Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twowheeler

റോ​ഡ് പ​ണി പ​കു​തി​ക്ക് നി​ര്‍​ത്തി; ഇ​രു​ച​ക്ര വാ​ഹ​നം തെ​ന്നി മ​റി​ഞ്ഞ് അ​പ​ക​ടം

കൊ​ച്ചി: ആ​ലു​വ കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ റോ​ഡ് പ​ണി പ​കു​തി​ക്ക് നി​ര്‍​ത്തി​യ​തോ​ടെ ഇ​രു​ച​ക്ര യാ​ത്രി​ക​ര്‍​ക്ക് ദു​രി​തം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ല​ന്‍​സ് തെ​റ്റി വീ​ണു പ​രി​ക്കേ​റ്റ​ത്. റോ​ഡ് വീ​തി കൂ​ട്ടാ​നാ​യി മെ​റ്റ​ല്‍ വി​രി​ച്ച് പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​തെ ഇ​ട്ട​താ​ണ് വി​ന​യാ​യി​രി​ക്കു​ന്ന​ത്.

കീ​ഴ്മാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ല​ന്‍​സ് തെ​റ്റി തെ​റി​ച്ചു വീ​ണ​ത്. കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​രു​വ​ര്‍​ക്കും ന​ട​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ത​ല്‍ റേ​ഷ​ന്‍ ഷോ​പ്പ് ക​വ​ല വ​രെ​യാ​ണ് റോ​ഡി​ന്റെ ഇ​രു​വ​ശ​വും താ​ഴ്ത്തി മെ​റ്റ​ല്‍ വി​രി​ച്ച​ത്. മ​ഴ​യ​ത്ത് റോ​ഡി​ല്‍ മെ​റ്റ​ല്‍ പ​ര​ന്ന് അ​ല​ങ്കോ​ല​മാ​യി. കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍ ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ഈ ​വ​ഴി ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​വ​ട്ടം പ​രാ​തി പ​റ​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Latest News

Corehub Up