നിലന്പൂർ: പാർശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തെ ചേർത്തുപിടിക്കുന്ന സർക്കാരാണ് ഭരിക്കുന്നതെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ ഭവന നിർമാണ ഫണ്ട് എട്ട് ലക്ഷമാക്കി ഉയർത്തിയത് ഇതിന് തെളിവാണെന്നും എംഎൽഎ പറഞ്ഞു.
ആദിവാസി ഐക്യവേദിയുടെയും പട്ടികവർഗ സേവാ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ അന്തർദേശീയ ആദിവാസി ദിനാഘോഷം നിലന്പൂർ പീവീസ് ആർക്കേഡിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലന്പൂർ അധ്യക്ഷത വഹിച്ചു.
ജെആർപി സംസ്ഥാന പ്രസിഡന്റ് സി.കെ. ജാനു, കെ.പി. ഷിബി, ഡോ. എ. സനിൽകുമാർ, ഡോ. ആശ പ്രഭാകരൻ, നീതു രാജശേഖരൻ,എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.