x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്‌ട്ര വ​ടം​വ​ലി മ​ത്സ​രം സെ​പ്റ്റം​ബ​ർ ആ​റി​ന്

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: July 6, 2026 12:25 PM IST | Updated: July 6, 2026 12:25 PM IST

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ്ബി​ന്‍റെ 12-ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റ​ബ​ർ ആ​റി​ന് ന​ട​ത്ത​പ്പെ​ടു​മ്പോ​ൾ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യാ​ണ് ഇ​ത്ത​വ​ണ​യും ന​ല്ക​പ്പെ​ടു​ക.

11,111 അ​മേ​രി​ക്ക​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ൽ​ക​പ്പെ​ടു​ന്ന മ​റ്റൊ​രു വ​ടം​വ​ലി ടൂ​ർ​ണ​മെന്‍റും ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലി​ല്ല എ​ന്ന​തു​കൊ​ണ്ട് ത​ന്നെ വ​ടം​വ​ലി​യു​ടെ ലോ​ക​ക​പ്പ് എ​ന്നാ​ണ് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ​ ക്ല​ബിന്‍റെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് അ​റി​യ​പ്പെ​ടു​ന്ന​ത് ത​ന്നെ.

ക​ഴി​ഞ്ഞ 12 വർഷ​ങ്ങ​ളാ​യി ഒ​ന്നാം സ​മ്മാ​ന​മാ​യ മാ​ണി നെ​ടി​യ​കാ​ലാ​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിംഗ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ന​ല്കി​കൊ​ണ്ടി​രി​ക്കു​ന്ന​ത് ക്ല​ബ് മെ​മ്പ​ർ കൂ​ടി​യാ​യാ​യ ജോ​യി നെ​ടി​യ​കാ​ല​യി​ലും കു​ടും​ബ​വു​മാ​ണ്.

വ​ടം​വ​ലി​ക്ക് പ്ര​വാ​സി നാ​ടു​ക​ളി​ൽ പ്ര​ഫ​ഷ​ണ​ൽ മ​നം ന​ൽ​കി​കൊ​ണ്ട് തു​ട​ർ​ച്ചാ​യി പ​ന്ത്ര​ണ്ടാം ത​വ​ണ​യാ​ണ് ഷി​ക്കാ​ഗോ​യി​ൽ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​വ​രു​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യ. ഇ​റ്റ​ലി, യു​കെ, കു​വൈ​റ്റ്, അ​യ​ർ​ലൻഡ്, കാ​ന​ഡ തു​ട​ങ്ങി​യ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ടീ​മു​ക​ൾ വ‌ടം​വ​ലി​യി​ൽ പ​ങ്കു​ചേ​ർ​ന്നി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ​യും നി​ര​വ​ധി അ​ന്താ​രാ​ഷ്‌​ട്ര ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ ഷിക്കാ​ഗോ​യ്ക്ക​ടു​ത്ത് ബെ​ൻ​സ​ൺ​വി​ല്ലി​ലു​ള്ള എ​ന​ർ​ജി ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് കോ​പ്ല​ക്സി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ക.

സെ​പ്റ്റം​ബ​ർ ആറിന് ​ഈ ടൂ​ർ​ണ​മെന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​നും സാ​ക്ഷി​ക​ളാ​കു​വാ​നും ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ണ്ടി ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പ​ൻ, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : chicago social club tug of war tournament

Recent News

Corehub Up