫ്.സി), ഗോൾഡൻ ബൂട്ട് (7 ഗോളുകൾ വീതം പങ്കിട്ടു): ലാനൽ തോമസ്, രതീഷ് മോനി, ശ്രീ കുന്നത്ത്, മികച്ച ഡിഫൻഡർ: ശ്രീ കുന്നത്ത് (ഡയമണ്ട് എഫ്.സി), മികച്ച ഗോൾകീപ്പർ (ഗോൾഡൻ ഗ്ലൗ): അനീഷ് അപ്പുക്കുട്ടൻ (കൊളംബസ് ടസ്കേഴ്സ് ഒഹായോ) എന്നിവരും മികച്ച പ്രകടനത്തിന് ട്രോഫി നേടി.
നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന്റെ NAMSLസുഗമമായ നടത്തിപ്പിന് താഴെ പറയുന്ന ഭാരവാഹികൾ നേതൃത്വം നൽകുന്നു.എക്സിക്യൂട്ടീവ് ലീഡർഷിപ്പ്: പ്രസിഡന്റ്: മാത്യു വർഗീസ്, വൈസ് പ്രസിഡന്റ്: ജോർജ്ജ് ചെറുശ്ശേരി, സെക്രട്ടറി: ആശിഷ് തെക്കേടം, ട്രഷറർ: ജെഫി തോമസ്, ജോയിന്റ് സെക്രട്ടറി: സുനിൽ മോഹൻബോർഡ് ഓഫ് ട്രസ്റ്റീസ്: മാത്യു വർഗീസ്, ജോ ചെറുശ്ശേരി, സാക്ക് മത്തായി, അജിത് വർഗീസ്, പ്രിൻസ് തോമസ്.കായികപ്രേമികളുടെയും സാംസ്കാരിക സംഘടനകളുടെയും നിർലോഭമായ പിന്തുണയോടെയാണ് അഞ്ചാമത് വി.പി. സത്യൻ മെമ്മോറിയൽ ടൂർണമെന്റ് പ്രൗഢോജ്ജ്വലമായി സമാപിച്ചത്.
NRI
പെൻസിൽവാനിയ: ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് പെൻസിൽവാനിയയിലെ പോക്കോനോസിലുള്ള കാലഹാരി റിസോർട്ടിൽ സംഘടിപ്പിച്ച 56 ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് 56 ഗെയിംസ് പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഡെലവെയർ ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി.
സക്കറിയ പെരിയപുരം (ക്യാപ്റ്റൻ), ജിമ്മിച്ചൻ (വർഗീസ് തോമസ്) - ഡെട്രോയിറ്റ്, ഇട്ടൂപ്പ് - ടാമ്പ, ഫ്ലോറിഡ എന്നിവർ ഉൾപ്പെട്ട ടീമാണ് ചാമ്പ്യന്മാരായത്.
ഫിലാഡൽഫിയയിലെ പമ്പ ടീം എ രണ്ടാം സ്ഥാനം നേടി. ജോയ് തട്ടാർകുന്നേൽ (ക്യാപ്റ്റൻ), ജോൺ പണിക്കർ, വത്സ ജോയ് എന്നിവരടങ്ങിയതായിരുന്നു പമ്പ ടീം എ.
ഫിലഡൽഫിയയിലെ പമ്പ ടീം ബി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബ്രിജിറ്റ് വിൻസന്റാണ് ടീമിന്റെ ക്യാപ്റ്റൻ. ഫൊക്കാന കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ച ടൂർണമെന്റ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന ശ്രദ്ധേയമായ വേദിയായി.
മികച്ച കായികമികവിനൊപ്പം ടീമുകൾ തമ്മിലുള്ള സൗഹൃദവും സഹകരണവും മത്സരങ്ങളിൽ പ്രകടമായി. കൺവൻഷനിലെ മറ്റ് പരിപാടികൾക്കൊപ്പം ടൂർണമെന്റും പങ്കെടുത്തവർക്കും കാണികൾക്കും ആവേശകരമായ അനുഭവമായി.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചത്.
കൺവൻഷന്റെ ഭാഗമായി കായികമേഖലയ്ക്ക് നൽകിയ പ്രാധാന്യത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫൊക്കാനയുടെ കൂട്ടായ്മയും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ടൂർണമെന്റ് നിർണായകമായി.
പെൻസിൽവാനിയയിലെ പോക്കോനോസ് മേഖലയിലെ കാലഹാരി റിസോർട്ടിൽ നടന്ന ടൂർണമെന്റ് ഫൊക്കാന കൺവൻഷന്റെ ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്നായി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ താരങ്ങളുടെ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും ടൂർണമെന്റിന് മികച്ച ജനപങ്കാളിത്തം സമ്മാനിച്ചു. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
ടൂർണമെന്റിൽ പങ്കെടുത്ത ടീമംഗങ്ങളെ ഫൊക്കാന ഭാരവാഹികളും സംഘാടകരും അഭിനന്ദിച്ചു.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക പിക്കിൾബോൾ ടൂർണമെന്റ് ഈ മാസം 15, 16 തീയതികളിൽ ട്രിനിറ്റി മാർത്തോമ്മ ദേവാലയത്തോട് ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ (5810 Alameda Gen Road, Houston, TX 77048) നടക്കും.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കൂടിയായ 15ന് രാവിലെ 8.30ന് ദേശീയ ഗാനത്തോടുകൂടി ടൂർണമെന്റ് ആരംഭിക്കും.ഹൂസ്റ്റണിലെ വിവിധ സഭാ വിഭാഗങ്ങളിൽ പെട്ട 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയാണ് ഐസിഇസിഎച്ച്.
വിവിധ ഇടവകളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. 15ന് രാവിലെ 8:30 മുതൽ രാത്രി ഏഴ് വരെ മത്സരങ്ങൾ നടക്കും. 16ന് ഉച്ചയ്ക്ക് രണ്ടിന് തുടർമത്സരങ്ങൾ ആരംഭിക്കും.
പുരുഷന്മാരുടെ ഓപ്പൺ, വനിതകളുടെ ഓപ്പൺ, 55 വയസിന് മുകളിലുള്ളവർ, 70 വയസിന് മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഡബിൾസ് മത്സരങ്ങൾ മാത്രമായിരിക്കും നടത്തുക.
ഓരോ വിഭാഗത്തിലും ഒരു ദേവാലയത്തിൽ നിന്നും പരമാവധി രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. വ്യക്തിഗത ട്രോഫികൾക്കൊപ്പം റോളിംഗ് ട്രോഫികളും വിജയികൾക്ക് സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഡോ. ഐസക് പി. പ്രകാശ് (പ്രസിഡന്റ്): 832 997 9788, ഷാജൻ ജോർജ് (സെക്രട്ടറി): 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ): 713 459 4704, ജിനോ ജേക്കബ് (സ്പോർട്സ് കൺവീനർ): 832 858 1138, അനിത് ഫിലിപ്പ്:(കോഓർഡിനേറ്റർ) 832 454 3167, റജി കോട്ടയം (കോഓർഡിനേറ്റർ): 832 723 7995.
എല്ലാ കായികപ്രേമികളെയും ടൂർണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവേണു സംഘാടകർ അറിയിച്ചു.
Sports
ബുവേനോസ് ഐറിസ്: 2028 കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റ് കളിക്കാന് സൂപ്പര് താരം ലയണല് മെസിയെ സമ്മര്ദം ചെലുത്തില്ലെന്ന വെളിപ്പെടുത്തലുമായി അര്ജന്റൈന് ഫുട്ബോള് അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ. 2026 ഫിഫ ലോകകപ്പിലാണ് മെസി അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്.
2028 കോപ്പ അമേരിക്കയില് കളിക്കണമോ എന്നത് തികച്ചും മെസിയുടെ വ്യക്തിഗത തീരുമാനമാണ്. 2022 ഫിഫ ലോകകപ്പിനുശേഷം മെസി 2026ല് കളിക്കുമോ എന്ന് ഞങ്ങള്ക്ക് വ്യക്തതയില്ലായിരുന്നു. ഒരുസമയം ഒരു മത്സരം എന്നതാണ് മെസിയുടെ നിലപാട്-ക്ലോഡിയോ ടാപ്പിയ വ്യക്തമാക്കി.
