വെസ്റ്റ് എളേരി കുളത്തുകാട് ബൂത്ത് കോൺഗ്രസ് കുടുംബസംഗമം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പുങ്ങംചാൽ: വെസ്റ്റ് എളേരി കുളത്തുകാട് ബൂത്ത് കോൺഗ്രസ് കുടുംബസംഗമവും സിപിഎമ്മിൽ നിന്നെത്തിയ ഇരുപതോളം പേർക്കുള്ള സ്വീകരണവും കിണറ്റടിയിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ്, എ.വി. ഭാസ്കരൻ, ജെസി ചാക്കോ, സിന്ധു വർഗീസ്, മിനി ഫ്രാൻസിസ്, സെബാസ്റ്റ്യൻ പാരടിയിൽ, ജയിംസ്, സാജു തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.