Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twitch

Kouthukam

ലൈ​വ് സ്ട്രീ​മിം​ഗി​നി​ടെ പ​റ്റി​യ അ​ബ​ദ്ധം; പ്രേ​ക്ഷ​ക​ർ ഓ​ർ​ഡ​ർ ചെ​യ്ത​ത് ല​ക്ഷ​ങ്ങ​ളു​ടെ ഭ​ക്ഷ​ണം, ക​ഷ്ട​ത്തി​ലാ​യി അ​മേ​രി​ക്ക​ൻ സ്ട്രീ​മ​ർ

അ​മേ​രി​ക്ക​ൻ ട്വി​ച്ച് സ്ട്രീ​മ​ർ ലേ​സി ജ​പ്പാ​നി​ൽ ന​ട​ത്തി​യ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​നി​ട​യി​ൽ ഓ​ൺ​ലൈ​ൻ പ്രേ​ക്ഷ​ക​ർ ന​ൽ​കി​യ പ​ണി അ​ദ്ദേ​ഹ​ത്തി​ന് 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ​രു​ത്തി​വെ​ച്ച​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ മേ​ശ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ക്യു​ആ​ർ കോ​ഡ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ചി​ല​ർ, അ​ത് ഉ​പ​യോ​ഗി​ച്ച് റ​സ്റ്റോ​റ​ന്‍റി​ന്‍റെ ഡി​ജി​റ്റ​ൽ സം​വി​ധാ​നം വ​ഴി വ​ൻ​തോ​തി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

താ​ൻ ഓ​ർ​ഡ​ർ ചെ​യ്യാ​ത്ത വി​ഭ​വ​ങ്ങ​ളു​മാ​യി ജീ​വ​ന​ക്കാ​ർ അ​ടു​ത്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് സ്ട്രീ​മ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ആ​ദ്യം ചെ​റി​യ തു​ക​യു​ടെ ബി​ല്ലാ​ണ് എ​ത്തി​യ​തെ​ങ്കി​ലും, പി​ന്നാ​ലെ ര​ണ്ട് ബി​ല്ലു​ക​ൾ കൂ​ടി​യെ​ത്തി​യ​തോ​ടെ ആ​കെ തു​ക ഒ​ന്ന​ര ല​ക്ഷം യെ​ന്നി​നും (ഏ​ക​ദേ​ശം 11,42,776 രൂ​പ) മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു.

ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ വ​ലി​യ അ​ള​വി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യേ​ണ്ടി വ​ന്ന​തി​ൽ റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​രോ​ട് അ​ദ്ദേ​ഹം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും മു​ഴു​വ​ൻ തു​ക​യും സ്വ​ന്തം ക​യ്യി​ൽ നി​ന്ന് കൊ​ടു​ക്കു​ക​യും ചെ​യ്തു.

താ​ൻ ന​ൽ​കി​യ തു​ക​യ്ക്ക് ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം അ​വി​ടെ​യു​ള്ള മ​റ്റ് കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ലൈ​വ് സ്ട്രീ​മിം​ഗി​നി​ട​യി​ൽ ഇ​ത്ത​രം സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​കു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണ് ഈ ​സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

Latest News

Corehub Up