എന്‍എസ്എസ് കരയോഗ കുടുംബ സംഗമവും ഓണാഘോഷവും
ചവറ: പന്മന കളരി ഭദ്രാ വിലാസം എന്‍എസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും ഓണാഘോഷവും എന്‍എസ്എസ് താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ഡി. സുധാകരന്‍പിള്ള അധ്യക്ഷനായി. യൂണിയന് കമ്മിറ്റിയംഗം ബി. മധുസൂദനന്‍പിള്ള, പ്രതിനിധി സഭാംഗം പന്മന ബാലകൃഷ്ണന്, കരയോഗം സെക്രട്ടറി ഗോപിനാഥന്‍നായര്‍ , ജിബു പുന്തല, വനിതാ സമാജം പ്രസിഡന്റ് ജ്യോതിലക്ഷ്മി, ഷൈജ പ്രദീപ്, രമേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡോവ്മെന്റ് വിതരണം, ചികിത്സാ ധനസഹായവിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നിവയും നടന്നു.