സൂറിച്ച്: സ്വിറ്റ്സർലൻഡിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. വിന്റർതർ സ്റ്റേഷനിലായിരുന്നു സംഭവം.
ആക്രമണം നടത്തിയ മുപ്പത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് സ്വിസ്, ടർക്കിഷ് പൗരത്വമുണ്ട്. ഭീകരാക്രമണമാണു നടന്നതെന്ന് പോലീസ് പറഞ്ഞു.