മണക്കാട് വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷവും കുടുംബസംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യുന്നു.
മണക്കാട്: വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷവും കുടുംബസംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. ജേക്കബ് അധ്യക്ഷത വഹിച്ചു.
വൈഎംസിഎയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഫാ. ജോണ്സണ് പുറ്റാനിലിന്റെ ഫോട്ടോ അനാച്ഛാദനം, മുന്‍ പ്രസിഡന്റുമാരെ ആദരിക്കല്‍, മത്സര വിജയികള്‍ക്ക് സമ്മാനദാനം എന്നിവ നടത്തി.
Tags : Nattuvishesham DistrictNews DeepikaNews Family Gathering