രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ബിഎസ്എൻഎൽ ആൻഡ് ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽബോഡി യോഗവും കുടുംബസംഗമവും രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എം. റഷീദ് അലി അധ്യക്ഷത വഹിച്ചു.
2017 മുതൽ നടപ്പിലാക്കേണ്ടിയിരുന്ന ബിഎസ്എൻഎൽ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, സിജിഎച്ച് എസ് വെൽനെസ് സെന്ററുകൾ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിക്കുക, കൂടുതൽ ആശുപത്രികളിൽ എംപാനൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. ജില്ലാ സെക്രട്ടറി പി.കെ .ജ്യോതി പ്രസാദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം. ജവഹർ രാജ്, ജില്ലാ ട്രഷറർ ജി. രാമചന്ദ്രൻ, കെ. അംബിക ദേവി, സുജാത വേണുഗോപാൽ, കെ. രാജൻ, എഫ്എൻടിഒ ജില്ലാ സെക്രട്ടറി സി. സതീഷ് എന്നിവർ പ്രസംഗിച്ചു.