2016 കോപ്പ അമേരിക്ക ഫൈനല് തോല്വിക്കുശേഷം വിരമിക്കല് പ്രഖ്യാപിച്ച മെസി, പിന്നീട് 2021, 2024 കോപ്പ അമേരിക്ക ട്രോഫിയില് മുത്തമിട്ടു. 2022 ഫിഫ ലോകകപ്പും ഫൈനലിസിമയും അര്ജന്റീനയ്ക്കായി സ്വന്തമാക്കി.
2026 ലോകകപ്പ് ഫൈനലില് പരാജയപ്പെട്ട അര്ജന്റീനയുടെ മുന്നിലുള്ള അടുത്ത വമ്പന് ടൂര്ണമെന്റ് 2028 കോപ്പ അമേരിക്കയാണ്. 2028 കോപ്പ അമേരിക്കയുടെ ആതിഥേയരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച രാവിലെ 8.30 മുതൽ സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd, Stafford, TX 77477) നടക്കും.
പുരുഷ വിഭാഗം, വനിതാ വിഭാഗം, 50 വയസും അതിലധികവുമുള്ള സീനീയേഴ്സ് വിഭാഗം എന്നീ ഡബിൾസ് മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും.
കൂടാതെ മികച്ച താരം, റെെസിംഗ് സ്റ്റാർ എന്നീ പ്രത്യേക പുരസ്കാരങ്ങളും നൽകും. സൗഹൃദവും കായികമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഈ ടൂർണമെന്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരാർഥികൾക്കും കായികപ്രേമികൾക്കും കുടുംബസമേതം എത്തി ഈ കായികമേള വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഉമ്മൻ തോമസ് (റോയൽ ട്രാവൽ ആൻഡ് ടൂർസ്), ചാണ്ടപ്പിള്ള മാത്യൂസ് (ടിഡബ്ല്യുഎഫ്ജി ഇൻഷുറൻസ്) എന്നിവരാണ് ടൂർണമെന്റ് സ്പോൺസർമാർ.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: റവ. ഡോ. ഐസക് ബി. പ്രകാശ് - 832 997 9788, റവ. ഫാ. ജെക്കു സഖറിയ - 832 466 3153, സെക്രട്ടറി: ഷാജൻ ജോർജ് - 832 452 4195, ട്രഷറർ: രാജൻ അങ്ങാടിയിൽ - 713 459 4704, സ്പോർട്സ് കൺവീനർ: ജിനോ ജേക്കബ് - 832 858 1138, ബാഡ്മിന്റൺ കോഓർഡിനേറ്റർ: മൈക്കിൾ ജോയ് 832 732 1409, കോഓർഡിനേറ്റർ: ജോജി ജോസഫ് 713 515 8432.
Sports
കോട്ടയം: ലൂർദിയൻ ബാസ്കറ്റ്ബോൾ ടൂർണമെന്റ് 28 മുതൽ 31 വരെ കോട്ടയം ലൂർദ് പബ്ലിക് സ്കൂളിലെ ബിഷപ് ചാൾസ് ലവീഞ്ഞ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
വിവിധ വിഭാഗങ്ങളിൽ 35ലധികം ടീമുകൾ പങ്കെടുക്കും. സ്പോർട്സ് ഡിവിഷനും ജനറൽ സ്കൂളും പ്രത്യേക വിഭാഗങ്ങളായിട്ടാണു മത്സരിക്കുന്നത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ലൂർദ് സ്കൂൾ മാനേജർ ഫാ. ജേക്കബ് വട്ടക്കാട്ട് അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഫാ. തോമസ് പാറത്താനം, പിടിഎ പ്രസിഡന്റ് എസ്. ഗോപകുമാർ, ട്രസ്റ്റി സിജോ സൈമണ്, വൈസ്പ്രിൻസിപ്പൽ ആൻസമ്മ ജോസഫ് എന്നിവർ പ്രസംഗിക്കും. 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. 6.30ന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനീഷ് പി. കോര ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ലൂർദ് സ്കൂൾ മാനേജർ ഫാ. ജേക്കബ് വട്ടക്കാട്ട്, പ്രിൻസിപ്പൽ ഫാ. തോമസ് പാറത്താനം, വൈസ് പ്രിൻസിപ്പൽ ആൻസമ്മ ജോസഫ്, പിടിഎ പ്രസിഡന്റ് എസ്. ഗോപകുമാർ, ട്രസ്റ്റി സിജോ സൈമണ്, കായികാധ്യാപകരായ മെറി റോസ് മാത്യു, മെവിൻ സജി, അമൽ സി. ജോർജ്, ഇടിക്കുള ടി. പോൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Sports
ടോക്കിയോ: ജപ്പാന് ഓപ്പണ് ബാഡ്മിന്റണില് ഇന്ത്യയുടെ പി.വി. സിന്ധു വനിതാ വിഭാഗം പ്രീക്വാര്ട്ടറില്.
മലേഷ്യയുടെ വോങ് ലിംഗ് ചിംഗിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് സിന്ധു റൗണ്ട് ഓഫ് 16ലേക്ക് മുന്നേറിയത്. സ്കോര്: 21-14, 21-11. ഇന്നു നടക്കുന്ന പ്രീക്വാര്ട്ടറില് ചൈനയുടെ ഹാന് യുഎയാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ ഡബിള്സില് ഇന്ത്യയുടെ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സംഖ്യം ആദ്യ റൗണ്ടില് പരാജയപ്പെട്ട് പുറത്തായി. സാത്വിക് സായ്രാജിന്റെ തോളിനു പരിക്കേറ്റതോടെ മത്സരം പൂര്ത്തിയാക്കാതെ ഇന്ത്യന് സഖ്യം പിന്മാറുകയായിരുന്നു.
NRI
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റിന്റെ ഔപചാരികമായ കിക്ക് ഓഫ് പ്രശസ്ത സിനിമാ താരം ജയറാം നിർവഹിച്ചു. ഷിക്കാഗോ സോഷ്യൽ ക്ലബ് ആസ്ഥാനത്ത് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ചാണ് കിക്ക് ഓഫ് കർമം നിർവഹിക്കപ്പെട്ടത്.
ടൂർണമെന്റിന്റെ മെഗാ സ്പോൺസർ ടോണി കിഴക്കേക്കുറ്റ് (Elite Gaming), കിക്ക് ഓഫിന്റെ സ്പോൺസർ സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൻവുഡ് മോർഗേജ്), ഒന്നാം സമ്മാനത്തിന്റെ സ്പോൺസർ ജോയി നെടിയകാലായയിൽ, നാലാം സമ്മാനത്തിന്റെ സ്പോൺസർ ഷൈബു കിഴക്കേക്കുറ്റ് (മംഗല്യ ജൂവല്ലേഴ്സ്), സജു കണ്ണമ്പള്ളി (ഒഫൻ പെട്രോളിയം), ബ്രാഡ് വിസിൻസ്കി (സിറ്റ്കോ പെട്ട്രോളിയം) എന്നിവരിൽ നിന്നും ചെക്കുകൾ സ്വീകരിച്ചുകൊണ്ടാണ് ജയറാം കിക്ക് ഓഫ് നിർവഹിച്ചത്.
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ വടംവലി എല്ലാ വർഷവും ശ്രദ്ധിക്കാറുണ്ട് എന്നും ആഗോള മലയാളികളെ ഒരുമിച്ചുകൂട്ടി ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കുവാൻ സോഷ്യൽക്ലബ് കാണിക്കുന്ന നേതൃത്വപാടവം അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
Sports
ലണ്ടന്: വിംബിള്ഡണ് ടെന്നീസ് പുരുഷ സിംഗിള്സില് ജര്മനിയുടെ അലക്സാണ്ടര് സ്വരേവ് ഫൈനലില്.
ബ്രിട്ടന്റെ വൈല്ഡ് കാര്ഡ് എന്ട്രിയായ അര്തര് ഫെറിയെ കീഴടക്കിയാണ് സ്വരേവ് ഫൈനല് ടിക്കറ്റ് എടുത്തത്. സ്കോര്: 7-6 (7-0), 6-2, 6-4. ഈ വര്ഷത്തെ ഫ്രഞ്ച് ഓപ്പണ് ജേതാവാണ് സ്വരേവ്.
