മാനന്തവാടി: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്കിലെ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അഫാസ്(19),ലസിന്(17)എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വള്ളിയൂര്‍ക്കാവ് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം.