x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്പ് നാ​ട​ക മ​ത്സ​രം 2027 ഫെ​ബ്രു​വ​രി​യി​ൽ ല​ണ്ട​നി​ൽ

വെബ്ഡെസ്ക്
Published: November 15, 2026 07:05 AM IST | Updated: November 15, 2026 07:05 AM IST

യൂ​റോ​പ്പ് നാ​ട​ക മ​ത്സ​രം

മ​ല​യാ​ള നാ​ട​ക​ക​ല​യു​ടെ​യും നാ​ട​ക​വേ​ദി​യു​ടെ​യും വ​ള​ർ​ച്ച​യും പ്ര​ചാ​ര​ണ​വും ല​ക്ഷ്യ​മി​ട്ട് ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ നാ​ട​കോ​ത്സ​വ​വും ഓ​ൾ യു​കെ / യൂ​റോ​പ്പ് നാ​ട​ക മ​ത്സ​ര​വും 2027 ഫെ​ബ്രു​വ​രി​യി​ൽ ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. യു​കെ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ട​ക​സ​മി​തി​ക​ൾ​ക്കും ക​ലാ​സം​ഘ​ങ്ങ​ൾ​ക്കും നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ​ക്കും ത​ങ്ങ​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളും സ​ർ​ഗാ​ത്മ​ക മി​ക​വും അ​വ​ത​രി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​യാ​യി​രി​ക്കും ഈ ​നാ​ട​കോ​ത്സ​വം.

പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ള നാ​ട​ക​വേ​ദി​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​ര​വും സ്വീ​കാ​ര്യ​ത​യും നേ​ടി​ക്കൊ​ടു​ക്കു​ക, പു​തി​യ ത​ല​മു​റ​യി​ൽ നാ​ട​കാ​ഭി​രു​ചി വ​ള​ർ​ത്തു​ക, ക​ഴി​വു​റ്റ ക​ലാ​കാ​ര​ന്മാ​രെ​യും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. നാ​ട​ക​മെ​ന്ന ക​ലാ​രൂ​പ​ത്തി​ന്‍റെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി നാ​ട​ക​സം​ഘ​ങ്ങ​ളെ ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ക്കാ​നും ഈ ​പ​രി​പാ​ടി വ​ഴി​യൊ​രു​ക്കും.

നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ​ക്ക​പ്പു​റം നാ​ട​ക​ക​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളും നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. നാ​ട​ക ച​ർ​ച്ച​ക​ൾ, തി​യേ​റ്റ​ർ വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, അ​ഭി​ന​യ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ൾ (Acting Workshops), അ​ഭി​ന​യ-​സം​വി​ധാ​ന മേ​ഖ​ല​ക​ളി​ലെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും. നാ​ട​ക-​സി​നി​മാ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​തു​ത​ല​മു​റ​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കും പ്ര​മു​ഖ​രു​മാ​യി സം​വ​ദി​ക്കാ​നും അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​ക​ളും പ​ങ്കു​വയ്​ക്കാ​നും ഇ​ത് അ​വ​സ​ര​മൊ​രു​ക്കും.

വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കു​ന്ന നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ ക​ലാ​പ​ര​മാ​യ മി​ക​വി​ന്‍റെയും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കും ഈ ​നാ​ട​കോ​ത്സ​വം സ​മ്മാ​നി​ക്കു​ക.

നാ​ട​ക-​സി​നി​മാ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ലാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ൾ​ക്ക് അ​ർ​ഹ​മാ​യ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തും. നാ​ട​ക-​സി​നി​മാ രം​ഗ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​വ​രും അ​ഭി​ന​യം, സം​വി​ധാ​നം, ര​ച​ന, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ൾ തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രു​മാ​യ പ്ര​തി​ഭ​ക​ളെ ഈ ​പു​ര​സ്കാ​ര​ങ്ങ​ളി​ലൂ​ടെ ആ​ദ​രി​ക്കും.

നാ​ട​കോ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ഓ​ൾ യു​കെ / യൂ​റോ​പ്പ് നാ​ട​ക മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ക്യാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന നാ​ട​ക​ത്തി​ന് 1,000 യൂറേ, ര​ണ്ടാം സ്ഥാ​ന​ത്തി​ന് 500 യൂറേ, മൂ​ന്നാം സ്ഥാ​ന​ത്തി​ന് 250 യൂറോ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ത്തു​ക. ഇ​തോ​ടൊ​പ്പം മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി, മി​ക​ച്ച സം​വി​ധാ​യ​ക​ൻ തു​ട​ങ്ങി വി​വി​ധ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ങ്ങ​ളി​ലും പു​ര​സ്കാ​ര​ങ്ങ​ളും ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ്. നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളു​ടെ ക​ലാ​പ​ര​മാ​യ മി​ക​വും ക​ലാ​കാ​ര​ന്മാ​രു​ടെ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ളും വി​ല​യി​രു​ത്തി അ​ർ​ഹ​രാ​യ​വ​ർ​ക്ക് അം​ഗീ​കാ​രം ന​ൽ​കും.

നാ​ട​ക​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കും അ​ഭി​ന​യ​ത്തി​ലും നാ​ട​ക​സം​വി​ധാ​ന​ത്തി​ലും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ വി​ശാ​ല​മാ​യൊ​രു വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്. യു​കെ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും നാ​ട​ക​സ​മി​തി​ക​ൾ​ക്കും ക​ലാ​സം​ഘ​ങ്ങ​ൾ​ക്കും ഈ ​സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു.

മ​ല​യാ​ള നാ​ട​ക​വേ​ദി​യു​ടെ പാ​ര​മ്പ​ര്യ​വും സ​മ​കാ​ലി​ക​മാ​യ ക​ലാ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളും ഒ​രു​മി​ച്ചു​ചേ​രു​ന്ന ഈ ​നാ​ട​കോ​ത്സ​വം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്ത് പു​തി​യൊ​രു അ​ധ്യാ​യം തു​റ​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. നാ​ട​ക​ക​ല​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ ക​ലാ​സ​മി​തി​ക​ളെ​യും ക​ലാ​കാ​ര​ന്മാ​രെ​യും നാ​ട​ക​പ്ര​വ​ർ​ത്ത​ക​രെ​യും ഈ ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും:

KALABHAVAN LONDON

Tags : Europe Drama Competition Deepika DeepikaNewspaper BreakingNews Europe Drama Competition

Recent News

Corehub Up