Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treatment Facilities

Pathanamthitta

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ളജി​ൽ കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്നു, ചി​കി​ത്സ പ​രി​മി​തം

കോന്നി: മ​ല​യോ​ര ജ​ന​ത​യു​ടെ മി​ക​ച്ച ചി​കി​ത്സാ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​രേ​ണ്ട കോ​ന്നി ഗ​വ​. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന​ത്തി​ന്‍റെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ഴും ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ൾ പ​രി​മി​തം.

ആ​ധു​നി​ക കെ​ട്ടി​ട​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യ്ക്കൊ​പ്പം ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ദ്യ എം​ബി​ബി​എ​സ് ബാ​ച്ച് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കെ ഡോ​ക്‌​ട​ർ​മാ​രു​ടെ ല​ഭ്യ​ത, വി​ദ​ഗ്ധ ചി​കി​ത്സ, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്ത​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​വ​ശ്യം.

ആ​ധു​നി​ക കെ​ട്ടി​ട​ങ്ങ​ളും അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്കും

ആ​ധു​നി​ക കെ​ട്ടി​ട​ങ്ങ​ളും അ​ക്കാ​ദ​മി​ക് സൗ​ക​ര്യ​ങ്ങ​ളും ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് അ​ടി​ത്ത​റ​യാ​ണെ​ങ്കി​ലും അ​വ​യു​ടെ പ്ര​യോ​ജ​നം സാ​ധാ​ര​ണ​ക്കാ​രു​ടെ ചി​കി​ത്സ​യി​ൽ പ്ര​തി​ഫ​ലി​ക്കു​മ്പോ​ഴാ​ണ് വി​ക​സ​നം പൂ​ർ​ണ​മാ​കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ ല​ഭി​ക്കു​ന്നു​ണ്ടോ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ണോ, ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും ശ​സ്ത്ര​ക്രി​യ​ക​ളും ഇ​വി​ടെ​ത്ത​ന്നെ ന​ട​ത്താ​ൻ ക​ഴി​യു​ന്നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌​ട​ർ​മാ​രെ​യും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക​യും ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും വേ​ണം. ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, അ​ന​സ്തേ​ഷ്യ, ഓ​ർ​ത്തോ​പീ​ഡി​ക്സ്, പീ​ഡി​യാ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​ത് രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​നി​വാ​ര്യ​മാ​ണ്.

ശ​സ്‌​ത്ര​ക്രി​യാ വി​ഭാ​ഗ​ങ്ങ​ൾ അ​ട​ഞ്ഞു​ത​ന്നെ

ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട മേ​ഖ​ല​യാ​ണ്. ആ​ധു​നി​ക ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ ഒ​രു​ക്കി​യ​തു​കൊ​ണ്ടു​മാ​ത്രം ശ​സ്ത്ര​ക്രി​യാ സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​കി​ല്ല. ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​ന​സ്തേ​ഷ്യാ സം​വി​ധാ​ന​ങ്ങ​ൾ, പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം, ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മു​ള്ള പ​രി​ച​ര​ണം എ​ന്നി​വ​യെ​ല്ലാം ഉ​റ​പ്പാ​ക്ക​ണം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും വെ​ന്‍റി​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ശ​സ്ത്ര​ക്രി​യ​ക​ൾ വൈ​കു​ക​യോ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി​വ​രി​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ അ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം.

കു​ട്ടി​ക​ളു​ടെ ചി​കി​ൽ​സ

കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യി​ലും ഗ​ർ​ഭി​ണി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ലും പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണം. പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ന​വ​ജാ​ത​ശി​ശു തീ​വ്ര​പ​രി​ച​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്ര​സ​വ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നും സി​സേ​റി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണം. അ​ന​സ്തേ​ഷ്യാ സേ​വ​നം, ര​ക്ത​ബാ​ങ്ക്, പ്ര​സ​വ​ശേ​ഷ​മു​ള്ള പ​രി​ച​ര​ണം എ​ന്നി​വ​യു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രേ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്.

പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ കു​റ​വ്

ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ, സ്കാ​നിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള രോ​ഗ​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, അ​ടി​യ​ന്ത​ര ചി​കി​ത്സ എ​ന്നി​വ​യും ശ​ക്തി​പ്പെ​ടു​ത്ത​ണം.

സ​ങ്കീ​ർ​ണ​മാ​യ രോ​ഗാ​വ​സ്ഥ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ സേ​വ​ന​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി വി​ക​സി​പ്പി​ക്കു​ക​യും വേ​ണം. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ക്ലി​നി​ക്ക​ൽ പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന​തി​ന് പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രു​ടെ​യും സേ​വ​നം അ​നി​വാ​ര്യ​മാ​ണ്. ആ​ദ്യ എം​ബി​ബി​എ​സ് ബാ​ച്ച് പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി ഇ​ട​പെ​ട​ണം. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും അം​ഗീ​കൃ​ത ത​സ്തി​ക​ക​ൾ, നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം, ഒ​ഴി​വു​ക​ൾ, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ, പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത, പൂ​ർ​ത്തി​യാ​ക്കേ​ണ്ട വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ചി​കി​ത്സാ സൗ​കര്യങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ൾ ഇ​ല്ല.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന മി​ക​ച്ച സ​ർ​ക്കാ​ർ ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ മാ​റ്റു​ക എ​ന്ന​താ​യി​രി​ക്ക​ണം വി​ക​സ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഓ​ർ​ത്തോ​വി​ഭാ​ഗം കാ​ര്യ​ക്ഷ​മം

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗം വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്ത​ന്‍റെ മേ​ധാ​വി​യു​ൾ​പ്പ​ടെ സ​ജീ​വ​മാ​യ​തു​കൊ​ണ്ട് പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ​ക​ൾ ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ഒ​രു ദി​വ​സം 150 ല​ധി​കം പേ​ർ ഒ​പി​യി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ട​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് മ​ന്ത്രി ​മു​ര​ളീ​ധ​ര​ൻ

കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ട​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ൻ താ​ൻ നേ​രി​ട്ട് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി നി​ർ​മാ​ണ പു​രോ​ഗ​തി​യും തു​ട​ർ വി​ക​സ​ന​പ​ദ്ധ​തി​ക​ളും വി​ല​യി​രു​ത്തു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ല​ട​ക്കം നി​ല​നി​ൽ​ക്കു​ന്ന അ​നാ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ത്വപ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട് എ​ന്ന് മ​ന്ത്രി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജ​നീ​ഷ് കു​മാ​ർ സബ്മിഷനിൽ ഉന്നയിച്ചു. പി​ജി കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, യൂ​റോ​ള​ജി തു​ട​ങ്ങി​യ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ൾ വേ​ഗ​ത്തി​ൽ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

മി​ക​ച്ച ചി​കി​ത്സ​യാ​ണ്  വേ​ണ്ട​ത്

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ധു​നി​ക കെ​ട്ടി​ട​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌​ട​ര്‍​മാ​രും വി​ദ​ഗ്ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണം. ആ​ദ്യ ബാ​ച്ച് എം​ബി​ബി​എ​സ് കു​ട്ടി​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ സ​മ​യ​മാ​യി​ട്ടും കി​ട​ത്തിച്ചികി​ത്സ പോ​ലും പൂ​ര്‍​ണ​തോ​തി​ല്‍ ആ​യി​ട്ടി​ല്ലെ​ന്ന​ത് അ​പ​മാ​ന​ക​ര​മാ​ണ്.

അ​ജി​ത്ത് മ​ണ്ണി​ല്‍, കോ​ന്നി

മ​ല​യോ​ര ജ​ന​ത​യു​ടെ പ്ര​തീ​ക്ഷ സ​ഫ​ല​മാ​ക​ണം

ആ​ദ്യ എം​ബി​ബി​എ​സ് ബാ​ച്ച് പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കേ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യും പീ​ഡി​യാ​ട്രി​ക്‌​, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ സേ​വ​നം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. അ​ടി​സ്ഥാ​ന​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണം.

ര​തീ​ഷ് ബാ​ബു, കോ​ന്നി

Latest News

Corehub Up