ചെക് ഫൈനല്
വനിതാ സിംഗിള്സ് ഫൈനല് ഇന്നു നടക്കും. ചെക് താരങ്ങളായ കരോളിന മുചോവയും ലിന്ഡ നോസ്കോവയും തമ്മിലാണ് കലാശപ്പോരാട്ടം. നോസ്കോവയുടെ കന്നി ഗ്രാന്സ്ലാം ഫൈനലാണ്. മുചോവയുടെ രണ്ടാമത്തെതും.
NRI
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് സെപ്റ്റബർ ആറിന് നടത്തപ്പെടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണയും നല്കപ്പെടുക.
11,111 അമേരിക്കൻ ഡോളർ (ഏകദേശം പത്തുലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി നൽകപ്പെടുന്ന മറ്റൊരു വടംവലി ടൂർണമെന്റും ആഗോള മലയാളി സമൂഹത്തിലില്ല എന്നതുകൊണ്ട് തന്നെ വടംവലിയുടെ ലോകകപ്പ് എന്നാണ് ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ വടംവലി ടൂർണമെന്റ് അറിയപ്പെടുന്നത് തന്നെ.
കഴിഞ്ഞ 12 വർഷങ്ങളായി ഒന്നാം സമ്മാനമായ മാണി നെടിയകാലായിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും നല്കികൊണ്ടിരിക്കുന്നത് ക്ലബ് മെമ്പർ കൂടിയായായ ജോയി നെടിയകാലയിലും കുടുംബവുമാണ്.
വടംവലിക്ക് പ്രവാസി നാടുകളിൽ പ്രഫഷണൽ മനം നൽകികൊണ്ട് തുടർച്ചായി പന്ത്രണ്ടാം തവണയാണ് ഷിക്കാഗോയിൽ വടംവലി ടൂർണമെന്റ് നടത്തിവരുന്നത്. ഓസ്ട്രേലിയ. ഇറ്റലി, യുകെ, കുവൈറ്റ്, അയർലൻഡ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നായി ടീമുകൾ വടംവലിയിൽ പങ്കുചേർന്നിട്ടുണ്ട്.
ഇത്തവണയും നിരവധി അന്താരാഷ്ട്ര ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വടംവലി മത്സരങ്ങൾ ഇത്തവണ ഷിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്പോർട്സ് കോപ്ലക്സിലാണ് നടത്തപ്പെടുക.
സെപ്റ്റംബർ ആറിന് ഈ ടൂർണമെന്റിൽ പങ്കെടുക്കുവാനും സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.
NRI
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് സെപ്റ്റബർ ആറിന് നടക്കും. ഷിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്പോർട്സ് കോപ്ലക്സിലാണ് മത്സരങ്ങൾ നടക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ടീമുകൾ ഇത്തവണയും ടൂർണമെന്റിൽ പങ്കെടുക്കും.
ടൂർണമെന്റിൽ പങ്കെടുക്കുവാനും കാണുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയയ്ക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.
NRI
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത വോളിബോള് ക്ലബായ ഐഎസ്സി വിയന്നയുടെ (ഇന്ത്യന് സ്പോര്ട്സ് ക്ലബ്) 45-ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അന്തരാഷ്ട്ര വോളിബോള് ടൂര്ണമെന്റിന് ഗംഭീര സമാപനം.
നിരവധി വോളിബോള് പ്രേമികള് ഒത്തുചേര്ന്ന മത്സരത്തില് യൂറോപ്പിലെ വിവിധ രാജ്യങ്ങളില് നിന്നുള്ള 16 ടീമുകള് പങ്കെടുത്തു. അവിസ്മരണീയമായ മത്സരങ്ങള്ക്കും ആവേശത്തിനും സാക്ഷ്യം വഹിച്ച ടൂര്ണമെന്റിലെ ഫൈനല് പോരാട്ടത്തില് ഐഎസ്സി വിയന്ന ടൈറ്റന്സും (ക്യാപ്റ്റന് - അരുണ് മംഗലത്ത്) ഐഎസ്സി വിയന്ന നെക്സ്റ്റ് ജനറേഷനും (ക്യാപ്റ്റന് - റ്റെജോ കിഴക്കേക്കര) ഏറ്റുമുട്ടുകയും ടൈറ്റന്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ഇറ്റലിയില് നിന്നുള്ള യൂറോഫൈറ്റേഴ്സ് വോളി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഐഎസ്സി വിയന്ന വാരിയേഴ്സ് നാലാം സ്ഥാനത്തെത്തിയപ്പോള് ആര് ആന്ഡ് എസ് ഹെസെന് ഫ്രാങ്ക്ഫര്ട്ട് അഞ്ചാം സ്ഥാനം നേടി.
അതേസമയം കിരീടം നേടുമെന്ന് കാണികളും കളിക്കാരും ഒരുപോലെ പ്രതീക്ഷ നിലനിറുത്തിയ ടീം സ്റ്റുറ്റ്ഗാര്ട്ട് ബ്ലിറ്റ്സ് ക്വാര്ട്ടര് ഫൈനലില് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില് വിയന്ന ടൈറ്റന്സിനോട് നേരിട്ടുള്ള സെറ്റുകള്ക്ക് കീഴടങ്ങി. ഐഎസ്സിയുടെ മൂന്ന് താരങ്ങള് മികച്ച കളിക്കാര്ക്കുള്ള അവാര്ഡുകളും സ്റ്റുറ്റ്ഗാര്ട്ടില് നിന്നുള്ള റോഷന് മികച്ച ഒഫന്സ് കളിക്കാരനുമായി തെരഞ്ഞെടുക്കപ്പെട്ടു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും റൗദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൽ അസീസിന്റെയും ഏരിയ മുൻ ട്രഷററായിരുന്ന ജോയ് എബ്രഹാമിന്റെയും സ്മരണാർഥം കേളി റൗദ ഏരിയ സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെസ് - കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാർഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ അൽദീവാനിയ ഇസ്തിറാഹയിൽ നടന്ന ടൂർണമെന്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏരിയ പ്രസിഡന്റ് പി.പി. സലിം അധ്യക്ഷനായ ഉദ്ഘാടന ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു.
രാത്രി നടന്ന സമാപന സമ്മേളനം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി ആക്ടിംഗ് സെക്രട്ടറി രജീഷ് പിണറായി, ആക്ടിംഗ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര-ഏരിയ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചെസ് മത്സരത്തിൽ മുഹമ്മദ് അബ്ദുൽ ഹഖ് ഒന്നാം സ്ഥാനവും ഷബി അബ്ദുൽ സലാം രണ്ടാം സ്ഥാനവും നേടി. കാരംസ് ടൂർണമെന്റിൽ ഷംസീർ - ലത്തീഫ് സഖ്യം ജേതാക്കളായപ്പോൾ നൗഷിഫ് - നാസർ എന്നിവർ നയിച്ച ടീം രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് മെമന്റോകളും കാഷ് പ്രൈസുകളും വിതരണം ചെയ്തു. ഷമീം മേലത്തിൽ, ലത്തീഫ്, ജോമോൻ സ്റ്റീഫൻ, ഇസ്മയിൽ, ജോസഫ് മത്തായി, ഷാനു ഭാസ്കർ തുടങ്ങിയവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മത്സരങ്ങൾക്കുശേഷം പങ്കെടുത്തവർക്കായി വൈവിധ്യമാർന്ന നാടൻ ഭക്ഷണവും ഒരുക്കി. തുടർന്ന് ഏരിയ അംഗങ്ങൾക്കായി നീന്തൽ പരിശീലനവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ ഷാനു ഭാസ്കർ നന്ദിയും രേഖപ്പെടുത്തി.
NRI
മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ ടി20 ക്രിക്കറ്റ് ടൂർണമെന്റിനാണ് ഞായറാഴ്ച രാവിലെ എട്ട് മുതൽ മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്.
ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മുൻ വർഷങ്ങളിലെ ടൂർണമെന്റിന്റെ വിജയങ്ങളെത്തുടർന്ന് കൂടുതൽ മികച്ച രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എംഎംഎ കമ്മിറ്റി അറിയിച്ചു.
മെയ്ഡ്സ്റ്റോൺ ഓക് വുഡ് പാർക്ക് ഗ്രൗണ്ടിലും ബ്ലൂബെൽ ഹിൽ ക്രിക്കറ്റ് ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരക്കളിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും.
വിജയിലകൾക്ക് അത്യാകർഷകങ്ങളായ കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത് 1000 പൗണ്ടിന്റെ കാഷ് അവാർഡും എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ആണ്.
രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 500 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 250 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. മികച്ച ബാറ്റർ, ബൗളർ എന്നിവർക്ക് പ്രത്യേക അവാർഡുകളും ട്രോഫിയും ലഭിക്കും.
കാണികൾക്ക് മത്സരം വീക്ഷിക്കുവാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മറ്റി അറിയിച്ചു. കൂടാതെ മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ലഘു ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കായി ബൗൺസി കാസിൽ, മറ്റു വിനോദങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കാറുകൾ പാർക്ക് ചെയ്യുവാൻ പ്രത്യക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07404086942 (അനീഷ്), 07944067570 (ജോഷി). മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: VENUE 1: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH & VENUE 2: BLUEBELL HILL CRICKET CLUB GROUND, 82-96 COMMON ROAD, CHATHAM ME5 9RG.
ബിനു ജോർജ്
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കും.
ഏപ്രിൽ 11നു തുടക്കം കുറിച്ച് രണ്ടു മാസങ്ങൾ നീണ്ടു നിന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ ചർച്ച് ടീമും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ടീമും ഏറ്റുമുട്ടും.
14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.
5.30നു നടക്കുന്ന സമ്മാന ദാന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ്3 പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ടൂർണമെന്റിലെ വിജയികൾക്ക് കെ.കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. റണ്ണേഴ്സ്-അപ്പ് ടീമിന് ബിജു ചാലക്കൽ സ്പോൺസർ ചെയ്യുന്ന ട്രോഫി നൽകും. മറ്റ് ട്രോഫികൾ ജോർജ് ജോസഫ് (MassMutual Greater Houston) സ്പോൺസർ ചെയ്യും.
മാസ് മ്യുച്ചൽ, അലാമോ ട്രാവൽസ്, ആൻസ് ഗ്രോസിയേഴ്സ് തുടങ്ങിയവർ സ്പോൺസർമാരായി ടൂർണമെന്റിനെ സഹായിക്കുന്നു. ആഷാ റേഡിയോ ഫൈനലിന്റെ മീഡിയ കവറേജ് നൽകും.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശ്, റവ.ഫാ. ജെക്കു സഖറിയ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്പോർട്സ് കൺവീനർ ജിനോ ജേക്കബ്, ക്രിക്കറ്റ് കോഓർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവർ എല്ലാ കായികപ്രേമികളെയും കുടുംബസമേതം എത്തി ഫൈനൽ മത്സരം ആസ്വദിക്കണമെന്ന് അഭ്യർഥിച്ചു.
1981-ൽ സ്ഥാപിതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനയാണ്.
ക്രിക്കറ്റ് ടൂർണമെന്റ് സമൂഹത്തിലെ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ഇടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി സംഘാടകർ അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: "ക്യാപിറ്റൽ കപ്പ് 2026' സോക്കർ ടൂർണമെന്റിൽ ജേതാക്കളായി കൊളംബസ് ടസ്കേഴ്സ്.
മേരിലാൻഡിലെ ഒഥല്ലോ റീജിയണൽ പാർക്കിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആതിഥേയരായ എംഡി സ്ട്രൈക്കേഴ്സിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഒഹായോയിൽ നിന്നുള്ള കൊളംബസ് ടസ്കേഴ്സ് കിരീടം സ്വന്തമാക്കിയത്.
ക്യാപ്റ്റൻ ഷിബുവിന്റെ നേതൃത്വത്തിൽ മികച്ച ടീം പ്രകടനം കാഴ്ചവച്ച കൊളംബസ് ടസ്കേഴ്സ് ഫൈനലിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജയം കരസ്ഥമാക്കിയത്.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് ക്രിക്കറ്റ് ടൂർണമെന്റിന് ശനിയാഴ്ച തുടക്കം കുറിക്കും.
സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ആരംഭിക്കുന്ന ടൂർണമെന്റ് ജൂൺ ആറ് വരെ നീണ്ടുനിൽക്കും. അന്നേ ദിവസം രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിക്കും. ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ.ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിക്കും.
ടൂർണമെന്റിന്റെ പ്രഥമ ദിനത്തിൽ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക ടീമും സെന്റ് ജെയിംസ് ക്നാനായ ടീമും ആദ്യ മത്സരത്തിൽ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 7.30ന് മത്സരം ആരംഭിക്കും.
3108, 5th സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റാഫോർഡ് സിറ്റി പാർക്കിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള കരുത്തരായ 14 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾക്കും കായിക താരങ്ങൾക്കും ഒരുപോലെ ആവേശം പകരുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിജയികൾക്ക് വിവിധ ട്രോഫികൾ സമ്മാനമായി നൽകും. കെ. കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി വിജയികൾക്ക് സമ്മാനമായി നൽകും. ബിജു ചാലക്കൽ സംഭാവന ചെയ്ത ട്രോഫി റണ്ണേഴ്സ്-അപ്പിന് ലഭിക്കും.
ജോർജ് ജോസഫ് (മാസ് മ്യൂച്വൽ), അലാമോ ട്രാവൽസ്, ആൻസ് ഗ്രോസേഴ്സ് തുടങ്ങിയവർ ടൂർണമെന്റിന്റെ സ്പോൺസർമാരാണ്. ക്രിക്കറ്റ് പ്രേമികൾക്ക് വലിയൊരു കായികോത്സവമായി ടൂർണമെന്റ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, റവ. ഫാ. ജെക്കു സഖറിയ, ഷാജൻ ജോർജ്, രാജൻ അങ്ങാടിയിൽ, ജിനോ ജേക്കബ്, ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജിനോ ജേക്കബ് (സ്പോർട്സ് കൺവീനർ) - 832 858 1138, ബിജു ചാലക്കൽ (ക്രിക്കറ്റ് കോർഡിനേറ്റർ ) - 832 275 1624, അനിൽ വർഗീസ് (ക്രിക്കറ്റ് കോഓർഡിനേറ്റർ) - 832 594 7198.
National
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ പ്രാദേശിക ക്രിക്കറ്റ് ടൂര്ണമെന്റിനിടെ കൗമാരക്കാരനായ അമ്പയര് കുത്തേറ്റ് മരിച്ചു. 21 വയസുകാരനായ അജിത്ത് ബാബുവാണ് മരിച്ചത്.
കളിക്കിടെ ഒരു റണ്ഔട്ട് തീരുമാനത്തെ ചൊല്ലി രണ്ട് ടീമുകള്ക്ക് ഒപ്പം എത്തിയവര് തമ്മില് തര്ക്കമുണ്ടാകുകയും പിന്നീട് കൈയാങ്കളിയായി അക്രമത്തിലേക്ക് എത്തുകയായിരുന്നു. അക്രമത്തില് രണ്ട് പേര്ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഞായറാഴ്ചയായിരുന്നു പ്രാദേശിക ടീമുകള് പങ്കെടുക്കുന്ന ടൂര്ണമെന്റ് സംഘടിപ്പിച്ചിരുന്നത്. ഒരു മത്സരത്തിനിടെ അമ്പയര് റണ്ഔട്ട് വിധിച്ചെങ്കിലും ഇതില് ഒരു ടീമിന് അമ്പയറുടെ തീരുമാനത്തിനോട് യോജിപ്പുണ്ടായിരുന്നില്ല. ഇതേ ചൊല്ലിയുള്ള തര്ക്കം ഏറെ നേരം നീണ്ടുനിന്നു.
