Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trouble For Farmers.

Wayanad

കാ​ട്ടു​പ​ന്നി​ക​ള്‍ വ​യ​ല്‍​വ​ര​മ്പു​ക​ള്‍ ത​ക​ര്‍​ക്കു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് വി​ന​യാ​യി

പ​ന​മ​രം: പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പാ​ട്ടു​കു​ന്ന് പാ​ലൂ​ര്‍​കു​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം. ദി​നേ​ന പാ​ട​ത്ത് എ​ത്തു​ന്ന പ​ന്നി​ക്കൂ​ട്ടം വ​ലി​യ നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. പ​ന്നി​ക​ള്‍ വ​ര​മ്പു​ക​ള്‍ വ്യാ​പ​ക​മാ​യി കു​ത്തി​മ​റി​ക്കു​ന്ന​ത് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നും വ​യ​ലു​ക​ള്‍ വ​ര​ണ്ടു​ണ​ങ്ങു​ന്ന​തി​നും കാ​ര​ണ​മാ​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൂ​ട്ട​മാ​യി എ​ത്തി​യ പ​ന്നി​ക​ള്‍ പു​ളി​ക്ക​ല്‍ സു​രേ​ഷ്, പി.​ആ​ര്‍. ശ്രീ​കു​മാ​ര്‍, ചെ​റു​കു​ന്ന് ബാ​ല​ഗോ​പാ​ല​ന്‍, എ.​സി. ര​വീ​ന്ദ്ര​ന്‍, പു​ന്ന​ന്താ​നം ബി​ജു, കൈ​നി​ക്ക​ര ജോ​ണ്‍ എ​ന്നി​വ​രു​ടെ വ​യ​ല്‍​വ​ര​മ്പു​ക​ള്‍ നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ല്‍ ത​ക​ര്‍​ത്തു. പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പം കാ​ടു​പി​ടി​ച്ച തോ​ട്ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍ പ​ക​ല്‍ ത​ങ്ങു​ന്ന​ത്. ഇ​വ​യെ കൊ​ന്നൊ​ടു​ക്കു​ക​യോ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍​നി​ന്ന് തു​ര​ത്തു​ക​യോ ചെ​യ്യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത്, വ​നം, കൃ​ഷി അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up