അമേരിക്കൻ ട്വിച്ച് സ്ട്രീമർ ലേസി ജപ്പാനിൽ നടത്തിയ തത്സമയ സംപ്രേക്ഷണത്തിനിടയിൽ ഓൺലൈൻ പ്രേക്ഷകർ നൽകിയ പണി അദ്ദേഹത്തിന് 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് വരുത്തിവെച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടയിൽ മേശപ്പുറത്തുണ്ടായിരുന്ന ക്യുആർ കോഡ് ശ്രദ്ധയിൽപ്പെട്ട ചിലർ, അത് ഉപയോഗിച്ച് റസ്റ്റോറന്റിന്റെ ഡിജിറ്റൽ സംവിധാനം വഴി വൻതോതിൽ ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു.
താൻ ഓർഡർ ചെയ്യാത്ത വിഭവങ്ങളുമായി ജീവനക്കാർ അടുത്തപ്പോഴാണ് തട്ടിപ്പ് സ്ട്രീമറുടെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ചെറിയ തുകയുടെ ബില്ലാണ് എത്തിയതെങ്കിലും, പിന്നാലെ രണ്ട് ബില്ലുകൾ കൂടിയെത്തിയതോടെ ആകെ തുക ഒന്നര ലക്ഷം യെന്നിനും (ഏകദേശം 11,42,776 രൂപ) മുകളിലേക്ക് ഉയർന്നു.
ആവശ്യക്കാരില്ലാതെ വലിയ അളവിൽ ഭക്ഷണം പാകം ചെയ്യേണ്ടി വന്നതിൽ റസ്റ്റോറന്റ് ജീവനക്കാരോട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മുഴുവൻ തുകയും സ്വന്തം കയ്യിൽ നിന്ന് കൊടുക്കുകയും ചെയ്തു.
താൻ നൽകിയ തുകയ്ക്ക് തയ്യാറാക്കിയ ഭക്ഷണം അവിടെയുള്ള മറ്റ് കുടുംബങ്ങൾക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ലൈവ് സ്ട്രീമിംഗിനിടയിൽ ഇത്തരം സാങ്കേതിക സൗകര്യങ്ങൾ പരസ്യമാകുമ്പോഴുണ്ടാകുന്ന അപകടസാധ്യതകളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
Lacy's first Japan stream ended in DISASTER after he accidentally showed a restaurant's QR code, leading viewers to order over 500,000 yen ($3K) worth of food and drinks ?? https://t.co/ZYwZyXQREw
— Chip ? (@ChipGotIt_) October 28, 2026
Tags : viralnews twitch livestreamfail japan streamerprank socialmedia qrprank