x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ലെ കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ കു​ടും​ബ​സം​ഗ​മം "ഒ​പ്പം' ബിം​ഗ​നി​ൽ ന​ട​ത്തി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 6, 2026 03:10 PM IST | Updated: July 6, 2026 03:10 PM IST

ബിം​ഗ​ൻ (ജ​ർ​മ​നി): ജ​ർ​മ​നി​യി​ലെ പ്ര​വാ​സി ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഒ​പ്പം' കു​ടും​ബ​സം​ഗ​മം ബിം​ഗ​നി​ൽ ഭ​ക്തി​നി​ർ​ഭ​ര​വും സൗ​ഹൃ​ദ​പൂ​ർണവു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ജ​ർ​ണ​നി​യു​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി അ​റു​പ​തി​ല​ധി​കം വി​ശ്വാ​സി​ക​ളാ​ണ് സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

ആ​ത്മീ​യ ചൈ​ത​ന്യ​വും പ​ര​സ്പ​ര സ്നേ​ഹ​വും പ​ങ്കു​വ​ച്ച ഈ ​സം​ഗ​മ​ത്തി​ൽ എട്ട് വൈ​ദി​ക​രും 15 സ​ന്യാ​സി​നി​മാ​രും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. മു​തി​ർ​ന്ന​വ​രും യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും ഒ​രു​പോ​ലെ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ ഐ​ക്യ​വും ഉ​ണ​ർ​വ്വും പ​ക​ർ​ന്നു.

ആ​ത്മീ​യ ചൈ​ത​ന്യ​വും ക​മ്മ്യൂ​ണി​റ്റി ബോ​ണ്ടും

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ, ആ​ത്മീ​യ പ​ങ്കു​വയ്ക്ക​ലു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ബൈ​ബി​ൾ ക്വി​സ്, വി​വി​ധ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഗ​മ​ത്തി​ന് മാ​റ്റ് കൂ​ട്ടി.

 

K-Rail Survey K-Rail Survey K-Rail Survey

അ​ടു​ത്ത വ​ർ​ഷ​ത്തെ മ​ഹാ​സം​ഗ​മം ഒ​സ്നാ​ബ്രൂ​ക്കി​ൽ വ​ച്ച് വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ജ​ർ​മ​നി​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ കേ​ര​ള ല​ത്തീ​ൻ റീ​ത്ത് കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​ടു​ത്ത വ​ർ​ഷ​ത്തെ മ​ഹാ​സം​ഗ​മ​ത്തി​ലേ​ക്ക് സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

വി​ശ്വാ​സ​ത്തി​ലും സൗ​ഹൃ​ദ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും വ​ള​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രു പ്ര​വാ​സി​ക്കും "ഒ​പ്പം' ഒ​രു തു​റ​ന്ന വേ​ദി​യാ​യി വി​ശ്വാ​സ​ത്തി​ൽ ഒ​ന്നാ​യി, സ്നേ​ഹ​ത്തി​ൽ ഒ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യം പ്ര​വാ​സ​ലോ​ക​ത്തും സം​ര​ക്ഷി​ക്കു​ക, പ​ര​സ്പ​ര ഐ​ക്യ​വും സ​ഹോ​ദ​ര​ത്വ​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഒപ്പം കൂ​ട്ടാ​യ്മ മു​ന്നേ​റു​ന്ന​ത്.

ബിം​ഗ​ൻ ലാ​റ്റി​ൻ ക​മ്യൂ​ണി​റ്റി​യാ​ണ് സം​ഗ​മ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. ഫാ. ​ആ​ന്‍റ​ണി മെ​ൽ​വി​ൻ (കോ-​ഓ​ർ​ഡി​നേ​റ്റ​ർ), ഫാ. ​തോ​മ​സ്, അ​ല​ക്സ് (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം / 01722739024) എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : Oppam Family Gathering Kerala Latin Catholic Community Bingen

Recent News

Corehub Up