തുടര്ന്ന് പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന കളി അവസാനിച്ചതിന് ശേഷം അമ്പയറായിരുന്ന ഡോള അജിത്ത് ബാബുവിനെ എതിര്സംഘം വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കത്തി ഉപയോഗിച്ച് നെഞ്ചില് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത്ത് ബാബുവിനെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Sports
പെഗിയ (സൈപ്രസ്): കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയടക്കം എട്ട് താരങ്ങളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
2025 വനിതാ ചെസ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖും 2025 ഗ്രാൻഡ് സ്വിസ് ടൂർണമെന്റ് വിജയി ആർ. വൈശാലിയും വനിതാ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഇന്ത്യയുടെ കൊനേരു ഹംപി യോഗ്യത നേടിയിരുന്നെങ്കിലും ടൂർണമെന്റിൽനിന്ന് പിന്മാറിയിരുന്നു.
District News
പുൽപ്പള്ളി: പെരിക്കല്ലൂരിൽ പൗരസമിതിയും വോളി ക്ലബും സംയുക്തമായി സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ വാളാട് വോളി ക്ലബ് ജേതാക്കളായി. ഇവി ബിൽഡേഴ്സിനാണ് രണ്ടാം സ്ഥാനം.
മികച്ച ഡിഫൻഡറായി വാളാട് ടീമിലെ ഷഹനാസ്, സെറ്ററായി ഇതേ ടീമിലെ വാഹിദ്, ഒഫൻഡറായി ഇവി ബിൽഡേഴ്സിലെ കബാലി, ലിബിറോയായി ഇവി ബിൽഡേഴ്സിലെ അംഷീർ, ഓൾ റൗണ്ടറായി വാളാട് ടീമിലെ ഹാദി മനുഹർ, ആസ്വാദകനായി ബിനോയ് തെള്ളിയാമ്മേൽ എന്നിവരെ തെരഞ്ഞെടുത്തു.
ചാന്പ്യൻ ടീമിന് ടിസി ജോർജ് തേക്കുമൂട്ടിൽ സ്മാരക എവർ റോളിംഗ് ട്രോഫിയും 15,001 രൂപ കാഷും സമ്മാനമായി നൽകി. രണ്ടാം സ്ഥാനക്കാർക്ക് മറിയം അന്പലക്കുന്നേൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 10,001 രൂപയും നൽകി.മികച്ച കളിക്കാർക്ക് ജോസ് നെല്ലേടം മെമ്മോറിയൽ ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്തു.
Sports
കലിഫോര്ണിയ: ഇന്ത്യന് വെല്സ് ടെന്നീസില് ഇറ്റലിയുടെ യാനിക് സിന്നറും ബെലാറൂസിന്റെ അരീന സബലെങ്കയും ജേതാക്കള്.
പുരുഷ സിംഗിള്സില് റഷ്യയുടെ ഡാനില് മെദ്വദേവിനെ കീഴടക്കിയാണ് സിന്നര് ട്രോഫി സ്വന്തമാക്കിയത്. സ്കോര്: 7-6 (8-6), 7-6 (7-4).
വനിതാ സിംഗിള്സ് ഫൈനലില് കസാക്കിസ്ഥാന്റെ എലെന റെബാകിനയെ 3-6, 6-3, 7-6 (8-6)നു സബലെങ്ക കീഴടക്കി.
NRI
ടാമ്പ (ഫ്ലോറിഡ): സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടന്ന പന്ത്രണ്ടാമത് മാർ മാക്കീൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ആവേശമായി മാറി. ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച മത്സരങ്ങൾ രാത്രി എട്ടിന് സമാപിച്ചു.
ഫ്ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നായി മിഡിൽ സ്കൂൾ, ഹൈസ്കൂൾ, കോളജ് വിഭാഗങ്ങളിലായി 15 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
വാശിയേറിയ മത്സരത്തിൽ മിഡിൽ സ്കൂൾ വിഭാഗത്തിൽ ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി ചാമ്പ്യന്മാരാകുകയും ഒർലൻഡോ സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ പള്ളി റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു.
ഹൈസ്കൂൾ വിഭാഗത്തിൽ ഹോളിവുഡ് സിയോൺ അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഒന്നാം സ്ഥാനവും ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളി രണ്ടാം സ്ഥാനവും നേടി.
NRI
ന്യൂജഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (കാൻജ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് ന്യൂജഴ്സിയിലെ മലയാളി സമൂഹത്തിൽ ബുദ്ധിയും തന്ത്രപരമായ കരുനീക്കങ്ങളും കൊണ്ട് ആവേശകരമായ മത്സരമായി മാറി.
പിസ്കാറ്റവേയിലെ ഫെയർവേ ക്ലബ്ഹൗസിൽ അരങ്ങേറിയ മത്സരം ചതുരംഗ പലകയിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ചു. ഓരോ നീക്കവും കൃത്യമായ കണക്കുകൂട്ടലുകളും ദീർഘവീക്ഷണത്തോടെയും ചേർന്നതായിരുന്നു.
ആക്രമണവും പ്രതിരോധവും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ, ചെറു പ്രായക്കാരും പരിചയസമ്പന്നരായ കളിക്കാരും തങ്ങളുടെ മികവ് തെളിയിച്ചു. ഒത്തുകൂടിയ പ്രേക്ഷകർ എല്ലാ വിഭാഗങ്ങളിലെയും മത്സരങ്ങൾ ആവേശത്തോടെ വീക്ഷിച്ചു. ആർബിറ്റർ ജറാൾഡ് മത്സരങ്ങൾ കൃത്യമായി നിയന്ത്രിച്ചു.
വിജയികൾ: ഓപ്പൺ വിഭാഗം - 1. Asher Georgy 2. Navaneeth Krishna. അണ്ടർ 10 വിഭാഗം - 1. Gabriel Zacharia 2. Shivang Sathish. അണ്ടർ 14 വിഭാഗം - 1. Jovin Jithin 2. Mevin Nibu.
NRI
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് മാർച്ച് ഏഴിന് നടക്കുന്ന മാർ മാക്കീൽ മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റിന് വേണ്ടിയുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു.
ഫ്ലോറിഡായുടെ വിവിധ ഭാഗങ്ങളിലുള്ള ക്രിസ്ത്യൻ ദേവാലയങ്ങളിൽ നിന്നും മിഡിൽ സ്കൂൾ, ഹൈസ്കൂൾ, കോളജ് വിഭാഗങ്ങളിൽ ആണ് മത്സരം നടക്കുന്നത്. ടാമ്പയിലെയും ലേക്ലാൻഡ്, മയാമി, ഹോളിവുഡ് തുടങ്ങി ഫ്ലോറിഡയുടെ പല ഭാഗങ്ങളിൽ നിന്നും ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ശനിയാഴ്ചയാണെന്ന് സംഘാടകർ അറിയിച്ചു. ഇത്തവണ പൂർണമായും യുവജനങ്ങളുടെ നേതൃത്വത്തിൽ ആണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ജസ്റ്റിൻ ലുക്കോസ് മറ്റത്തിപറമ്പിൽ മുഖ്യ കോർഡിനേറ്റർ ആയിരിക്കുന്ന കമ്മിറ്റിയിൽ ജെഫ്രി ചെറുതാന്നി, ഡസ്റ്റിൻ മുടീകുന്നേൽ, എബിൻ തടത്തിൽ, സൈമൺ പൂഴികുന്നേൽ, ഡെട്രിക്ക് മാണിപറമ്പിൽ, ഷോൺ മാക്കിൽ, അലീന തറയിൽ, ആൽബി തെക്കേക്കുറ്റ്, ജെറിൻ പഴേമ്പള്ളിൽ, ക്രിസ്റ്റി വാലേച്ചിറ, സനിറ്റ പൂവത്തിങ്കൽ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.
ജിമ്മി കളപ്പുരയിൽ, ടിനോ പുതുപ്പള്ളിമ്യാലിൽ, മേജോ ആകാശാലയിൽ എന്നിവർ നയിക്കുന്ന ഫുഡ് കമ്മിറ്റി ഇത്തവണയും വിപുലമായ ഭക്ഷണവിഭവങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. അവരോടൊപ്പം വിമൻസ് മിനിസ്ട്രിയും മറ്റു സംഘടനകളും അണിചേർന്ന് വൈവിധ്യമാർന്ന ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.
കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് കത്തോലിക്കാ സഭയിൽ ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ബിഷപ്പ് മാർ മാത്യു മാക്കീലിന്റെ സ്മരണാർഥമാണ് കഴിഞ്ഞ 11 വർഷമായി ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടാമ്പയിലെ യുവജനങ്ങൾ ഏറെ ആവേശത്തോടെ എല്ലാ വർഷവും പങ്കെടുക്കുന്ന ഈ ടൂർണമെന്റ് എല്ലാ ടീമുകൾക്കും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഒരു വേദിയായി മാറിക്കഴിഞ്ഞു.
ഇതിനു നേതൃത്വം നൽകുന്ന എല്ലാ യുവജനങ്ങൾക്കും ഇടവക വികാരി റവ.ഫാ. ജോസ് ആദോപ്പള്ളി അഭിനന്ദനം അറിയിക്കുകയും അതോടൊപ്പം ഈ മാമാങ്കത്തിലേക്കു ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.
Sports
ഇരിങ്ങാലക്കുട: കെ.എല്. ഫ്രാന്സിസ് കണ്ടംകുളത്തില് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് ഓൾ കേരള ഇന്റര് കൊളീജിയറ്റ് ബാസ്കറ്റ്ബോളിന്റെ ആദ്യമത്സരത്തില് ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റിനു ജയം.
തേവര സേക്രഡ് ഹാര്ട്ട് കോളജിനെ 60-83നാണ് ക്രൈസ്റ്റ് തോല്പ്പിച്ചത്. ക്രൈസ്റ്റിനുവേണ്ടി സോളമനും റിനിലും 18 പോയിന്റ് വീതം സ്വന്തമാക്കി.
District News
അങ്കമാലി : എടക്കുന്ന് പാദുവാ സ്പോർട്സ് അക്കാദമി (പിഎസ്എ) സംഘടിപ്പിച്ച വെറ്റെറൻസ് വോളിബോൾ ടൂർണമെന്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ യൂസഫ് നയിച്ച എറണാകുളം സിക്സേഴ്സ് ജേതാക്കളായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കിഷോർ കുമാർ നയിച്ച വരാപ്പുഴ സിക്സേഴ്സിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
എട്ട് ടീമുകൾ പങ്കെടുത്ത വെറ്ററൻസ് വോളിബോൾ ടൂർണമെന്റിൽ എറണാകുളം സിക്സേഴ്സിന്റെ സൗബിൻ ബെസ്റ്റ് പ്ലെയറായും വരാപ്പുഴ സിക്സേഴ്സിന്റെ കിഷോർ കുമാർ ബെസ്റ്റ് അറ്റാക്കറായും എറണാകുളം സിക്സേഴ്സിന്റെ കിഷോർ ബെസ്റ്റ് ലിബ്രോയായും തെരെഞ്ഞെടുക്കപ്പെട്ടു.
എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പോൾ ചെറുപ്പിള്ളി, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് ബാബു സാനി എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. വാർഡ് മെമ്പർ എൻ.വി. പോളി, ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്, ഫാ. അഷ്ബിൻ മേലേടത്ത് എന്നിവർ പ്രസംഗിച്ചു.
District News
നെയ്യാറ്റിന്കര: കൈരളി ക്ലബിന്റെ നേതൃത്വത്തിൽ പ്രഥമ മിഥു മോഹൻ മെമ്മോറിയൽ അഖില കേരള ബോൾ ബാഡ്മിന്റൺ ടുർണമെന്റ് നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നുമുള്ള 12 ടീമുകള് പങ്കെടുത്തു.
രണ്ടു ദിവസം നീണ്ടുനിന്ന മത്സരത്തിൽ പത്തനംതിട്ട ടീം വിജയികളായി. മികച്ച താരമായി വൈഷ്ണവിനെ തെരഞ്ഞെടുത്തു. കെ. ആൻസലൻ എംഎല്എ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, മിഥു മോഹന്റെ പിതാവ് മോഹനൻ എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: മൂന്നാമത് ദേശീയ അമ്പെയ്ത്ത് ടൂര്ണമെന്റില് പുരുഷ-വനിതാ റിക്കര്വ്, കോമ്പൗണ്ട് മത്സരങ്ങള് ഇന്നു മുതല്.
തേവര എസ്എച്ച് കോളിലാണ് മത്സരങ്ങള് അരങ്ങേറുന്നത്. ഒളിമ്പ്യന്മാരായ ദീപിക കുമാരി, ബൊമ്മ ദേവരാജ് ധീരജ്, തരുണ് ദീപ് റോയ് തുടങ്ങി 160ല് അധികം താരങ്ങള് പങ്കെടുക്കും.
Sports
റാഞ്ചി: സീനിയര് വനിതാ ഏകദിന ക്രിക്കറ്റ് ടൂര്ണമെന്റില് കരുത്തരായ ഹൈദരാബാദിനെതിരേ കേരളത്തിന് 141 റണ്സിന്റെ കൂറ്റന് ജയം.
കേരളം 50 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 289 റണ്സെടുത്തു. ഹൈദരാബാദിന്റെ മറുപടി 38 ഓവറില് 148ന് അവസാനിച്ചു.
ക്യാപ്റ്റന് ഷാനിയും (62) അക്ഷയയും (97) നല്കിയ തകര്പ്പന് തുടക്കമാണ് കേരളത്തിന് മികച്ച സ്കോര് സമ്മാനിച്ചത്.
ഒന്നാം വിക്കറ്റില് ഇരുവരും ചേര്ന്ന് 147 റണ്സ് നേടി. കേരളത്തിനു വേണ്ടി ഷാനിയും എസ്. സജനയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
District News
ഇരിങ്ങാലക്കുട: ഒളിമ്പ്യന് സ്പോര്ട്ടിംഗ് എഫ്സിയുടെ നേതൃത്വത്തില് ഇരിങ്ങാലക്കുട മുനിസിപ്പല് മൈതാനത്ത് നടന്ന പ്രഥമ ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള് ടൂര്ണമെന്റില് ഗോകുലം എഫ്സി കോഴിക്കോട് ജേതാക്കള്.
ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തില് 2-1 എന്ന സ്കോറിന് കേരള പോലീസിനെ ഗോകുലം എഫ്സി പരാജയപ്പെടുത്തി. കളിയുടെ ആദ്യ മിനിറ്റില് തന്നെ ഗോകുലത്തിന് വേണ്ടി അക്ഷുമ കേരള പോലീസിന്റെ വല ചലിപ്പിച്ചു. പത്താം മിനിറ്റില് റിഷാദിലൂടെ ഗോകുലം ലീഡ് 2 - 0 ആക്കി ഉയര്ത്തി. പത്തൊന്പതാം മിനിറ്റില് കേരള പോലീസ് ബേബിളിലൂടെ ഒരു ഗോള് മടക്കി. തുടര്ന്ന് ഇരു ടീമുകളും മികച്ച നീക്കങ്ങള് നടത്തിയെങ്കിലും ഫലം കണ്ടില്ല.
സമാപന ചടങ്ങില് കേരള സ്പോര്ട്സ് കൗണ്സില് പ്രസിഡന്റും മുന് താരവുമായ യു. ഷറഫലി മുഖ്യാതിഥി ആയിരുന്നു. മികച്ച ഗോള് കീപ്പര് ആയി ഗോകുലത്തിന്റെ ബിശ്വജിത്ത്, ഡിഫന്ഡറായി ഗോകുലത്തിന്റെ അതുല്, മിഡ് ഫീല്ഡര് ആയി കേരള പോലീസിന്റെ ജംഷദ്, ഫോര്വേര്ഡ് ആയി കേരള പോലീസിന്റെ ബേബിള്, മികച്ച കളിക്കാരനായി ഗോകുലത്തിന്റെ മോസസ്, മികച്ച ടീം ആയി പറപ്പൂര് എഫ്സി എന്നിവര് തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ട്രോഫി മുന് കോച്ച് പീതാംബരന്, ഫാ. ജോയ് പീണിക്കപ്പറമ്പില്, റോയി കുര്യന്, ഒളിംപ്യന് എഫ്സി സെക്രട്ടറി എ.വി. ജോസഫ്, പ്രസിഡന്റ് എം.കെ. പ്രഹ്ളാദന്, സി.പി. അശോകന് തുടങ്ങിയവര് പങ്കെടുത്തു.
