NRI
ബിംഗൻ (ജർമനി): ജർമനിയിലെ പ്രവാസി ലത്തീൻ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ "ഒപ്പം' കുടുംബസംഗമം ബിംഗനിൽ ഭക്തിനിർഭരവും സൗഹൃദപൂർണവുമായ അന്തരീക്ഷത്തിൽ വിജയകരമായി സമാപിച്ചു. ജർണനിയുടെ വിവിധ നഗരങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി അറുപതിലധികം വിശ്വാസികളാണ് സംഗമത്തിൽ ഒത്തുചേർന്നത്.
ആത്മീയ ചൈതന്യവും പരസ്പര സ്നേഹവും പങ്കുവച്ച ഈ സംഗമത്തിൽ എട്ട് വൈദികരും 15 സന്യാസിനിമാരും സജീവ സാന്നിധ്യമായി. മുതിർന്നവരും യുവജനങ്ങളും കുട്ടികളും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ ഐക്യവും ഉണർവ്വും പകർന്നു.
ആത്മീയ ചൈതന്യവും കമ്മ്യൂണിറ്റി ബോണ്ടും
വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പ്രത്യേക പ്രാർഥനകൾ, ആത്മീയ പങ്കുവയ്ക്കലുകൾ, കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ്, വിവിധ കലാ-കായിക പരിപാടികൾ എന്നിവ സംഗമത്തിന് മാറ്റ് കൂട്ടി.
District News
ആലക്കോട്: ജീവകാരുണ്യ സേവനമേഖലകളിൽ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആലക്കോട് ലയൺസ് ക്ലബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടത്തി.
ലയൺസ് ജിഎടി ചെയർമാൻ അഡ്വ. എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.എം. വസന്തരാജ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി.
സർവീസ് പ്രോജക്റ്റുകളുടെ ഉദ്ഘടനം ലയൺസ് മുൻ ഡിസിട്രിക്റ്റ് ഗവർണർ ഡോ. ഒ.വി. സനൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് സർവീസ് ചെയർപേഴ്സൺ ഷാജി ജോസഫ്, കോ-ഓർഡിനേറ്റർമാരായ റോയി ജോസ് പുളിക്കൽ, ജിമ്മി തോമസ് നമ്പ്യാപറമ്പിൽ , റീജിയണൽ ചെയർപേഴ്സൺ എൻ.ജെ ജോസഫ്, മഞ്ജു അഭിലാഷ്, സിത്താര സനൽ, ജോൺസൺ മാട്ടേൽ, സി.ജെ. ജോൺ, മനോജ് അള്ളുംപുറത്ത് , ഡോ. പ്രവീൺ ജോസഫ്, സന്ധ്യ ബിജു മാട്ടേൽ, ലൂക്കോസ് പുഞ്ചത്തറപ്പേൽ, സി.വി. വർഗീസ്, സി.യു. ഇമ്മാനുവൽ, ഡോ. നിഥ പ്രവീൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോൺസൺ മാട്ടേൽ -പ്രസിഡന്റ്, സി.ജെ. ജോൺ -സെക്രട്ടറി, ജേക്കബ് ആന്റണി -ട്രഷറർ എന്നിവരാണ് സ്ഥാനമേറ്റത്.
Kerala
പുലിക്കുരുമ്പ: മഞ്ഞളാങ്കൽ (തുണ്ടത്തിൽ) കുടുംബയോഗം ഇരുപത്തിനാലാമത് സംഗമവും കുടുംബയോഗം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മൂന്നിന് നടക്കും.
