Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tug Of War

America

ടി​സാ​ക് വ​ടം​വ​ലി മ​ത്സ​രം കി​ക്ക്‌ ഓ​ഫ്; ഹ​ണി റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ഹൂ​സ്റ്റ​ൺ: ടെ​ക്സ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ (ടി​സാ​ക്) ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 25ന് ​ന​ട​ത്ത​പ്പെ​ടു​ന്ന അഞ്ചാം സീ​സ​ൺ അ​ന്താ​രാഷ്‌ട്ര വ​ടം​വ​ലി​യു​ടെ കി​ക്ക്‌ ഓ​ഫ് ച​ട​ങ്ങു​ക​ൾ സി​നി​മാ താ​രം ഹ​ണി റോ​സ് നി​ർ​വ​ഹി​ച്ചു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണിന്‍റെ (മാ​ഗ്) ​ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റാ​ഫ്‌​ഫോ​ർ​ഡ് ഇ​മ്മാ​നു​വേ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ സ്റ്റാ​ർ ഡ്രീം​സ് ഷോ​യോ​ട​നു​ബ​ന്ധി​ച്ചു തി​ങ്ങി നി​റ​ഞ്ഞു നി​ന്ന ക​ലാ-​കാ​യി​കാ​സ്വാ​ദ​ക​രെ സാ​ക്ഷി നി​ർ​ത്തി ന​ട​ത്തി​യ കി​ക്ക്‌ ഓ​ഫ് ച​ട​ങ്ങു​ക​ൾ വ​ർ​ണാ​ഭ​മാ​യി മാ​റി.

 

NRI

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ

ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല​ബ് വി​ജ​യി​ക​ളാ​യി

കി​ർ​വാ​ൻ സ്റ്റേ​റ്റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​രത്തി​ൽ ഷേ​പ്പേ​ർ​ട്ട​ൻ ഷെ​പ്പ് സ്റ്റാ​ർ​സി​നെ​യാ​ണ് ടൈ​റ്റ​ൻ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 12 ടീ​മു​ക​ൾ ‌ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും 5,555 ഡോ​ള​റും സ​മ്മ​ന​മാ​യി ല​ഭി​ച്ചു. ജ​നെ​ല്ലേ പൂ​ലേ എം​പി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

NRI

വ​ടം​വ​ലി മാ​മാ​ങ്കം: രാജാക്കന്മാരായി ന്യൂ​യോ​ർ​ക്ക് കിം​ഗ്സ്

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കിം​ഗ്സ് ചാ​ന്പ്യ​ന്മാ​രാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഹൂ​സ്റ്റ​ൺ ബ്ര​ദേ​ഴ്സ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന്യൂ​യോ​ർ​ക്ക് കിം​ഗ്സ് ചാ​ന്പ്യ​ൻ​സ് പ​ദ​വി ക​ര​സ്ഥ​മാ​ക്കി​യ​ത്.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഡാ​ള​സ് ദി​വാ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ഹാ ഡാ​ള​സ് ഡാ​ർ​ലിം​ഗ് പെ​ൺ​പു​ലി​ക​ൾ ട്രോ​ഫി നേ​ടി. ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ചാ​ക്കോ, തോ​മ, ജി​നു ടീ​മാ​ണ് മ​ത്സ​രം നി​യ​ന്ത്രി​ച്ച​ത്.

1976 ആ​രം​ഭി​ച്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ര​ണ്ടാ​മ​ത് സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ൽ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ലു​ള്ള സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക്ക് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

മ​ർ​ഫി സി​റ്റി കൗ​ൺ​സി​ൽ അം​ഗം എ​ലി​സ​ബ​ത്, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ക​മ്മി​ഷ്ണ​ർ പി ​സി മാ​ത്യു, തു​ട​ങ്ങി​യ​വ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​വും ബൈ​ക്ക് റാ​ലി​യും ന​ട​ന്നു. ച​ർ​ച്ച പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ രാ​ത്രി എ​ട്ട് വ​രെ നീ​ണ്ട റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ. പു​രു​ഷ​ന്മാ​രു​ടെ എ​ട്ട് ടീ​മു​ക​ളും വ​നി​ത​ക​ളു​ടെ ര​ണ്ട് ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​ച്ച​ത്.

Latest News

Corehub Up