District News
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ 20-ാമത് ഉദയ ഫുട്ബോൾ ടൂർണമെന്റ് 16 മുതൽ ഫെബ്രുവരി ഒന്നു വരെ മാനന്തവാടി വളളിയൂർക്കാവ് ഗ്രൗണ്ടിൽ നടത്തപ്പെടും.
ഫുട്ബോൾ ആരാധകർക്ക് സൗജന്യപ്രവേശനം നൽകുന്ന ടൂർണമെന്റിൽ ഈ വർഷം കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള മികച്ച ക്ലബുകൾ അണിനിരക്കും. മലയാളി വ്യവസായിയും റിഷി ഗ്രൂപ്പ് ചെയർമാനുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്താണ് ടൂർണമെന്റിന്റെ മുഖ്യ സ്പോണ്സർ.
രണ്ട്പതിറ്റാണ്ടായി നടത്തിവരുന്ന ഉദയ ഫുട്ബോളിൽകൂടി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ഈ വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ കാണികൾക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും.
വിജയികൾക്ക് വടക്കേടത്ത് മൈക്കിൾ ഫ്രാൻസിസ്, മറിയം മൈക്കിൾ എന്നിവരുടെ സ്മരണാർഥം വിവിധ തലങ്ങളിലായി ഒരു ലക്ഷം രൂപ പ്രൈസ്മണിയും നൽകും. മുരളീദാസ് ആയിപ്പൊയിൽ ചെയർമാനായും കമ്മന മോഹനൻ ജനറൽ കണ്വീനറുമായി 51 അംഗ കമ്മിറ്റിയാണ് ടൂർണമെന്റ് ഒരുക്കുന്നത്. ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. ബാബു ഫിലപ്പ്, ഷാജി തോമസ്, കുഞ്ഞാപ്പ വിൻസ്പോട്ട്, മാവറ വർക്കി, പി.സി. ജോണ് തുടങ്ങിയവർ പങ്കെടുത്തു. ഫോണ്: 9048040076, 9447682472.
District News
അങ്കമാലി: ഗ്രേറ്റർ റോട്ടറി ക്ലബിന്റെ സാമൂഹ്യ സേവന പദ്ധതികളുടെ ധനശേഖരണാർഥം നടത്തിവരുന്ന സ്കറിയ ആന്റണി മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള ജെർമെക്ക് വാഗൺവീൽ റോട്ടറി ക്രിക്കറ്റ് ടൂർണമെന്റിൽ കോയമ്പത്തൂർ കോവൈ ലീജിയൻസ് ജേതാക്കളായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കൊച്ചിൻ ട്രൈസിറ്റി ക്ലബിനെയാണ് അവർ ഫൈനലിൽ പരാജയപ്പെടുത്തിയത്.
റോട്ടറി ഡിസ്ട്രിക്ട് 3205 ഡയറക്ടർ നൈജു ആന്റണി പുതുശേരി സമ്മാനദാനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ശ്രീക്കുട്ടൻ, അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ് പ്രസിഡന്റ് ഷൈബു പാലാട്ടി , സെക്രട്ടറി ജോം കയ്യാല, ബിജു ആലുക്ക , ബോബി പോൾ, സതീഷ് പോൾ, തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
NRI
ഡാളസ്: പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡാളസ് കെസിവെെഎൽ ശനിയാഴ്ച ലൂയിസ്വില്ലിലെ ദ മാക്കിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഡാളസ് കെസിവെെഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
കെസിവെെഎൽ യുവതയെ കായികരംഗത്തിലൂടെ പ്രോത്സാഹിപ്പിക്കുകയും കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ സംരംഭത്തിന്റെ തുടക്കമാണ് ഈ ടൂർണമെന്റ്. എല്ലാവരെയും പ്രിയപ്പെട്ട ടീമുകൾക്ക് പിന്തുണ നൽകാനും ഡാളസ് കെസിവെെഎലിനെ പ്രോത്സാഹിപ്പിക്കാനുമായി ഹൃദയപൂർവം ക്ഷണിക്കുന്നു.
പ്രവേശനം പൂർണമായും സൗജന്യം. പരിപാടി വിവരങ്ങൾ ശനിയാഴ്ച രാവിലെ 8.30 ഉച്ചയ്ക്ക് രണ്ടിന് The MAC 200 Continental Dr, Lewisville, TX 75067.
ഈ ടൂർണമെന്റ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്: President: James Parampettu, Vice president: Joe koithara, Secretary: Febin Pallatumadam, Joint secretary: Sahil Kailpali, Treasure: Chris Matchanickal, Directors: Simon Chamakala and Stacy Alumkal.
ഷിക്കാഗോയിൽ നിന്ന് എത്തുന്ന കെസിവെെഎൽഎൻഎ നാഷണൽ പ്രസിഡന്റ് Alvin Pinarkyil ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ചീഫ് ഗസ്റ്റായി പങ്കെടുക്കും.
NRI
വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ നിഖിൽ പുലിക്കോട്ടിൽ.
15 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗൾസിൽ ചാമ്പ്യനാവുകയും ഡബിൾസിൽ യോർക്ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടുചേർന്ന് സ്വർണം നേടുകയും മിക്സഡ് ഡബിൾസിൽ ഇന്തോനേഷ്യൻ മുൻ നാഷണൽ താരത്തിന്റെ മകളും ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ താരമാവുകയായിരുന്നു.
2023ൽ നിഖിൽ അണ്ടർ 13 ഇംഗ്ലീഷ് ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടിക്കൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ലീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.
സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു.
NRI
ഫുജൈറ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് "നായനാർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റ്' ഫെബ്രുവരിയിൽ ഫുജൈറയിൽ നടക്കും.
ടൂർണമെന്റിന്റെ വിജയത്തിനായി ടിറ്റോ തോമസ് ചെയർമാനും പ്രിൻസ് തെക്കുട്ടയിൽ ജനറൽ കൺവീനറുമായ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ് കമ്മറ്റി കൺവീനർമാരെയും യോഗം തെരഞ്ഞെടുത്തു.
കൈരളി ഫുജൈറ ഓഫീസിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേക്കര, സെൻട്രൽ കമ്മറ്റി സ്പോർട്ട്സ് കൺവീനർ പ്രിൻസ് തെക്കുട്ടയിൽ, കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്റ് ടി.എ. ഹഖ്, ഫുജൈറ യൂണിറ്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ സംസാരിച്ചു.
ഫുജൈറ യൂണിറ്റ് സെക്രട്ടറി ഹരിഹരൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ് നന്ദിയും പറഞ്ഞു.
District News
അങ്കമാലി: റോജി എം.ജോണ് എംഎല്എയുടെ നേതൃത്വത്തില് ആരംഭിച്ച എംഎല്എ കപ്പ് സെവന്സ് ഫുട്ബോള് ടൂര്ണമെന്റ് സീസണ്-3ല് കാലടി പെരിയാര് റൈസ് ജേതാക്കളായി. ഫൈനലില് മഞ്ഞപ്ര ബാഡ് ബോയ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് പെരിയാര് റൈസ് തോല്പ്പിച്ചത്.
പാറക്കടവ് വിക്ടോറിയന്സ് മൂന്നാം സ്ഥാനം നേടി. വിജയികള്ക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും കാഷ് പ്രൈസ് നല്കി.
സമാപന സമ്മേളനത്തില് ബെന്നി ബെഹനാന് എംപി, റോജി എം.ജോണ് എംഎല്എ, സിനിമാതാരം സിജു വില്സണ്, പിന്നണി ഗായിക രശ്മി സതീശന്. ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈജോ പറമ്പി, ജിന്റോ ജോണ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സീന ദേവസിക്കുട്ടി, ജയ ഫ്രാന്സിസ്, വാര്ഡംഗം പ്രിന്സി ഡൊമിനി എന്നിവര് പങ്കെടുത്തു.
