x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​ർ ശ​ബ്ദം ത​ല​വേ​ദ​ന​യാ​യി; അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​വെ​ച്ച് യു​വാ​വ്


Published: October 29, 2026 05:31 PM IST | Updated: October 29, 2026 05:31 PM IST

ഗു​ജ​റാ​ത്തി​ലെ മോ​ർ​ബി​യി​ൽ കാ​റി​ലെ സെ​ൻ​സ​ർ ശ​ബ്ദം മൂ​ലം ഉ​ണ്ടാ​യ ദേ​ഷ്യ​ത്തി​ൽ അ​യ​ൽ​വാ​സി​യു​ടെ വാ​ഹ​നം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. വാ​ഗ്പാ​റ സ്വ​ദേ​ശി​യാ​യ ശി​ഖ​ർ ഗോ​ഹെ​ൽ ആ​ണ് ഒ​ക്ടോ​ബ​ർ 28-ന് ​ഈ ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്.

അ​ഭി​ഭാ​ഷ​ക​യാ​യ പു​ഷ്പ ഭ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​രു​തി സു​സൂ​ക്കി സ്വി​ഫ്റ്റ് കാ​റാ​ണ് ക​ത്തി​ച്ച​ത്. സം​ഭ​വ​ദി​വ​സം വൈ​കു​ന്നേ​രം വീ​ടി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ പ്ര​തി പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

വാ​ഹ​നം ക​ത്തി​ന​ശി​ക്കു​ന്ന​ത് ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​ന് പ​ക​രം, ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ഏ​വ​രി​ലും ഞെ​ട്ട​ലു​ണ്ടാ​ക്കി. പി​ന്നീ​ട് മ​റ്റൊ​രു കാ​റി​ൽ ക​യ​റി ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം പ​തി​ഞ്ഞി​ട്ടു​ണ്ട്.

ആ​ളു​ക​ളോ മൃ​ഗ​ങ്ങ​ളോ സ​മീ​പ​ത്ത് എ​ത്തു​മ്പോ​ഴൊ​ക്കെ കാ​റി​ലെ സെ​ൻ​സ​ർ അ​ലാ​റം മു​ഴ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഈ ​ശ​ബ്ദം നി​ര​ന്ത​രം കേ​ട്ട് മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു ക​ടും​കൈ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ്ര​തി പൊ​ലി​സി​നോ​ട് സ​മ്മ​തി​ച്ചു.

അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ർ​ബി പൊ​ലി​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Tags : GujaratNews SensorNoise CarArson MorbiNews BizarreCrime AlarmFrustration

Recent News

Corehub Up