മാനന്തവാടി തൃശിലേരിയിലെ തുണ്ടത്തിൽ സോണിയുടെ ഭവനത്തിൽ രാവിലെ 10 ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
കുടുംബയോഗം പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ തുണ്ടത്തിൽ അധ്യക്ഷത വഹിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ മുഖ്യ പ്രഭാഷണവും, തൃശിലേരി സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ വെട്ടിയ്ക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
തലമുറകളുടെ സംഗമം, കുടുംബാംഗങ്ങളെ പരിചയപ്പെടുത്തൽ, അനുമോദനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
District News
പുങ്ങംചാൽ: വെസ്റ്റ് എളേരി കുളത്തുകാട് ബൂത്ത് കോൺഗ്രസ് കുടുംബസംഗമവും സിപിഎമ്മിൽ നിന്നെത്തിയ ഇരുപതോളം പേർക്കുള്ള സ്വീകരണവും കിണറ്റടിയിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ്, എ.വി. ഭാസ്കരൻ, ജെസി ചാക്കോ, സിന്ധു വർഗീസ്, മിനി ഫ്രാൻസിസ്, സെബാസ്റ്റ്യൻ പാരടിയിൽ, ജയിംസ്, സാജു തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.
District News
മങ്കൊമ്പ്: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികളുടെ കുടുംബസംഗമം നടത്തി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം. വിശ്വനാഥപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ്പ്രസിഡന്റുമാരായ മോഹൻ ഭരണിക്കാവ്, ജോസ് കാവനാട്, ജില്ലാ പ്രസിഡന്റ് മുരളി വൃന്ദാവനം, എൻ.കെ. വേണുഗോപാൽ, പി. സൈമൺ, തോമസ് മാത്യു, ജിമ്മിച്ചൻ കൈനകരി തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചേര്ത്തല: സർവീസ് ക്ലബിന്റെ പുതുവത്സരാഘോഷവും കുടുംബ സംഗമവും നഗരസഭാ ചെയർമാൻ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഷാജു അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, സിനിമ സംവിധായകൻ രാജ് ബാബു, സ്കൂൾ കായികമേളയിൽ സംസ്ഥാന അവാർഡ് നേടിയ ടി.എം. അതുൽ എന്നിവരെ ആദരിച്ചു.
ആർ. സുഖലാല്, സി.എൻ. ചന്ദ്രഗുപ്തൻ എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി കെ.ബി. സത്യപാലൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. പ്രസാദ് നന്ദിയും പറഞ്ഞു.
District News
വല്യയന്തി: സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടന്ന കുടുംബസംഗമം നഗരസഭാ കൗൺസിലർ സജി കെ. സൈമൺ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. വർഗീസ് വിളയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതുതായി നിർമിച്ച ഭവനത്തിന്റെ താക്കോൽദാനം പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു. യോഗത്തിൽ മൈലപ്ര ഗ്രാമപഞ്ചായത്തംഗം ജോൺ എം. സാമുവേൽ, ഇടവക ട്രസ്റ്റി ജോർജ് തോമസ് മേക്കാലായിൽ, സെക്രട്ടറി കെ. സി. മാത്യു, ജോയിന്റ് സെക്രട്ടറി സജിൻ ജോൺ വർഗീസ്, സുനിൽ മാത്യു കൊരട്ടിക്കൽ, സിസ്റ്റർ ഡോണ മരിയ എസ് സിവി, ഷിനു സി. റ്റോം എന്നിവർ പ്രസംഗിച്ചു. മില്ലേനിയം ബീറ്റ്സിന്റെ ഗാനമേളയും നടത്തി.
District News
ചെറുതോണി: ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ ജിഡിഎസ് സ്വാശ്രയസംഘങ്ങളുടെ പത്താമത് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. സ്വാശ്രയ സംഘാംഗങ്ങളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കഞ്ഞിക്കുഴി റോസ്മെഡ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
പ്രോഗാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, ജസ്റ്റിൻ നന്ദിക്കുന്നേൽ, അനിമേറ്റർ ബിൻസി സജി, ബിൻസി ബിനോഷ്, ജെസി സജു എന്നിവർ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് "സമൂഹമാധ്യമങ്ങളുടെ നേരായ പ്രസക്തി ആനുകാലിക ലോകത്ത് ' എന്ന വിഷയത്തിൽ സെമിനാറും നടത്തി. കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ യോഗത്തിൽ ആദരിച്ചു. വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും നടത്തി.