പാലൂര്ക്കുന്നില് കാട്ടുപന്നികള്‍ കുത്തിമറിച്ച വയല്‍വരമ്പിന്‍ സമീപം കര്‍ഷകര്‍.
പനമരം: പനമരം പഞ്ചായത്തിലെ കൈപ്പാട്ടുകുന്ന് പാലൂര്‍കുന്ന് പാടശേഖരത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷം. ദിനേന പാടത്ത് എത്തുന്ന പന്നിക്കൂട്ടം വലിയ നാശമാണ് വരുത്തുന്നത്. പന്നികള്‍ വരമ്പുകള്‍ വ്യാപകമായി കുത്തിമറിക്കുന്നത് വെള്ളം ഒഴുകിപ്പോകുന്നതിനും വയലുകള്‍ വരണ്ടുണങ്ങുന്നതിനും കാരണമാകുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ പന്നികള്‍ പുളിക്കല്‍ സുരേഷ്, പി.ആര്. ശ്രീകുമാര്‍, ചെറുകുന്ന് ബാലഗോപാലന്, എ.സി. രവീന്ദ്രന്, പുന്നന്താനം ബിജു, കൈനിക്കര ജോണ്‍ എന്നിവരുടെ വയല്‍വരമ്പുകള്‍ നിരവധി ഭാഗങ്ങളില്‍ തകര്‍ത്തു. പാടശേഖരത്തിന് സമീപം കാടുപിടിച്ച തോട്ടങ്ങളിലാണ് കാട്ടുപന്നികള്‍ പകല്‍ തങ്ങുന്നത്. ഇവയെ കൊന്നൊടുക്കുകയോ കൃഷിയിടങ്ങളില്‍നിന്ന് തുരത്തുകയോ ചെയ്യുന്നതിന് പഞ്ചായത്ത്, വനം, കൃഷി അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Tags : trouble for farmers. NattuVishasham DistrictNews