ഇരിട്ടി ലയണ്‍സ് കുടുംബസംഗമത്തില്‍ പങ്കെടുത്തവര്‍ മന്ത്രി സണ്ണി ജോസഫിനൊപ്പം.
ഇരിട്ടി: ഇരിട്ടി ലയണ്‍സ് ക്ലബ് കുടുംബ സംഗമവും ക്ലബ് ട്രഷറര്‍ വി.എം നാരായണന്റെ സപ്തതി ആഘോഷവും നടത്തി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ജി.സുനില്‍ അധ്യക്ഷത വഹിച്ചു.
മുൻ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നീസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സപ്തതി ആലോഷിക്കുന്ന വി.എം.നാരായണനെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി എ.എം. ബിജോയി, വി.പി.സതീശന്, വിന്‍സി വർഗീസ്, കെ.ജെ.ജോസ്, ജോസഫ് സ്കറിയ, ജോളി, ശ്രീരാഗ് നാരായണന്, ശ്രുതി നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Lions Club family gathering