കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസ് ട്രാഫിക് പൊലിസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം.
സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. അപകടമുണ്ടാക്കിയ മഹാത്മ ബസ് പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡ്രൈവർ കാക്കനാട് സ്വദേശി അനീഷും പൊലിസ് കസ്റ്റഡിയിലാണ്.
മേനക ഭാഗത്ത് നിന്നും അമിതവേഗതയില്‍ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനര്‍ജി റോഡിലേക്ക് തിരിയവേയാണ് അപകടമുണ്ടായത്.