x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് കു​ടും​ബസം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും

വെബ് ഡെസ്ക്
Published: September 11, 2026 02:07 AM IST | Updated: September 11, 2026 02:07 AM IST

ചെ​മ്പേ​രി ല​യ​ൺ​സ് ക്ല​ബ് കു​ടും​ബസം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ.

ചെ​മ്പേ​രി: ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ക്ല​ബി​ന്‍റെ കു​ടും​ബസം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ചെ​മ്പേ​രി അ​മ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ 10 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ക്ല​ബ് ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി. തു​ട​ർ​ന്ന് ഓ​ണ​ക്ക​ളി​ക​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ന്നു. സെ​ക്ര​ട്ട​റി ജി​ജി ഏ​ബ്ര​ഹാം, മാ​ത്തു​ക്കു​ട്ടി അ​ല​ക്സ്, ഡെ​ന്നി​സ് ഏ​ബ്ര​ഹാം, പോ​ൾ തോ​മ​സ്, വി.​പി. ത​മ്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​നു മ​ണി​മ​ല, സി​ജോ ഫി​ലി​പ്പ്, ബി​നോ​യ് തോ​മ​സ്, മാ​ത്യു ക​ള​പ്പു​ര, ജോ​യി​ച്ച​ൻ മ​ണി​മ​ല, സോ​യി​ച്ച​ൻ അ​ഗ​സ്റ്റി​ൻ, സോ​ജ​ൻ ജോ​സ​ഫ്, മൈ​ക്കി​ൾ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ല്‍ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

 

 

 

Tags : District News Nattuvishesham Lions Club Family Gathering Onam Celebration

Recent News

Corehub Up