കത്തോലിക്ക കോണ്‍ഗ്രസ് തോട്ടുമുക്കം ഫൊറോന കമ്മിറ്റി താമരശേരി രൂപതാ തലത്തില്‍ സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റിലെ വിജയികള്‍.
തോട്ടുമുക്കം: കത്തോലിക്ക കോണ്‍ഗ്രസ് തോട്ടുമുക്കം ഫൊറോന കമ്മിറ്റി താമരശേരി രൂപതാ തലത്തില്‍ സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റ് നാടിന് ആവേശമായി. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
തോട്ടുമുക്കം ഫെറോന ഡയറക്ടര്‍ ഫാ. ബെന്നി കാരക്കാട്ട്, ഫെറോന പ്രസിഡന്റ് ജയിംസ് തൊട്ടിയില്‍, യൂണിറ്റ് പ്രസിഡന്റ് തോമസ് മുണ്ടപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.
50 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ റെജി കണിയാംകുന്നേല്‍ - തോമസ് പുലിക്കയം ടീം ഒന്നാംസ്ഥാനം നേടി. രണ്ടാം സ്ഥാനം സിജോ ആന്‍ഡ് റോജി വാലില്ലാപ്പുഴ ടീമിനാണ്. മൂന്നാം സ്ഥാനം വെട്ടുകാട്ടില്‍ ബ്രദേഴ്സ് തേഞ്ഞിപ്പലവും കരസ്ഥമാക്കി.
50 വയസിനു താഴെയുള്ള വിഭാഗത്തില്‍ ഒന്നാം സ്ഥാനം ബെഞ്ചമിന്‍ തുണ്ടത്തില്‍ ആന്‍ഡ് ജസ്റ്റിന് വാളിപ്ലാക്കല്‍ മരഞ്ചാട്ടി ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ജിനീഷ് നിരപ്പത്ത് ആന്‍ഡ് നിര്‍മല്‍ തെക്കയില്‍ തോട്ടുമുക്കം ടീം നേടി. ക്രിസ്റ്റഫര്‍ ആന്‍ഡ് തോമസ് തേക്കുംകുറ്റി ടീമിനാണ് മൂന്നാംസ്ഥാനം. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡും വിതരണം ചെയ്തു.
Tags : Nattuvishesham District News DeepikaNews Tournament