x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ശ്ര​യ​സം​ഘ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും


Published: December 2, 2025 10:43 PM IST | Updated: December 2, 2025 10:43 PM IST

ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ജി​ഡി​എ​സ് സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ​യും ഉ​

ചെ​റു​തോ​ണി: ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ജി​ഡി​എ​സ് സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ളു​ടെ പ​ത്താ​മ​ത് വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളു​ടെ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക​ഞ്ഞി​ക്കു​ഴി റോ​സ്മെ​ഡ് പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രാ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ, ജ​സ്റ്റി​ൻ ന​ന്ദി​ക്കു​ന്നേ​ൽ, അ​നി​മേ​റ്റ​ർ ബി​ൻ​സി സ​ജി, ബി​ൻ​സി ബി​നോ​ഷ്, ജെ​സി സ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് "സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ നേ​രാ​യ പ്ര​സ​ക്തി ആ​നു​കാ​ലി​ക ലോ​ക​ത്ത് ' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ത്തി.

Tags : Family Gathering nattuvisesham local news

Recent News

Corehub Up