Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trust Training Entrance

Palakkad

പാ​ല​ക്കാ​ട് രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു തു​ട​ക്കം

കാ​ഞ്ഞി​ര​പ്പു​ഴ: പാ​ല​ക്കാ​ട് രൂ​പ​താ​ത​ല വി​ശ്വാ​സ പ​രി​ശീ​ല​ന പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​റി​വി​ൽ​നി​ന്നു ന​മ്മ​ൾ ന​ന്മ​യി​ലേ​ക്കു നീ​ങ്ങ​ണ​മെ​ന്നു ബി​ഷ​പ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ന​ന്മ ചെ​യ്യ​ണ​മെ​ങ്കി​ൽ പ്രാ​ർ​ഥ​ന​യു​ടെ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക​ണം. അ​തു സ്വാ​യ​ത്ത​മാ​ക്ക​ണം.

സ​ഹ​വ​ർ​ത്തി​ത്വ​മാ​ണു വി​ശ്വാ​സ​പ​രി​ശീ​ല​നം. അ​തി​ൽ കേ​ൾ​വി​ക്കാ​ർ മാ​ത്ര​മാ​ക​രു​ത്, പ​ങ്കാ​ളി​ത്ത​വും വേ​ണം. കേ​ട്ട​റ​വി​ൽ​നി​ന്നു മാ​ത്ര​മ​ല്ല, കേ​ൾ​വി​യി​ൽ​നി​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​യ​ണം.

സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചു വി​ശ്വാ​സ​വും മു​റു​കെ​പ്പി​ടി​ക്ക​ണം. അ​തി​നു​ള്ള തി​രി​ച്ച​റി​വു​ണ്ടാ​ക​ണ​മെ​ന്നും ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ത്തി. രാ​വി​ലെ ഇ​ട​വ​ക വി​ശ്വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു.

രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ജ​യിം​സ് ച​ക്കി​യ​ത്ത്, ഫൊ​റോ​ന വി​കാ​രി​യും രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട‌​റു​മാ​യ ഫാ. ​മാ​ർ​ട്ടി​ൻ ഏ​റ്റു​മാ​നൂ​ർ​ക്കാ​ര​ൻ, മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പ​ൽ ടെ​സി മാ​ത്യു നെ​ടു​പു​റ​ത്ത്, അ​സി​സ്‌​റ്റ​ന്‍റ് വി​കാ​രി ഫാ. ​മെ​ജോ മ​ഞ്ഞ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​സ​മ്മേ​ള​ന​വും സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ഏ​റ്റു​മാ​നൂ​ർ​ക്കാ​ര​ൻ, അ​സി​സ്‌​റ്റ​ന്‍റ് വി​കാ​രി ഫാ. ​മെ​ജോ മ​ഞ്ഞ​ളി, കൈ​ക്കാ​ര​ൻ​മാ​രാ​യ തോ​മ​സ് ത​റ​പ്പേ​ൽ, സോ​ജ​ൻ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.രൂ​പ​ത​യി​ലെ നൂ​റു​ക​ണ​ക്കി​നു കു​ഞ്ഞു​ങ്ങ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

Latest News

Corehub Up