Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tradition

കീ​ഴ്‌വ​ഴ​ക്കം തെ​റ്റി​ക്കാ​തെ തി​രു​വ​ന​ന്ത​പു​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു മു​​​​ന്നി​​​​ലെ​​​​ത്തു​​​​ന്ന​​​​വ​​​​ർ ഭ​​​​ര​​​​ണം പി​​​​ടി​​​​ക്കു​​​​മെ​​​​ന്ന കീ​​​​ഴ്വ​​​​ഴ​​​​ക്കം ഇ​​​​ത്ത​​​​വ​​​​ണ​​​​യും തെ​​​​റ്റി​​​​യി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ഒ​​​​രു സീ​​​​റ്റ് മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് ഇ​​​​ത്ത​​​​വ​​​​ണ ആ​​​​കെ​​​​യു​​​​ള്ള പ​​​​തി​​​​നാ​​​​ലി​​​​ൽ ഏ​​​​ഴു സീ​​​​റ്റി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു. ര​​​​ണ്ടു സീ​​​​റ്റ് നേ​​​​ടി​​​​യ ബി​​​​ജെ​​​​പി ച​​​​രി​​​​ത്രം കു​​​​റി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ പ​​​​തി​​​​നാ​​​​ലി​​​​ൽ പ​​​​തി​​​​മൂ​​​​ന്നി​​​​ട​​​​ത്തു വി​​​​ജ​​​​യി​​​​ച്ച എ​​​​ൽ​​​​ഡി​​​​എ​​​​ഫ് അ​​​​ഞ്ചു സീ​​​​റ്റി​​​​ലേ​​​​ക്കു പ​​​​തി​​​​ച്ചു. 2016ൽ ​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഒ. ​​​​രാ​​​​ജ​​​​ഗോ​​​​പാ​​​​ലി​​​​ലൂ​​​​ടെ ഇ​​​​രി​​​​പ്പി​​​​ടം നേ​​​​ടി​​​​യ ബി​​​​ജെ​​​​പി ഇ​​​​ത്ത​​​​വ​​​​ണ നേ​​​​മം സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ലൂ​​​​ടെ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചു.

കൂ​​​​ടാ​​​​തെ ക​​​​ഴ​​​​ക്കൂ​​​​ട്ട​​​​ത്ത് മു​​​​ൻ​​​​മ​​​​ന്ത്രി ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​നെ ത​​​​ക​​​​ർ​​​​ത്ത് ബി​​​​ജെ​​​​പി​​​​യു​​​​ടെ മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നും വി​​​​ജ​​​​യി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള ര​​​​ണ്ടു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​നാ​​​​യ​​​​ത് ബി​​​​ജെ​​​​പി​​​​ക്ക് ഇ​​​​ര​​​​ട്ടി മ​​​​ധു​​​​ര​​​​മാ​​​​യി.

ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ൽ ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സ് യു​​​​ഡി​​​​എ​​​​ഫി​​​​നാ​​​​യി അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യ​​​​മാ​​​​ണു കൈ​​​​വ​​​​രി​​​​ച്ച​​​​ത്. കാ​​​​ട്ടാ​​​​ക്ക​​​​ട​​​​യി​​​​ൽ പു​​​​തു​​​​മു​​​​ഖ​​​​മാ​​​​യ എം.​​​​ആ​​​​ർ. ബൈ​​​​ജു​​​​വും നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര​​​​യി​​​​ൽ എ​​​​ൻ. ശ​​​​ക്ത​​​​നും കോ​​​​വ​​​​ള​​​​ത്ത് എം. ​​​​വി​​​​ൻ​​​​സെ​​​​ന്‍റും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സി​​​​എം​​​​പി​​​​യു​​​​ടെ സി.​​​​പി. ജോ​​​​ണും വ​​​​ട്ടി​​​​യൂ​​​​ർ​​​​ക്കാ​​​​വി​​​​ൽ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നും വി​​​​ജ​​​​യി​​​​ച്ചു.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ യു​​​​വ​​​​നേ​​​​താ​​​​വ് സു​​​​ധീ​​​​ർ​​​​ഷാ പാ​​​​ലാ​​​​ട് വാ​​​​മ​​​​ന​​​​പു​​​​രം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത് സി​​​​പി​​​​എ​​​​മ്മി​​​​നെ ഞെ​​​​ട്ടി​​​​ച്ചുകൊ​​​​ണ്ടാ​​​​ണ്. സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ ആ​​​​യ ഡി.​​​​കെ. മു​​​​ര​​​​ളി​​​​യെ 12,185 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണ് സു​​​​ധീ​​​​ർ ഷാ ​​​​അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​ത്. 1970നു ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു കോ​​​​ണ്‍​ഗ്ര​​​​സു​​​​കാ​​​​ര​​​​ൻ ഇ​​​​വി​​​​ടെ വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നാ​​​​യ​​​​ത് അ​​​​രു​​​​വി​​​​ക്ക​​​​ര, ആ​​​​റ്റി​​​​ങ്ങ​​​​ൽ, നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട്, പാ​​​​റ​​​​ശാ​​​​ല, വ​​​​ർ​​​​ക്ക​​​​ല മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ്.

Latest News

Corehub Up