x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നൊപ്പം: ആര്യാടൻ ഷൗക്കത്ത് എം​എ​ൽ​എ


Published: August 10, 2026 06:46 AM IST | Updated: August 10, 2026 06:46 AM IST

നി​ല​ന്പൂ​ർ: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ആ​ദി​വാ​സി സ​മൂ​ഹ​ത്തെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ. വ​ന​ത്തി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​വ​ന നി​ർ​മാ​ണ ഫ​ണ്ട് എ​ട്ട് ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി​യ​ത് ഇ​തി​ന് തെ​ളി​വാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ആ​ദി​വാ​സി ഐ​ക്യ​വേ​ദി​യു​ടെ​യും പ​ട്ടി​ക​വ​ർ​ഗ സേ​വാ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​ന്ത​ർ​ദേ​ശീ​യ ആ​ദി​വാ​സി ദി​നാ​ഘോ​ഷം നി​ല​ന്പൂ​ർ പീ​വീ​സ് ആ​ർ​ക്കേ​ഡി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ആ​ദി​വാ​സി ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​ത്ര നി​ല​ന്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജെ​ആ​ർ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. ജാ​നു, കെ.​പി. ഷി​ബി, ഡോ. ​എ. സ​നി​ൽ​കു​മാ​ർ, ഡോ. ​ആ​ശ പ്ര​ഭാ​ക​ര​ൻ, നീ​തു രാ​ജ​ശേ​ഖ​ര​ൻ,എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.

Tags : nattu vishesham Government stands tribal community

Recent News

Corehub Up