NRI
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന അജ്പാക്ക് ട്രാവൻകൂർ ട്രോഫി മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി.
പ്രസിഡന്റ് കുര്യൻ തോമസ് പൈനും മൂട്ടിലിന്റെയും സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടിന്റെയും നേതൃത്വത്തിൽ നടന്ന അജ്പാക്ക് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ബിഇസി ഏരിയ ഹെഡ് ഷഫീക് ട്രോഫികൾ സമ്മാനിച്ചു.
ആവേശകരമായ മത്സരത്തിൽ ലോവർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് മനോളി - വെങ്കട്ട റെഡി എന്നിവർ വിജയികളായി. ഇസ്മയിൽ - ശ്രീഹരി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹയർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ സിദ്ധാർഥ് കെ. ശ്രീജിത്ത് & ശ്രുതി വഗയിലാ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജോബിൻ & ഷജീർ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അഡ്വാൻസ് വിഭാഗത്തിൽ വിഷ്ണു ചന്ദ്രനും വരുൺ ശിവായും വിജയികളായപ്പോൾ നവിൽ റെൻസൺ - രതീഷ് കുമാർ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ലേഡീസ് ഫൈനലിൽ രജനി - രോഹിണി ഗാനെസ്കർ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പി.പി. നയന, ആനി ജോർജ് രണ്ടാം സ്ഥാനം നേടി.
അജപാക്ക് ട്രാവൻകൂർ ഇന്റർ ആലപ്പുഴ ലില്ലിയമ്മ അലക്സാണ്ടർ, കുന്നിൽ വലിയവീട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായിയുള്ള മത്സരത്തിൽ ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി.
ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി. തോമസ് - ഗ്ളൻ ഫിലിപ്പ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 40 + വിഭാഗം മത്സരത്തിൽ ജെറിൻ ജേക്കബ് - മഹേശ്വരൻ സഖ്യം ഒന്നാമതും ജ്യോതി രാജ് - ജാബർ ഫറൂഖ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
45 + വെർടെൻസ് വിഭാഗത്തിൽ ടി.വി. രാജേഷ് - ആന്റണി പോൾറാജ് ഒന്നാമതും മാത്യു കെ. എബ്രഹാം - ദിലീപ് കുമാർ രണ്ടാം സ്ഥാനത്തു വിജയികളായി.
വിജയികൾക്ക് അജ്പാക് രക്ഷാധികാരി ബാബു പനമ്പള്ളി ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ, മനോജ് പരിമണം, ജനറൽ കോഓർഡിനേറ്റർ അനിൽ വള്ളികുന്നം,
അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അജ്പാക്ക് സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, സെക്രട്ടറിമാരായ സിബി പുരുഷോത്തമൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ, ഏരിയ കൺവീനർമാരായ ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, വനിതാവേദി ഭാരവാഹികളായ അനിത അനിൽ, കീർത്തി സുമേഷ്, ആനി മാത്യു എന്നിവർ ട്രോഫികൾ വിജയികൾക്ക് സമ്മാനിച്ചു.
NRI
ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബിന്റെ സഹകരണത്തോടു കൂടി നടത്തിയ ഷിക്കാഗോ വോളിബോൾ ടൂർണമെന്റ് വൻ വിജയമായി. നൈൽസിലുള്ള 8800 ഡബ്ല്യു കാത്തി ലെയ്നിലുള്ള ഫെൽഡ്മാൻ കോർട്ടിൽ നടന്ന മത്സരം ഒന്നിന് ആരംഭിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ മാത്യു കടമറ്റം ഏവരെയും സ്വാഗതം ചെയ്തു. കൈരളി ലയൺസ് ക്ലബിന്റെ മുൻ പ്രസിഡന്റ് സിബി കബിലമറ്റത്തിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ കോഓർഡിനേറ്റർ റിന്റു ഫിലിപ്പ് മത്സരത്തിന്റെ നിയമവശങ്ങൾ വിവരിച്ചു.
പ്രതികൂല കാലാവസ്ഥയായിട്ടും ധാരാളം പേർ ടൂർണമെന്റിൽ പങ്കെടുത്തു. സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷനായിരുന്നു.
NRI
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് (കെഇസിഎഫ്) ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 vs 5 ബാസ്കറ്റ്ബോൾ ടൂർണമെന്റ് 22ന് നടക്കും. ഡാളസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കുന്ന ഈ കായിക മാമാങ്കം ലൂയിസ്വില്ലിലുള്ള ദ മാക് സ്പോർട്സ് എന്ന സ്ഥലത്താണ് നടക്കുക.
രാവിലെ 10ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന രീതിയിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. കാർറോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രൽ ചർച്ചാണ് ഈ വർഷത്തെ പരിപാടിയുടെ ആതിഥേയർ.
ടൂർണമെന്റിന്റെ വിജയത്തിനായി കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് സ്പോർട്സ് കമ്മിറ്റി അംഗങ്ങൾ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
ഫാ. ബേസിൽ ഏബ്രഹാം (പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറർ), ഫാ. മാർട്ടിൻ ബാബു (കോഓർഡിനേറ്റർ), മനോജ് ഡാനിയേൽ (കോഓർഡിനേറ്റർ), ഷാജി എസ്. രാമപുരം, എബി ജോർജ്, സോണി ജേക്കബ്, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, സോനു വർക്കി എന്നിവരടങ്ങുന്ന സംഘമാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.
NRI
സ്റ്റീവനേജ്: മലയാളി ക്രിക്കറ്റ് ക്ലബും സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ മലയാളികളുടെ ക്രിക്കറ്റ് ക്ലബായ ഹോക്സ് എലൈറ്റും സംയുക്തമായി ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജിൽ സംഘടിപ്പിക്കുന്നു.
ഈ മാസം 21ന് സ്റ്റീവനേജ് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയലാണ് ടൂർണമെന്റ് നടക്കുക. മത്സരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുന്നത്.
വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും.
കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദ സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ലൈജോൺ ഇട്ടീര - 07883226679, മെൽവിൻ അഗസ്റ്റിൻ - 07456281428
NRI
ന്യൂയോർക്ക്: മില്ലേനിയം കപ്പ് ഫൈനലിൽ ടീം യുണൈറ്റഡ് എക്സ്11നെ പരാജയപ്പെടുത്തി ബെർഗൻ ടൈഗേഴ്സ് കിരീടം കരസ്ഥമാക്കി. തുടർച്ചയായി നാലാം തവണയാണ് ബെർഗൻ ടൈഗേഴ്സ് ചാമ്പ്യന്മാരാകുന്നത്.
ടെക്സസിലെ എസ്ഒഎച്ച്c ഹൂസ്റ്റൺ കപ്പ്, ഫിലഡൽഫിയയിലെ യൂണിറ്റി കപ്പ്, ന്യൂജഴ്സിയിലെ ടൈഗേഴ്സ് കപ്പ് എന്നീ ടൂർണമെന്റുകളിലും ബെർഗൻ ടൈഗേഴ്സ് കിരീടം നേടിയിരുന്നു.
ടൂർണമെന്റിലെ മികച്ച ബൗളർക്കുള്ള അവാർഡ് ഉണ്ണികൃഷ്ണനും മികച്ച താരത്തിനുള്ള അവാർഡ് ശ്രീജയ് സുനിലിനും ലഭിച്ചു. മികച്ച ഫീൽഡറായി ക്യാപ്റ്റൻ റിനു ബാബുവും അംഗീകാരം നേടി.
കൂടാതെ, ബാറ്റിംഗിലെ സ്ഥിരതയാർന്ന പ്രകടനത്തിന് ദിജു സേവ്യറിനെ മികച്ച ബാറ്ററായും ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ചുമായി തെരഞ്ഞെടുത്തു.
ട്രോഫി ഉയർത്തിയ ശേഷം ക്യാപ്റ്റൻ റിനു ബാബുവും വൈസ് ക്യാപ്റ്റൻ തോമസ് പോളും ടീമിന്റെ ഐക്യത്തെയും പോരാട്ട വീര്യത്തെയും പ്രശംസിച്ചു.